Category: NEWS

പശ്ചിമേഷ്യൻ സംഘർഷം; സൗദി-തുർക്കി-കുവൈത്ത് വിദേശകാര്യ മന്ത്രിമാർ ഫോൺ സംഭാഷണം നടത്തി

റിയാദ്: പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെ സംബന്ധിച്ച് തുർക്കി, കുവൈത്ത് വിദേശകാര്യ മന്ത്രിമാരുമായി ഫോൺ സംഭാഷണം നടത്തി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം മന്ത്രിമാർ കൂട്ടിച്ചേർത്തു. അതോടൊപ്പം കപ്പൽ ഗതാഗത സംരക്ഷണവും, മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയും തുർക്കി വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാൻ, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് […]
Read more

ലോകകപ്പിനായൊരുങ്ങി റിയാദ് കിങ് ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയം

റിയാദ്: ലോകകപ്പിന് വേണ്ടി ഒരുക്കുന്ന സൗദിയിലെ റിയാദിലുള്ള കിങ് ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിന്റെ നിർമാണം പ്രധാന ഘട്ടം പൂർത്തിയായി. സ്റ്റേഡിയത്തിന്റെ മുകളിലേക്ക് തൂങ്ങിനിൽക്കുന്ന സ്റ്റീൽ റിങ് കഴിഞ്ഞ ദിവസം സ്ഥാപിച്ചു. സ്റ്റേഡിയത്തിലെ എല്ലാ ഗാലറികളിൽ നിന്നും 360 ഡിഗ്രി കോണിൽ മത്സരം കാണാൻ സഹായിക്കുന്ന വലിയ ഡിസ്‌പ്ലേ സ്‌ക്രീനിന് താങ്ങായി സ്റ്റീൽ പ്രവർത്തിക്കും. 2034 ഫിഫ ലോകകപ്പിനും അടുത്ത വർഷം നടക്കുന്ന ഏഷ്യൻ കപ്പിനും റിയാദ് കിങ് ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയം വേദിയാകും. 72,000 […]
Read more

ജലീബ്​ അൽ ഷുയൂഖിലെ സുരക്ഷ പരി​ശോധന തുടരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിലെ അനധികൃത താമസ കെട്ടിടങ്ങൾക്കെതിരായ നടപടി ശക്തമാക്കിയതോടെ സമീപ പ്രദേശങ്ങളിലും താമസക്കാരുടെ തിരക്ക് വർധിക്കുന്നതായി റിപ്പോർട്ട്. പതിനായിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ തിങ്ങിപ്പാർക്കുന്ന ജലീബിൽ, കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ പരിശോധനയിൽ ആയിരക്കണക്കിന് പേരെയാണ് ഒഴിപ്പിച്ചത്. ഒഴിപ്പിക്കപ്പെട്ടവർ സമീപ പ്രദേശങ്ങളിലേക്ക് താമസം മാറിയതോടെ അവിടെയും അമിത തിരക്ക് രൂപപ്പെടുന്നതായാണ് വിവരം. നിയമലംഘനം കണ്ടെത്തിയ നിരവധി കെട്ടിടങ്ങൾക്കെതിരെ അധികൃതർ നടപടി സ്വീകരിക്കുകയും വൈദ്യുതി ഉൾപ്പെടെയുള്ള സേവനങ്ങൾ വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഇത് ജനസാന്ദ്രതയേറിയ […]
Read more

യുഎഇയിൽ 50°C പിന്നിട്ട് വേനൽചൂട്

ദുബൈ:വിയർത്തൊലിച്ച് യുഎഇ. ഇന്ന് യുഎഇയിലെ താപനില 50 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. ഈ വേനലിലെ ഏറ്റവും ഉയർന്ന ചൂടാണ് ഇതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബൂദബിയിലെ ഷവാമഖിലാണ് ഈ വേനലിലെ യുഎഇയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് 2:30 ന് ഈ മേഖലയിലെ വേനൽചൂട് 50 ഡിഗ്രി സെൽഷ്യസിലെത്തി. സൂര്യൻ അസ്തമിച്ചാലും വിയർത്ത് കുളിക്കുന്ന ചൂടുകാലമാണ് യുഎഇയിലിപ്പോൾ. കഴിഞ്ഞദിവസം ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ പോലും ഇന്ന് ചൂട് കനത്തു. ജംറത്തുൽ […]
Read more

കൊളസ്‌ട്രോൾ ചികിത്സക്ക് ലിപ്‌ഫെൻഡ്ര; അമേരിക്കക്ക് പിന്നാലെ അനുമതി നൽകി യുഎഇ

അബൂദബി: കൊളസ്‌ട്രോൾ ചികിത്സക്ക് ലിപ്‌ഫെൻഡ്ര എന്ന മരുന്ന് ഉപയോഗിക്കാൻ അനുമതി നൽകി യുഎഇ. അമേരിക്കക്ക് പിന്നാലെ ഈ മരുന്നിന് അനുമതി നൽകുന്ന രണ്ടാമത്തെ രാജ്യമാണ് യുഎഇ. ശരീരത്തിൽ അമിതമായി ചീത്ത കൊളസ്‌ട്രോൾ അഥവാ എൽ.ഡി.എൽ അടിഞ്ഞുകൂടുന്ന രോഗാവസ്ഥയുള്ളവരുടെ ചികിത്സക്കായാണ് ലിപ്‌ഫെൻഡ്ര എന്ന മരുന്ന് നിർദേശിക്കുന്നത്. ദിവസത്തിൽ ഒരു തവണ വായിലൂടെ കഴിക്കേണ്ട ഔഷധമാണിത്. പാരമ്പര്യമായും മറ്റും ഇത്തരം രോഗവാസ്ഥയുള്ള പ്രായപൂർത്തിയായവരിൽ മരുന്ന് ഉപയോഗിക്കാനാണ് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് അനുമതി നൽകിയിരിക്കുന്നത്. രക്തത്തിൽ എൽ.ഡി.എൽ ക്രമാതീതമായി വർധിക്കുന്നത് ഹൃദ്രോഗങ്ങൾക്ക് […]
Read more

ശരീരം ഒട്ടിച്ചേർന്ന അപൂർവ്വ അവസ്ഥ, ഇരുമെയ്യാകാൻ കൊതിച്ച് ജെസിബെലും ഡിസീസിയയും

റിയാദ്: ജനനത്താൽ അപൂർവമായി ഒട്ടിച്ചേർന്ന ഫിജി സ്വദേശികളായ ‘ജെസിബെൽ’, ‘ഡിസീസിയ’ എന്നീ സയാമീസ് ഇരട്ടകൾ വേർപെടുത്തൽ ശസ്ത്രക്രിയയുടെ സാധ്യതകൾ തേടി റിയാദിലെത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെയും പ്രത്യേക നിർദേശത്തെ തുടർന്നാണ് കുഞ്ഞുങ്ങളെയും കുടുംബത്തെയും റിയാദിൽ എത്തിച്ചത്.വെള്ളിയാഴ്ച റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഇവരെ, ഉടനടി സൗദി നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി. ചരിത്രപ്രസിദ്ധമായ ‘സൗദി കൺജോയിൻഡ് […]
Read more

പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ യുവാവ് നാട്ടിൽ നിര്യാതനായി

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻററിലെ മുൻ ഡെൻറൽ സ്പെഷ്യലിസ്റ്റ് ഡോ. സതീഷ് കുമാർ നിര്യാതനായി. സ്വദേശമായ ബംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം. 2013 മുതൽ 2023 വരെയുള്ള നീണ്ട 10 വർഷം ജുബൈൽ ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻററിൽ ഡെൻറൽ സ്പെഷ്യലിസ്റ്റായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023-ൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഡോ. സതീഷ് കുമാർ, ബംഗളൂരുവിൽ സ്വന്തമായി ഡെൻറൽ ആശുപത്രി നടത്തിവരികയായിരുന്നു. ജുബൈലിൽ ഡോക്ടറായിരുന്ന രശ്മി സതീഷാണ് ഭാര്യ.
Read more

കോച്ചിന്‍റെ ഒറ്റ വിളയിൽ മനംമാറി; ഇനി മൊറോക്കോയിലേക്ക്

സാന്‍റിയാഗോ: ചിലിയൻ ക്ലബ്ബായ കൊളോ-കൊളോയുമായുളഅള ധാരണ തെറ്റിച്ച് ലോകകപ്പില്‍ തിളങ്ങിയ കേപ്പ് വെർദെ ഗോൾകീപ്പർ വൊസീഞ്ഞയുടെ നാടകീയ നീക്കം. കൊളോ-കൊളോയുമായി കരാറിലൊപ്പിടാതെ അവസാന നിമിഷം മൊറോക്കൻ ക്ലബ്ബായ ആർഎസ് ബെർക്കെയ്നിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് ഈ 40-കാരൻ. വൊസീഞ്ഞയെ ടീമിലെത്തിച്ചതായി കൊളോ-കൊളോ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ താരം നിയമപരമായ കരാറിൽ ഒപ്പുവെച്ചിരുന്നില്ല. ഈ സാങ്കേതികത്വം മുതലെടുത്താണ് ആഫ്രിക്കൻ ക്ലബ്ബിന്‍റെ വാഗ്ദാനം സ്വീകരിച്ച് വൊസീഞ്ഞ മൊറോക്കൻ ക്ലബ്ബിലേക്ക് പോകുന്നതെന്ന് പ്രമുഖ കായിക മാധ്യമമായ ‘മാർക്ക’ […]
Read more

ആലപ്പി റിപ്പിൾസിനെ നയിക്കാൻ സച്ചിൻ ബേബി

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ സച്ചിൻ ബേബിയെ ആലപ്പി റിപ്പിൾസിന്റെ ക്യാപ്റ്റനായി നിയമിച്ചു. മുഹമ്മദ് അസറുദ്ദീനാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഏറെ അനുഭവസമ്പത്തുള്ള താരങ്ങളാണ് സച്ചിൻ ബേബിയും മുഹമ്മദ് അസറുദ്ദീനും. ഇരുവരുടെയും നേതൃത്വത്തിൽ പുതിയ സീസണിൽ ആലപ്പി ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ. കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് ആലപ്പി റിപ്പിൾസ് കെസിഎൽ മൂന്നാം സീസണിലേക്ക് ഒരുങ്ങുന്നത്. മുഹമ്മദ് അസറുദ്ദീനെയും ജലജ് സക്സേനയെയും നിലനിർത്തിയതിനൊപ്പം പത്ത് ലക്ഷം രൂപയ്ക്ക് സച്ചിൻ […]
Read more

ബോക്സിംഗ് റിംഗിൽ സ്വർണം ഇടിച്ചിട്ട് ഇന്ത്യൻ വനിതകള്‍, പ്രീതിക്കും ജെയ്‌സ്മിനും തങ്കത്തിളക്കം

ഗ്ലാസ്‌കോ: കോമൺവെൽത്ത് ഗെയിംസിന്‍റെ പത്താം ദിനത്തിൽ ബോക്‌സിങ് റിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ഇരട്ട സ്വർണത്തിളക്കം. വനിതകളുടെ 57 കിലോഗ്രാം ബോക്സിംഗില്‍ ജെയ്‌സ്മിൻ ലമ്പോറിയയും 54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി പവാറുമാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ഫൈനൽ പോരാട്ടത്തിൽ കൃത്യമായ ആക്രമണ ശൈലിയോടെയാണ് പ്രീതി പവാർ റിംഗിലെത്തിയത്. എതിരാളിയായ കാനഡയുടെ സ്കാര്‍ലെറ്റ് ഡെല്‍ഗാഡോയുടെ പ്രതിരോധ തന്ത്രങ്ങളെ തകർത്തുതരിപ്പണമാക്കിയ പ്രീതി, കൃത്യമായ പഞ്ചുകളിലൂടെ 5-0ന് ജയവും സ്വർണം ഉറപ്പിക്കുകയായിരുന്നു. വടക്കന്‍ അയര്‍ലന്‍ഡിന്‍റെ മിഷേലെ വാല്‍ഷിനെ 5-0ന് ഇടിച്ചിട്ടാണ് ജെയ്‌സ്മിൻ ലമ്പോറിയയുടെ […]
Read more

Recent News