Category: NEWS

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പുമായി ‘സ്പൈഡര്‍മാന്‍

ഡൽഹി : ഹോളിവുഡ് ചിത്രങ്ങളുടെ മികച്ച മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. വര്‍ഷങ്ങളായി അത് അങ്ങനെയാണ്. ആ മാര്‍ക്കറ്റിലേക്ക് നേരത്തേ തന്നെ ആരാധകരുള്ള ഒരു ഫ്രാഞ്ചൈസിയിലെ പുതിയ ചിത്രം വന്നാലോ? അത്തരത്തിലൊരു ചിത്രം ഭേദപ്പെട്ട അഭിപ്രായം കൂടി നേടിയാല്‍ ബോക്സ് ഓഫീസില്‍ എത്തരത്തില്‍ ചലനമുണ്ടാക്കും എന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഏറ്റവും പുതിയ സ്പൈഡര്‍മാന്‍ ചിത്രം, സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ. ഓപണിംഗില്‍ റെക്കോര്‍ഡ് ഇട്ട ചിത്രമാണ് ഇത്. എന്നാല്‍ ആദ്യ ദിനത്തിന് ശേഷവും ചിത്രം കുതിപ്പ് തുടരുകയാണെന്ന് വ്യക്തമാക്കുകയാണ് […]
Read more

ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന പന്ത്രണ്ടുവയസ്സുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി പെരുവട്ടൂര്‍ താഴെവരൂണ്ട സജിത്-ജിസ്ന ദമ്പതികളുടെ മകന്‍ കാര്‍ത്തിക് ആണ് മരിച്ചത്. മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ കാര്‍ത്തികിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഇതിനായി നാട്ടുകാരുടെയും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണ ശ്രമം നടത്തുന്നതിനിടെയാണ് കാര്‍ത്തിക് മരണത്തിന് കീഴടങ്ങിയത്. കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍: ദ്രുപത്.
Read more

‘പ്ലൂട്ടോ’ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പങ്കുവച്ച് നീരജ് മാധവ്

കൊച്ചി : ഗോഡ് ഫാദര്‍മാരൊന്നുമില്ലാതെ സ്വന്തം പ്രയത്നത്താല്‍ സിനിമയില്‍ സ്വന്തം വഴി കണ്ടെത്തിയ അഭിനേതാക്കളോട് പ്രേക്ഷകര്‍ക്ക് ഒരിഷ്ടക്കൂടുതല്‍ ഉണ്ട്. അക്കൂട്ടത്തില്‍ പെടുന്ന ആളാണ് നടനും റാപ്പറുമായ നീരജ് മാധവ്. നീരജ് നായകനായ ഏറ്റവും പുതിയ മലയാള ചിത്രമാണ് പ്ലൂട്ടോ. ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രം ഈ വാരാന്ത്യത്തിലാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നീരജ്. താന്‍ പങ്കെടുക്കുന്ന ഒരു ആക്ഷന്‍ രംഹത്തിന്‍റെ ചിത്രീകരണ വീഡിയോ ആണ് അത്. […]
Read more

വിസ്‍മയ മോഹന്‍ലാലിന്‍റെ ‘തുടക്കം’ 7 മുതല്‍

കൊച്ചി : വിസ്മയ മോഹന്‍ലാലിന്‍റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റ ചിത്രം തിയറ്ററുകളിലേക്ക് എത്താന്‍ ഇനി അഞ്ച് ദിവസം കൂടി മാത്രം. ഏഴാം തീയതിയാണ് ചിത്രത്തിന്‍റെ റിലീസ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. 2018 എന്ന വന്‍ വിജയം നേടിയ ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന കൗതുകവും ഈ പ്രോജക്റ്റില്‍ ഇന്‍ഡസ്ട്രിക്ക് ഉണ്ട്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. […]
Read more

കവിൻ-നയൻതാര ചിത്രം ‘ഹായി’ലെ പുതിയ ​ഗാനം എത്തി, റിലീസ് ഓ​ഗസ്റ്റ് 14ന്

ചെന്നൈ : നയൻതാര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഹായ് സിനിമയിലെ പുതിയ വീഡിയോ ​ഗാനം റിലീസ് ചെയ്തു. ജെൻ മാർട്ടിൻ സം​ഗീതം നൽകിയ പച്ചപ്പുള്ള എന്ന ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ആഷിഖ് എ ആർ ആണ്. സത്യനാരായണൻ ആണ് ​ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ രസ​ഗുള ​ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിരുദ്ധ് രവിചന്ദർ ആയിരുന്നു ഗാനം ആലപിച്ചിരുന്നത്. കെവിൻ നായകനായി എത്തുന്ന ഈ ചിത്രം ഓ​ഗസ്റ്റ് 14ന് തിയറ്ററുകളിൽ എത്തും. ഒരു റൊമാന്റിക് […]
Read more

മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം; കോടതിയിൽ ഹാജരാകാതെ മുങ്ങിയ ഒന്നാം പ്രതി പിടിയിൽ

മലപ്പുറം: മഞ്ചേരി നഗരസഭ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൾ ജലീലിന്റെ കൊലപാതകത്തിൽ മുങ്ങിയ ഒന്നാം പ്രതി പിടിയിൽ.നെല്ലിക്കുത്ത് കോട്ടക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവാണ് (29) പിടിയിലായത്. കേസിൻ്റെ വിധി പറയുന്ന വ്യാഴാഴ്ച ഇയാൾ കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു. പ്രതി ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി കേസ് മാറ്റി വെക്കുകയും പ്രതിയുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു. കേസ് വീണ്ടും പരിഗണിച്ച കോടതി ഒന്നാം പ്രതിയുടെ രണ്ട് ജാമ്യക്കാർക്കെതിരെ കേസെടുക്കാനും ഒരോ ലക്ഷം രൂപ വീതം കോടതിയിൽ കെട്ടിവെക്കാനും ഉത്തരവിട്ടിരുന്നു. കേസിലെ […]
Read more

കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു; പാഞ്ഞെത്തി ടഗ്ഗ് ബോട്ടുകള്‍

കൊച്ചി: കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇന്നലെ രാത്രി എത്തിയ എസ്എസ്എൽ മുംബൈക്കാണ് നിയന്ത്രണം നഷ്ടമായത്. തീരത്തേക്ക് അടുത്ത കപ്പലിനെ അതിവേഗം പാഞ്ഞെത്തിയ ടഗ്ഗ് ബോട്ടുകളാണ് നിയന്ത്രണ വിധേയമാക്കിയത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.
Read more

വാമനപുരം നദിയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

തിരുവനന്തപുരം : വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വേങ്കവിള തയ്ക്കാട് സ്വദേശി അഖിൽ എ. ജെ (33) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ അഖിലും സുഹൃത്തുക്കളായ നാലുപേരും ചേർന്നു വാമനപുരം നദിയിൽ ചെല്ലഞ്ചി പാലത്തിനു സമീപം സപ്തപുരം കുളിക്കടവിൽ കുളിക്കാൻ ഇറങ്ങിയിരുന്നു. കുളിക്കുന്നതിനിടയിൽ അഖിൽ കയത്തിൽ അകപ്പെടുകയായിരുന്നു. സുഹൃത്തുക്കൾ തെരച്ചിൽ നടത്താൻ ശ്രമിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തതോടെ സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. വിതുരയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം കരയ്‌ക്കെടുത്തത്.
Read more

വിരുന്ന് സത്കാരത്തിലും ഹെലികോപ്ടർ യാത്രയിലും വിമർശനം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും കടലാക്രമണവും ഉരുൾപൊട്ടലും വിതച്ച അതിരൂക്ഷമായ സാഹചര്യങ്ങളിൽ നേരിട്ടിറങ്ങി ഇടപെടാനും ദുരിതബാധിതരെ സഹായിക്കാനും മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറാകണമെന്ന് സി പി എം. കേരളത്തിലെ സ്ഥിതിഗതികൾ ഗൗരവതരമായി തുടരുമ്പോഴും മാധ്യമങ്ങൾക്ക് മുന്നിലെത്താതെ ഓഫീസിൽ നിന്നുള്ള ബ്രീഫിംഗിലേക്ക് ഒതുങ്ങുന്ന മുഖ്യമന്ത്രിയുടെ നിലപാട് നിസ്സംഗത നിറഞ്ഞതാണെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ വിമർശിച്ചു. കേരള സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ സ്വകാര്യ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്തുവെന്ന വിമർശനം ഗൗരവമുള്ളതാണെന്നും സി പി എം […]
Read more

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ബോംബ് സ്ഫോടനം; ചാവേറായ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിലെ റെസ്റ്റോറന്റിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ചാവേറായ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. തലസ്ഥാനന​ഗരമായ മോസ്കോയിലെ കുദ്രിൻസ്കയ സ്ക്വയറിലെ റെസ്റ്റോറന്റിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ 21-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായതെന്നാണ് റഷ്യൻ വാർത്താ ഏജൻസികളുടെ റിപ്പോർട്ട്. അജ്ഞാതയായ ഒരു സ്ത്രീ ബോംബ് കൈവശംവെച്ച് റെസ്റ്റോറന്റിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, സുരക്ഷാ ജീവനക്കാരൻ ഇവരെ തടഞ്ഞു. ഇതിനിടെയാണ് സ്ത്രീയുടെ കൈവശമുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.ചാവേറായ സ്ത്രീയും സുരക്ഷാ ജീവനക്കാരനും മറ്റൊരാളുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. […]
Read more

Recent News