Tag: OTT

രണ്ട് ദിവസത്തിനുള്ളിൽ സ്ട്രീമിങ് നിർത്തി ‘സത്‌ലജ്’

സിഖ് മനുഷ്യാവകാശ പ്രവർത്തകനായിരുന്ന ജസ്വന്ത് സിങ് ഖൽറയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ സിനിമയാണ് സത്‌ലജ്. ദിൽജിത് ദോസഞ്ച് ആണ് ചിത്രത്തിൽ നായകനായി എത്തിയത്. സിനിമ സെൻസർ ബോർഡുമായുള്ള പോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം സീ 5 വിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ നിന്ന് സിനിമ പിൻവലിച്ചിരിക്കുകയാണ്. ചിത്രത്തിലെ ചിലഭാഗങ്ങൾ ദേശവിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് സിനിമ നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നെന്നാണ് റിപ്പോർട്ട്. ചിത്രം […]
Read more

‘പെദ്ധി’ ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

രാം ചരൺ നായകനായി അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കൊണ്ട് കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ പെദ്ധിയുടെ ഒടിടി റിലീസും പ്രഖ്യാപിച്ചതാണ് പുതിയ വാര്‍ത്ത. നെറ്റ്ഫ്ലിക്സിലൂടെ ജൂലൈ ഒമ്പത് മുതല്‍ ചിത്രത്തിന്റെ സ്‍ട്രീമിംഗ് നടക്കും. റിലീസ് ചെയ്ത് 13 ദിനം പിന്നിട്ടപ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 400 കോടി കടന്നു എന്നാണ് നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്ത് വിട്ട കണക്കുകൾ പറയുന്നത്. അതോടൊപ്പം ഈ വർഷം ഒരു തെന്നിന്ത്യൻ സിനിമ […]
Read more

ഒടിടി കണ്ടന്റുകളുടെ അമിത പ്രചാരണം; ടെല​ഗ്രാമിന് നോട്ടീസ് നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ടെല​ഗ്രാമിന് നോട്ടീസ് നൽകി കേന്ദ്രസർക്കാർ. ഒടിടി കണ്ടന്റുകളുടെ അമിതമായ പ്രചാരണത്തിനെതിരെയാണ് നോട്ടീസ്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്. ഒടിടി പ്ലാറ്റ്ഫോമിലെ കണ്ടന്റുകളും സിനിമകളുമെല്ലാം പകർപ്പ് അവകാശ ലംഘനം നടത്തി ടെല​ഗ്രാമിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നു എന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം ടെല​ഗ്രാമിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ പകർപ്പ് അവകാശമുള്ള ഉള്ളടക്കങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്ന […]
Read more

മാസങ്ങൾക്ക് ശേഷം ഷെയ്ൻ നി​ഗം ചിത്രം ‘ബൾട്ടി’ ഒടിടിയിലേക്ക്

കാത്തിരിപ്പിനൊടുവിൽ നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ചിത്രം ബൾട്ടി ഒടിടിയിലേക്ക് എത്തുന്നു. ജൂലൈ 10 മുതൽ ബൾട്ടി സ്ട്രീമിങ് ആരംഭിക്കും. സോണി ലൈവിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറഞ്ഞ ചിത്രം മേക്കിങ് ക്വാളിറ്റി കൊണ്ടും സംഘട്ടന രംഗങ്ങൾ കൊണ്ടും കയ്യടി നേടിയിരുന്നു. തിയേറ്ററിൽ നിന്ന് മികച്ച പ്രതികരണം സിനിമയ്ക്ക് ലഭിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ‘കാട്ച്ചി സേര’, ‘ആസ കൂടാ’ തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ […]
Read more

‘മോളിവുഡ് ടൈംസ്’ ഒടിടിയിലേക്ക് എത്തുന്നു

യുവതാരം നസ്ലനെ കേന്ദ്ര കഥാപാത്രമാക്കി അഭിനവ് സുന്ദര്‍ നായക് ഒരുക്കിയ സിനിമയാണ് മോളിവുഡ് ടൈംസ്. ജൂണ്‍ അഞ്ചിന് റിലീസിനെത്തിയ സിനിമ മികച്ച പ്രതികരണം ആണ് തീയേറ്ററുകളിൽ നിന്നും നേടിയത്. ചിത്രത്തിലെ നസ്ലെന്റെ പ്രകടനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ജൂലൈ മൂന്ന് മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ചിത്രത്തില്‍ നസ്ലനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍, റോഷന്‍ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്‌സാണ്ടര്‍, […]
Read more

ബ്ലാസ്റ്റ് ഒടിടിയിലേക്ക് എത്തുന്നു

അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘ബ്ലാസ്റ്റ്’. മെയ് 28ന് ആഗോള റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചിരുന്നത്. ഫാമിലി എന്റർടൈനറായി എത്തിയ ചിത്രത്തിൽ പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അർജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ബ്ലാസ്റ്റിന്റെ ഒടിടി സ്‍ട്രീമിംഗ്. […]
Read more

‘ദൃശ്യം 3’ തെലുങ്ക് പതിപ്പിന്റെ OTT റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 OTT യിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിൽ ഇന്ന് മുതൽ ആണ് സിനിമ എത്തിയത്. മലയാളം പതിപ്പിനൊപ്പം സിനിമയുടെ മറ്റു ഡബ്ബ് വേർഷനുകളും ഇന്ന് ഒടിടിയിലൂടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് പതിപ്പിന്റെ ഒടിടി റിലീസ് തടഞ്ഞിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ആദ്യ ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്ത സംവിധായിക ശ്രീപ്രിയ, ഫ്രാഞ്ചൈസിയുടെ തെലുങ്ക് അവകാശങ്ങളുടെ ഉടമസ്ഥാവകാശം അവകാശപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ […]
Read more

ഇനി കളി ഒടിടിയിൽ; ‘ദൃശ്യം 3’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

തിയറ്റര്‍ പ്രദര്‍ശനം അവസാനിക്കും മുന്‍പേ ദൃശ്യം 3 ഹോം സ്ക്രീനുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്‍റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിയേറ്ററുകളില്‍ ഒരു മാസം പൂര്‍ത്തിയാക്കും മുന്‍പ് തന്നെ ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കും. ഇത് സംബന്ധിച്ച് നേരത്തെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് ഔദ്യോഗിക പ്രഖ്യാപനവും. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ജൂണ്‍ 18 ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും. പ്രഖ്യാപനത്തിനൊപ്പം ആമസോണ്‍ പ്രൈം വീഡിയോ പുറത്തുവിട്ട ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും സ്റ്റില്ലുകളിലും ഒരു കൗതുകമുണ്ട്. മോഹന്‍ലാലിന്‍റെ […]
Read more

ഷെയ്ൻ നിഗത്തിന്റെ ദൃഢം ഇനി ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

ഷെയ്ൻ നിഗം നായകനായി വന്ന് ചിത്രമാണ് ദൃഢം. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്‍ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്‍ണ പ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. മാര്‍ട്ടിൻ ജോസഫാണ് സംവിധാനം നിര്‍വഹിച്ചത്. മികച്ച പ്രതികരണം നേടിയ ചിത്രം ഒടിടിയിലേക്ക് ജിയോ ഹോട്‍സ്റ്റാറിലൂടെ ജൂണ്‍ 12ന് എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഏറേ ആഗ്രഹത്തോടെ, […]
Read more

ധനുഷിന്റെ നായികയായി മമിത; ‘കര’ ഒടിടിയിലേക്ക് എത്തുന്നു

ധനുഷ് നായകനായി വന്ന തമിഴ് ചിത്രം കര ഒടിടിയിലേക്ക് എത്തുന്നു. പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. നെറ്റ്ഫ്ളിക്സിലൂടെയാണ് കര ഒടിടിയില്‍ എത്തുക. മെയ് 28 മുതലാണ് കരയുടെ ഒടിടി സ്‍ട്രീമിംഗ് നടക്കുക. ചിത്രത്തില്‍ മലയാളി താരം മമിതയാണ് ധനുഷിന്റെ നായികയായി എത്തുന്നത്. വിജയ് നായകനാകുന്ന ചിത്രം ജനനായകനിലും മമിത പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ്‌യുടെ മകളുടെ വേഷമാണ് ജനനായകനിൽ മമിത അവതരിപ്പിക്കുന്നത്. കൂടാതെ സൂര്യ 46 ൽ സൂര്യയുടെ നായികയായും […]
Read more

Recent News