കൊച്ചി : ഗോഡ് ഫാദര്‍മാരൊന്നുമില്ലാതെ സ്വന്തം പ്രയത്നത്താല്‍ സിനിമയില്‍ സ്വന്തം വഴി കണ്ടെത്തിയ അഭിനേതാക്കളോട് പ്രേക്ഷകര്‍ക്ക് ഒരിഷ്ടക്കൂടുതല്‍ ഉണ്ട്. അക്കൂട്ടത്തില്‍ പെടുന്ന ആളാണ് നടനും റാപ്പറുമായ നീരജ് മാധവ്. നീരജ് നായകനായ ഏറ്റവും പുതിയ മലയാള ചിത്രമാണ് പ്ലൂട്ടോ. ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രം ഈ വാരാന്ത്യത്തിലാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നീരജ്. താന്‍ പങ്കെടുക്കുന്ന ഒരു ആക്ഷന്‍ രംഹത്തിന്‍റെ ചിത്രീകരണ വീഡിയോ ആണ് അത്. ഡ്യൂപ്പോ റോപ്പോ ഒന്നുമില്ലാതെയാണ് നീരജ് ആ ആക്ഷന്‍ രംഗം പൂര്‍ത്തിയാക്കുന്നത്. ക്രെയിനും റോപ്പും ഇല്ലാതെ സ്റ്റണ്ട് ചെയ്യാൻ പറ്റുവോ സക്കീർ ഭായ്ക്ക്?, എന്നാണ് നീരജ് വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അൽത്താഫ് സലിം ഏലിയനായി എത്തുന്ന ചിത്രത്തില്‍ അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.
‘പ്ലൂട്ടോ’ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പങ്കുവച്ച് നീരജ് മാധവ്
