Category: NEWS

‘പെട്ടെന്നുണ്ടായ വികാരപ്രകടനം’; വരവൂരിൽ വിദ്യാർത്ഥിയെ തല്ലിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപകൻ

തൃശൂര്‍: വരവൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ തല്ലിയ സംഭവത്തില്‍ വിശദീകരണവുമായി അധ്യാപകന്‍. തൃശൂര്‍ വരവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകന്‍ മണികണ്ഠനാണ് വിശദീകരണവുമായെത്തിയത്. തല്ലിയത് തെറ്റാണെന്നും പെട്ടെന്നുണ്ടായ വികാര പ്രകടനമാണ് സംഭവത്തിന് ഇടയാക്കിയതെന്നും മണികണ്ഠന്‍ പറഞ്ഞു. കുട്ടികള്‍ കോമാളിയെപ്പോലെ തന്നോട് പെരുമാറിയെന്നും തുടര്‍ന്നുണ്ടായ ദേഷ്യവും സങ്കടവും മൂലമാണ് വിദ്യാര്‍ത്ഥിയെ തല്ലിയതെന്നുമാണ് അധ്യാപകന്റെ വിശദീകരണം. വിദ്യാര്‍ത്ഥിയെ തല്ലിയ സംഭവത്തില്‍ അധ്യാപകനെതിരെ പൊലീസ് കേസെടുത്തിരുന്നു. ചെറുതുരുത്തി പൊലീസിൻ്റേതായിരുന്നു നടപടി. സംഭവത്തിന് പിന്നാലെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ […]
Read more

ജീവനക്കാരിയുടെ പരാതി; സാമൂഹിക പ്രവര്‍ത്തകന്‍ ആല്‍ബിന്‍ മാത്യു പൊലീസില്‍ കീഴടങ്ങി

ആലപ്പുഴ: അഗതി മന്ദിരത്തിലെ ജീവനക്കാരിയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ആല്‍ബിന്‍ മാത്യു പൊലീസില്‍ കീഴടങ്ങി. മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളും ഫോണ്‍ കോള്‍ റെക്കോര്‍ഡും ജീവനക്കാരി പുറത്തുവിട്ടതിന് പിന്നാലെയാണ് കീഴടങ്ങല്‍. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഗുണ്ടയായിരുന്ന ആല്‍വിന്‍ മാത്യു മാനസാന്തരപ്പെട്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. ആല്‍ബിന്റെ ആലപ്പുഴ പുന്നപ്രയിലുള്ള ശാന്തി ഭവന്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു പരാതിക്കാരി. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ആലപ്പുഴ കഞ്ഞിപ്പാടം സ്വദേശിനിയായ യുവതി ആല്‍ബിന്റെ ശാന്തി ഭവനില്‍ ജോലിക്ക് എത്തുന്നത്. ലൈംഗിക […]
Read more

‘പാറ്റ’കളെ പേടിക്കണമെന്ന് പാകിസ്ഥാൻ ആഭ്യന്തരമന്ത്രി

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഭരണകൂട സംവിധാനങ്ങൾ പൂർണ്ണമായും തകർന്നുവെന്നും ഇന്ത്യയിലെ ‘കോക്രോച്ച് പാർട്ടിയുടെ’ മാതൃകയിലുള്ള യുവജന പ്രക്ഷോഭം പാകിസ്ഥാനിൽ ഉണ്ടായാൽ സകലതിനെയും അട്ടിമറിക്കുമെന്നും പാക് ആഭ്യന്തര മന്ത്രി മുഹ്‌സിൻ നഖ്‌വി. ഇന്ത്യയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയേ തുടർന്ന് പൊട്ടിപ്പുറപ്പെട്ട വിദ്യാർഥി പ്രക്ഷോഭത്തിന്റെ മാതൃകയിൽ പാകിസ്ഥാനിലും വലിയ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് പാക് പ്രധാനമന്ത്രി പറയുന്നത്. പാകിസ്ഥാനിലെ തകർന്ന ഭരണസംവിധാനങ്ങൾ അടിയന്തരമായി പരിഷ്കരിച്ചില്ലെങ്കിൽ വലിയ ജനകീയ പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന രോഷത്തെക്കുറിച്ച് സംസാരിക്കവെ ഇന്ത്യയിലെ കോക്രോച്ച് […]
Read more

പല ജില്ലകളിലും അവധി പ്രഖ്യാപിച്ചത് രാവിലെ, ജില്ലാ കളക്ടർമാരുടെ പേജുകളിൽ രൂക്ഷവിമർശനം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ശനിയാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ചയും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പിനെത്തുടർന്നാണ് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. എന്നാൽ, പല ജില്ലകളിലും ശനിയാഴ്ച രാവിലെയായിരുന്നു അവധി പ്രഖ്യാപനം. ഇത് രൂക്ഷമായ വിമർശനത്തിനിടയാക്കിയിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലാണ് ജില്ലാ കളക്ടർമാർ ശനിയാഴ്ച രാവിലെ അവധി പ്രഖ്യാപിച്ചത്. ശനിയാഴ്ച രാവിലെ ആറരയോടെയാണ് മലപ്പുറം ജില്ലാ കളക്ടറുടെ ഫെയ്സ്ബുക്ക് പേജിൽ അവധി അറിയിപ്പ് പോസ്റ്റ് […]
Read more

ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. ദേവസ്വം സെക്രട്ടറി രാജമാണിക്യം നടത്തിയ അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിടുകയായിരുന്നു. മില്‍മയില്‍ നിന്ന് ശബരിമലയിലേക്ക് നെയ്യ് കൊണ്ടു പോയ രീതി ഉള്‍പ്പെടെ അന്വേഷിക്കാനാണ് നീക്കം. ശബരിമലയില്‍ ഉപയോഗിക്കുന്ന നെയ്യുടെ പരിശോധന ഇനിമുതല്‍ ബാച്ച് അടിസ്ഥാനത്തില്‍ നടത്തും. നെയ്യ് പുറത്തുനിന്ന് വാങ്ങിയാല്‍ നിര്‍മ്മാണ കേന്ദ്രം മുതല്‍ എത്തിക്കുന്നത് വരെയുള്ള ഘട്ടം വരെ ഡിജിറ്റല്‍ ട്രാക്കിംഗ് നടത്തും. സപ്ലൈ […]
Read more

ഇറാനെ സാമ്പത്തികമായി ഞെരുക്കാൻ കരവഴിയുള്ള ഉപരോധം

വാഷിങ്ടണ്‍: ഇറാനെ സാമ്പത്തികമായി കൂടുതൽ ഒറ്റപ്പെടുത്തുന്നതിനായി കരമാർഗ്ഗം ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയും ഇസ്രയേലും ആലോചിക്കുന്നതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം അതിന്റെ പരിധിയിലെത്തിയെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിലയിരുത്തൽ. വാഷിംഗ്ടണിൽ നടന്ന കൂടിക്കാഴ്ചയിൽ ട്രംപും നെതന്യാഹുവും ഈ കര ഉപരോധ പദ്ധതിയെക്കുറിച്ചും മറ്റ് ചില സൈനിക, സൈനികേതര മാർഗ്ഗങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായി ‘ദി ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. ഇറാനിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയും പൂർണ്ണമായി തടഞ്ഞാൽ എന്തുസംഭവിക്കുമെന്ന് ഒരു മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥൻ ചോദിച്ചെന്നാണ് റിപ്പോർട്ടിൽ […]
Read more

നെഹ്റു ട്രോഫി ജലമേള നടത്തിപ്പിൽ നിന്ന് ഓസ്‌കാർ ഇവന്റ്‌സ് പുറത്ത്

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പില്‍ നിന്ന് വിവാദ ഇവന്റ്മാനേജ്‌മെന്റ് കമ്പനി ഓസ്‌കര്‍ ഇവന്റ്‌സ് പുറത്ത്. നിര്‍മ്മാണ ജോലികള്‍ക്കായുള്ള കരാര്‍ കമ്പനിക്ക് നല്‍കിയില്ല. ഓസ്‌കര്‍ ഇവന്റ്‌സ് വീണ്ടും ടെൻഡർ സമര്‍പ്പിച്ചെങ്കിലും അത് തള്ളുകയായിരുന്നു. കോഴിക്കോട് ആസ്ഥാനമായുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കാണ് പുതിയ കരാര്‍. സ്റ്റേജുകള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണങ്ങളാണ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെ ഏല്‍പ്പിക്കുന്നത്. നേരത്തെ ഓസ്‌കാറിന് കരാര്‍ നല്‍കാനുള്ള തീരുമാനം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് റീ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചത്. കലൂര്‍ സ്റ്റേഡിയത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് […]
Read more

അനുമതിയില്ലാതെ ക്യാമ്പിങ്; അസീറിൽ സ്വദേശി പൗരൻ പിടിയിൽ

റിയാദ്: അനുമതിയില്ലാതെ ക്യാമ്പ് ചെയ്ത് പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച സ്വദേശി പൗരനെ പിടികൂടി സൗദി പരിസ്ഥിതി സുരക്ഷാ സേന. അസീർ പ്രവിശ്യയിലാണ് സംഭവം. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. വനങ്ങളിലോ നാഷണൽ പാർക്കുകളിലോ ഇത്തരത്തിൽ അനുമതിയില്ലാതെ ക്യാമ്പ് ചെയ്യുന്നത് പാരിസ്ഥിതിക നിയമലംഘനമാണെന്നും, ഈ കുറ്റങ്ങൾക്ക് 3,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പരിസ്ഥിതിക്കോ വന്യജീവികൾക്കോ നാശനഷ്ടമുണ്ടാക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ വിവരമറിയിക്കണമെന്ന് സുരക്ഷാ സേന ആവശ്യപ്പെട്ടു. മക്ക, മദീന, റിയാദ്, കിഴക്കൻ […]
Read more

മിന്നല്‍ പ്രളയത്തില്‍ വലഞ്ഞ് അസമും ഒഡീഷയും; ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം

ന്യൂഡല്‍ഹി: മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും. രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അസമില്‍ മഴക്കെടുതിയില്‍ മരണം 82ആയി ഉയര്‍ന്നു. 1.92 ലക്ഷം പേരെയാണ് സംസ്ഥാനത്ത് മഴക്കെടുതി ബാധിച്ചത്. ശിവസാഗര്‍, ചരൈഡിയോ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് അസം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ കാണാതായവരുടെ പട്ടികയില്‍ ആരും ഉള്‍പ്പെട്ടിട്ടില്ല. ശിവസാഗര്‍, ഗോലാഘട്ട്, ജോര്‍ഹട്ട്, നാഗാവ്, ചരൈഡിയോ എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. നിലവില്‍ 54 ദുരിതാശ്വാസ ക്യാമ്പുകളിലായി 12, 994 പേരെ […]
Read more

അന്താരാഷ്ട്ര നഗരമായി ഉയരാന്‍ കിഴക്കന്‍ സൗദി

റിയാദ്: അന്താരാഷ്ട്ര നഗര ആസൂത്രണ പദ്ധതിയുടെ ഭാഗമായി സൗദി കിഴക്കന്‍ പ്രവിശ്യയിലെ നഗരങ്ങള്‍. ഐക്യരാഷ്ട്ര സഭയുടെ ഹ്യൂമൻ സെറ്റില്‍മെന്‍റ്സ് പ്രോഗ്രാമുമായി സഹകരിച്ചാണ് പദ്ധതി. യു.എന്‍-ന്‍റെ നൂതന ഒമ്പതിന ചട്ടങ്ങള്‍ പാലിച്ച് ലോക നഗരങ്ങള്‍ക്കിടയില്‍ സ്ഥാനം പിടിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. നഗരത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും, മികച്ച നഗരാസൂത്രണം നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. കിഴക്കന്‍ സൗദിയിലെ നഗരങ്ങളായ ദമ്മാം, അല്‍കോബാര്‍, ദഹ്റാന്‍ നഗരങ്ങളെയാണ് പദ്ധതിയുടെ ഭാഗമാക്കുക. ഒപ്പം പരിസ്ഥിതി, മൊബിലിറ്റി, പാർപ്പിടം, ആരോഗ്യം, സേവനങ്ങൾ, ഭരണം എന്നിവ ഉൾക്കൊള്ളുന്ന […]
Read more

Recent News