Category: NEWS

പെറുവിൽ വിമാനം തകർന്നുവീണ് വിദേശ വിനോദസഞ്ചാരികളടക്കം 13 പേർ മരിച്ചു

ലിമ: പെറുവിലുണ്ടായ വിമാനാപകടത്തിൽ 13 പേർ മരിച്ചു. പെറുവിലെ വിഖ്യാതമായ നസ്ക ലൈൻസ് കാണാനായി വിനോദസഞ്ചാരികളുമായി യാത്രതിരിച്ച വിമാനമാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 11 വിദേശ വിനോദസഞ്ചാരികളും ജീവനക്കാരായ രണ്ടുപേരും അപകടത്തിൽ മരിച്ചു. മരിച്ചവരിൽ ഏഴുപേർ ഇറ്റാലിയൻ സഞ്ചാരികളാണ്. ജർമനിയിൽനിന്നുള്ള രണ്ടുപേരും സ്പെയിനിൽനിന്നുള്ള രണ്ട് സഞ്ചാരികളും മരിച്ചവരിൽ ഉൾപ്പെടുന്നു. യുനെസ്കോ പൈതൃക പട്ടികയിലുള്ള പെറുവിലെ നസ്ക ലൈൻസ് കാണാനായി ചെറുവിമാനത്തിൽ യാത്രതിരിച്ചവരാണ് അപകടത്തിൽപ്പെട്ടതെന്ന് സർക്കാർ വാർത്താ ഏജൻസിയായ അൻഡിന റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച നസ്ക ന​ഗരത്തിന് സമീപത്തെ ഒരു […]
Read more

തിരുവനന്തപുരം മേയർ വിവി രാജേഷ് ഇന്ന് അമേരിക്കയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷ് 8 ദിവസത്തെ സന്ദർശനത്തിനായി ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. ഫിലാഡൽഫിയയിൽ നടക്കുന്ന ഫൊക്കാനോ സമ്മേളനത്തിൽ പങ്കെടുക്കാനാണ് സന്ദർശനം. ടെക്സാസ്, വാഷിങ്ടൺ, ഡി.സി ന്യൂയോർക്ക്, ഹൂസ്റ്റൺ എന്നിവിടങ്ങളിലെ മലയാളി സമൂഹവുമായും, തിരുവനന്തപുരത്തുനിന്നുള്ള പ്രമുഖ വൃക്തികളുമായും ആശയവിനിമയം നടത്തും, ഒപ്പം വിവിധ സിറ്റികളിലെ മേയർമാരുമായും കൂടിക്കാഴ്ചകൾ നിശ്ചയിച്ചിട്ടുണ്ടെന്നും വിവി രാജേഷ് അറിയിച്ചു. മേയറായി സത്യപ്രതിഞ്ജചെയ്ത ആദ്യ ദിവസങ്ങളിൽ അമേരിയ്ക്കൻ മലയാളി സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ച് ഫൊക്കാനോ ഭാരവാഹികൾ കോർപ്പറേഷൻ ഓഫീസിൽ എത്തിയിരുന്നുവെന്നും 8 […]
Read more

മുതലപ്പൊഴിയിലെ അപകടം; ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോൺ എന്നയാളുടെ മൃതദേഹമാണ് കണ്ടത്തിയത്. കണ്ണാന്തുറയില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. ഇനി ഒരാളുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാണ്. അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു അപകടത്തിൽപ്പെട്ട വള്ളം. അപകടസമയത്ത് വള്ളത്തിൽ നാലുപേരുണ്ടായിരുന്നു. രക്ഷാപ്രവർത്തനം ഇഴഞ്ഞതിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തി ഇന്നലെ പ്രതിഷേധിച്ചിരുന്നു. പിന്നാലെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി സ്‌കൂബ ഡൈവിംഗ് ടീമിനെ നിയോഗിച്ചുകൊണ്ട് ജില്ലാ […]
Read more

വയനാട് ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കൽപ്പറ്റ: വയനാട് ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ വെള്ളപൊക്ക-മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റിതാമസിപ്പിക്കുന്നതിന് വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ക്യാമ്പുകളിൽ 157 കുടുംബങ്ങളിലെ 461 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 152 പുരുഷന്മാരും 188 സ്ത്രീകളും 98 കുട്ടികളും 23 പ്രായമായവരുമാണ് ക്യാമ്പിൽ കഴിയുന്നത്. വൈത്തിരി താലൂക്കിൽ 10 ഉം മാനന്തവാടി താലൂക്കിൽ മൂന്നും സുൽത്താൻ ബത്തേരി താലൂക്കിൽ രണ്ടും ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. വൈത്തിരി താലൂക്കിലെ കാപ്പുവയല്‍ ജി.എൽ.പി സ്കൂൾ, സുഗന്ധഗിരി […]
Read more

അസമിലും ഒഡിഷയിലും മഴക്കെടുതി; മരണം 82 ആയി

ന്യൂഡൽഹി: ഉത്തരേന്ത്യയിലും അസമിലും ഒഡിഷയിലും മഴക്കെടുതിയില്‍ മരണം 82 ആയി. ചിലസ്ഥലങ്ങളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാനത്തുടനീളം ഏകദേശം 1.93 ലക്ഷം ആളുകള്‍ ഇപ്പോഴും ദുരിതത്തിലാണെന്ന് അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഒഡിഷയിലെ ഹിരാക്കുഡ് അണക്കെട്ടിന്റെ 22 ഗേറ്റുകള്‍ തുറന്നിതിനെ തുടര്‍ന്നാണ് താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സ്ഥിതി കൂടുതല്‍ വഷളായതെന്ന് അധികൃതര്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും തുടര്‍ച്ചയായി മണ്ണിടിച്ചിലും മിന്നല്‍പ്രളയവും അനുഭവപ്പെട്ടു. നൂറുകണക്കിന് റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ഉത്തരാഖണ്ഡ് ചാര്‍ധാം യാത്ര താല്‍ക്കാലികമായി […]
Read more

ഇലോൺ മസ്കിന്റെ ആസ്തി താഴേക്ക്; ഒന്നര മാസത്തിനിടെ 60,000 കോടി ഡോളറിന്റെ നഷ്ടം

മുംബൈ: ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പെയ്‌സ് എക്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിനു പിന്നാലെ വ്യക്തിഗത ആസ്തി കുതിച്ചുകയറിയിരുന്നു. ജൂൺ 16-നിത് 1.33 ലക്ഷം കോടി ഡോളർ (126 ലക്ഷം കോടി രൂപ) വരെയായി ഇതുയർന്നു. എന്നാൽ, ആദ്യതരംഗം തീർന്നതോടെ സ്‌പെയ്‌സ് എക്സ് ഓഹരിവില ദിവസംതോറും താഴേക്കായി. ജൂൺ 16-ന് 201.80 ഡോളർ വരെയെത്തിയ ഓഹരിക്ക് ഇപ്പോൾ വില 108.37 ഡോളർമാത്രം. 46 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മസ്കിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്‌ലയുടെ ഓഹരിവിലയും […]
Read more

കാലാവസ്ഥാ വകുപ്പ് പെട്ടെന്ന് Red Alert പ്രഖ്യാപിക്കുകയായിരുന്നു’;ഇന്ന് അവധി പ്രഖ്യാപിക്കാത്തതിൽ കളക്ടർ

കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. കഴിഞ്ഞ ദിവസം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ മഴയുണ്ടായിരുന്നില്ലെന്നും അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഇന്ന് രാവിലെ കാലാവസ്ഥാ വകുപ്പ് പെട്ടെന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അപ്പോഴേക്കും നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരില്‍ പലരും സ്‌കൂളുകളിലേക്ക് തിരിച്ചു കഴിഞ്ഞിരുന്നു. ആ ഘട്ടത്തില്‍ പെട്ടെന്ന് ഒരു അവധി പ്രഖ്യാപിക്കുന്നത് കൂടുതല്‍ ആശയക്കുഴപ്പത്തിന് ഇടയാക്കും എന്ന് കരുതിയാണ് രാവിലെ അവധി നല്‍കാതിരുന്നത്. […]
Read more

വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; ശിവമോഗയിൽ മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

ശിവമോഗ: കർണാടക ശിവമോഗയിൽ ഉരുൾപൊട്ടൽ. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. വീട്ടിൽ ഉറങ്ങുകയായിരുന്ന മല്ലികാർജുൻ, ഭാര്യ നാഗവേണി, മകൻ സന്തോഷ് എന്നിവരാണ് മരിച്ചത്. ശിവമോഗ കൊപ്പാൽ ജില്ലയിലെ കൊക്കാരേഗരുവിലാണ് അപകടമുണ്ടായത്. രാത്രി രണ്ടരയോടെയാണ് ഇവർ താമസിക്കുന്ന വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. ഫയർ ആന്റ് എമർജൻസി സർവീസ് പ്രവർത്തകരും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത്കനത്ത മഴ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
Read more

റെയിൽ പാതയിൽ മണ്ണിടിച്ചിൽ; മംഗളൂരു-ബെംഗളൂരു ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ബെംഗളൂരൂ: റെയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം സ്തംഭിച്ചു. യെദകൂമെരിക്കും ശ്രീവാഗിലു സ്റ്റേഷനുകൾക്കുമിടയിൽ ശനിയാഴ്ച രാത്രിയാണ് മണ്ണിടിഞ്ഞത്. ഇതോടെ മംഗളൂരുവിനും യശ്വന്ത്പൂരിനുമിടയിലുള്ള ട്രെയിൻ സർവീസുകൾ പൂർണ്ണമായും തടസ്സപ്പെട്ടു. പാളത്തിലേക്ക് വൻതോതിൽ മണ്ണും കല്ലും ഇടിഞ്ഞുവീണതിനെത്തുടർന്ന് ഞായറാഴ്ച സർവീസ് നടത്തേണ്ടിയിരുന്ന മംഗളൂരു – യശ്വന്ത്പൂർ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ ഉടൻ തന്നെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പ്രത്യേക സംഘവും റിലീഫ് ട്രെയിനും സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുന്നത് ജോലികൾ തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും, അധിക മണ്ണുമാന്തി […]
Read more

ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ച് എംഎൽഎ അബിൻ വർക്കി

ആറന്മുള: ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ച് എംഎൽഎ അബിൻ വർക്കി. അപ്രതീക്ഷിതമായ ദുരന്തത്തിലാണ് ആറന്മുളയിലുണ്ടായത്. റാന്നിയിൽ കയറിയ വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണ്. ആറന്മുളയിലെ വിവിധ പഞ്ചായത്തുകളിൽ ഉണ്ടായത് വലിയ ദുരന്തമാണ്. റവന്യൂ വകുപ്പ് കുറച്ചുകൂടി കാര്യക്ഷമമായി ഇടപെടണമെന്നും ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം വേണമെന്ന് അബിൻ വർക്കി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ടാണ്. ​പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, […]
Read more

Recent News