Category: NEWS

കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റെടുക്കൽ ചർച്ചകൾ നടന്നിട്ടില്ലെന്ന് വിപിഎസ് ഹെൽത്ത്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് വിപിഎസ് ഹെൽത്ത് ഗ്രൂപ്പ്. വിപിഎസ് ഹെൽത്തോ സ്ഥാപകൻ ഡോ. ഷംഷീർ വയലിലോ ക്ലബ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട യാതൊരു നടപടികളുടെയും ഭാഗമായിട്ടില്ലെന്നും, പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു വാസ്തവവുമില്ലെന്നും അധികൃതർ അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ ഉടമകളായ മാഗ്‌നം സ്പോർട്സ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ സീസണിൽ മാത്രം 30 കോടിയുടെ നഷ്‌ടമാണു കേരളം ബ്ലാസ്റ്റേഴ്‌സിന് ഉണ്ടായത്. ക്ലബ് വിൽക്കാൻ 150 […]
Read more

രൺജി പണിക്കരുടെ എഴുത്ത്, ആ ഡയലോഗ് അന്ന് കേന്ദ്രമന്ത്രികൂടിയായ കൊല്ലംകാരന് കൊണ്ടു

കൊച്ചി : മലയാള സിനിമയുടെ താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരുവശത്ത് നടക്കവെ ഒരുകാലത്ത് ഒറ്റക്കെട്ടായി നിന്ന സിനിമാ താരങ്ങളുടെ സമരത്തിന്റെ ഓർമ പങ്കിട്ട് നടൻ മഹേഷ് നായർ. ഷാജി കൈലാസിന്റെ സിനിമയിലെ ഒരു സംഭാഷണം അന്നത്തെ കേന്ദ്രമന്ത്രി കൂടിയായ കൊല്ലത്തുനിന്നുള്ള എംപി കൃഷ്ണ്ണകുമാറിന് കൊണ്ടുവെന്നും പിന്നാലെ സെൻസർ ബോർഡ് എതിരാകുകയും ഡയലോ​ഗ് മാറ്റിയില്ലെങ്കിൽ റിലീസ് തടയുമെന്ന അവസ്ഥ എത്തിയെന്നും മഹേഷ് പറയുന്നു. മമ്മൂട്ടി, മോഹൻലാൽ, തിക്കുറിശി, സോമൻ, ഉർവശി, കൽപ്പന, തുടങ്ങി നിരവധി പേർ സമരത്തിൽ […]
Read more

സിദ്ദിഖിന്റെ 351-ാമത് ചിത്രം ‘മധുരമീ ജീവിതം’ ട്രെയിലർ

കൊച്ചി : സിദ്ദിഖും വിനയ പ്രസാദും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം മധുരമീ ജീവിതത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ​വർഷങ്ങൾക്കേ ശേഷം കണ്ടുമുട്ടുന്ന പരിചിതരും അവരുടെ പ്രണയവും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സിദ്ദിഖിന്റെ കരിയറിലെ 351-ാമത് ചിത്രം കൂടിയാണ് മധുരമീ ജീവിതം. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ജോണി ആൻ്റണി, പ്രമോദ് വലിയനാട്, ദിനേശ് പണിക്കർ, റോയ് സെബാസ്റ്റ്യൻ, വിവേക് ​​ശ്രീ, അൻസൽ പള്ളുരുത്തി, ദിൽഷാ പ്രസന്നൻ, പൂജിത […]
Read more

ആലോചിക്കാതെ ഉടൻ തന്നെ യെസ് പറഞ്ഞ സിനിമ അതാണ്..തുറന്നുപറഞ്ഞ് ആർഷ ബൈജു

കൊച്ചി : ചുരുക്കം ചില സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ആർഷ ബൈജു. ആവറേജ് അമ്പിളി എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയയായ ആർഷ, അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിൽ പ്രധാനപ്പെട്ടൊരു വേഷം ചെയ്തിരുന്നു. പിന്നീട് രാമചന്ദ്ര ബോസ് ആന്റ് കോ, തുടരും എന്നീ ചിത്രങ്ങളിലെ ആർഷയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത ‘പ്ലൂട്ടോ’ ആണ് ആർഷയുടെ ഏറ്റവും പുതിയ ചിത്രം. […]
Read more

പൃഥ്വി- വൈശാഖ് ചിത്രം ഓഗസ്റ്റ് 20ന് തിയേറ്ററുകളിൽ

കൊച്ചി : പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന വൈശാഖ് ചിത്രം ‘ഖലീഫ’ പ്രേക്ഷകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഓഗസ്റ്റ് 20നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലേതായി പുറത്തുവന്ന അസലായവളെ എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടംനേടിയിരിക്കുകയാണ്. സിനിമയിലെ പൃഥ്വിരാജിന്റെ ലുക്കും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുകയാണ്. നാല്പതുകളിലും യുവത്വം പ്രസരിക്കുന്ന ചിത്രത്തിലെ ലൊക്കേഷൻ സ്റ്റില്ലുകൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വൻ ഹൈപ്പോടെ എത്തുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയിലാണ് ആരാധകർ. ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ ‘ഖലീഫ’ രണ്ട് ഭാഗങ്ങളായാണ് […]
Read more

നാട് മുങ്ങുമ്പോൾ VD ക്ക് വിരുന്ന്

തിരുവനന്തപുരം: സംസ്ഥാനം മഴക്കെടുതിയിൽ രൂക്ഷ പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ പൊന്നാനിയിൽ മുസ്ലീം ലീഗ് നേതാവിൻറെ വിരുന്നിൽ പങ്കെടുത്തതിൽ വിമർശനം. മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിൽ വിഡി സതീശൻ ഉച്ചഭക്ഷണത്തിനെത്തിയതും സൽക്കാരത്തിൻറെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വലിയ വിമർശനം ഉയരുന്നത്. ഫൈസൽ ബാഫഖി തങ്ങൾ തന്നെയാണ് മുഖ്യമന്ത്രി വീട്ടിൽ എത്തിയതിന്റെ ദൃശ്യങ്ങൾ തൻറെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. വീഡിയോക്ക് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിയെ […]
Read more

പാലായിൽ വെള്ളക്കെട്ട് തുടരുന്നു

പാലാ: മഴയ്ക്ക് ശമനമുണ്ടെങ്കിലും പാലാ നഗരത്തിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുന്നു. മുൻകാലങ്ങളിൽ പ്രളയജലം പെട്ടെന്ന് ഇറങ്ങിപ്പോകുമായിരുന്നുവെങ്കിൽ, ഇത്തവണ വെള്ളക്കെട്ട് ഒഴിയാതെ നിൽക്കുന്നത് വ്യാപാരികളെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. കടകളിൽ മുട്ടോളം വെള്ളം കയറുകയും സാധനങ്ങൾ മാറ്റിവെക്കേണ്ടി വരികയും ചെയ്തു. നഗരത്തിൽ വെള്ളമിറങ്ങാൻ വൈകുന്നത് കടകൾ തുറക്കുന്നതിനും ക്ലീനിംഗ് ജോലികൾ നടത്തുന്നതിനും തടസ്സമാകുന്നു. പ്രളയത്തിന് ശേഷം കടകൾ തുറന്നാലേ യഥാർത്ഥ നഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാകൂ എന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. തലേദിവസം ഉച്ചയോടെ മീനച്ചിലാറ്റിലെ ജലനിരപ്പ് 25 അടിയോളം ഉയർന്നിരുന്നു. […]
Read more

എട്ട് മരണം, ഏഴുപേരെ കാണാതായി

തിരുവനന്തപുരം : കനത്തമഴയെത്തുടർന്ന് സംസ്ഥാനത്ത് ഉരുൾപൊട്ടലും പ്രളയസമാനമായ വെള്ളപ്പൊക്കവും. മഴക്കെടുതിയിൽ എട്ടുപേർക്ക് ജീവൻ നഷ്ടമായി. ഏഴുപേരെ കാണാതായി. മലയോരമേഖലകളിൽ ഉരുൾപൊട്ടൽ ഭീതിപടർത്തി. പുഴകൾ കരകവിഞ്ഞു, താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഒട്ടേറെപ്പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്കുമാറ്റി. വ്യാപകകൃഷിനാശവും വസ്തുനാശവുമുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് തോരാമഴ ഏറെ നാശം വിതച്ചത്. ഉരുൾപൊട്ടിയും ഗതാഗതം തടസ്സപ്പെട്ടും മലയോരമേഖലകളും നദികൾ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളും ഒറ്റപ്പെട്ടതോടെ സംസ്ഥാനം രൂക്ഷമായ മഴക്കെടുതിയിലായി. കോട്ടയത്ത് മീനച്ചിലാർ കരകവിഞ്ഞ്‌ പാലാ നഗരം വെള്ളത്തിൽ മുങ്ങി. എരുമേലി, മുണ്ടക്കയം, മണിമല […]
Read more

ജലനിരപ്പ് അപകടനില പിന്നിട്ടു

ഇടുക്കി : കനത്ത മഴയെത്തുടർന്ന് മൂവാറ്റുപുഴ ആറിലും തൊടുപുഴയാറിലും ജലനിരപ്പ് അപകടനില പിന്നിട്ടതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ് ഒന്നിന് രാത്രി 11 മണിയോടെയുള്ള കണക്കുകൾ പ്രകാരം മൂവാറ്റുപുഴയാറിലെ ജലനിരപ്പ് 12.71 മീറ്ററിലെത്തി. ഇവിടെ 10.92 മീറ്ററാണ് മുന്നറിയിപ്പ് നിരപ്പെന്നും 11.93 മീറ്ററാണ് അപകടനിലയെന്നും അധികൃതർ വ്യക്തമാക്കി. തൊടുപുഴയാറിലും സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്. 11.79 മീറ്റർ അപകടനിലയുള്ള ഇവിടെ നിലവിൽ 12.63 മീറ്റർ ജലനിരപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കാളിയാറിലെ ജലനിരപ്പും അപകടകരമായ രീതിയിൽ ഉയരുകയാണ്. നിലവിൽ 13.89 […]
Read more

9 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ മതപഠന സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും വിവിധ പരിശീലന സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ന് നടക്കേണ്ട സെറ്റ്, ഹയർ സെക്കൻഡറി തുല്യത പരീക്ഷകൾ മാറ്റി. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല പരീക്ഷയും പിന്നീട് […]
Read more

Recent News