Category: NEWS

എസ് ശ്രീജിത്ത് ഡിജിപിയാകും; ഉത്തരവ് ഉടന്‍

തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ ഇറങ്ങും. ഡിജിപി റാങ്കിലുള്ള ഫയര്‍ഫോഴ്‌സ് മേധാവി നിതിന്‍ അഗര്‍വാള്‍ വിരമിച്ചതിന് പിന്നാലെയാണ് ഈ നിയമനം. നിതിന്‍ അഗര്‍വാള്‍ വിരമിച്ച ഒഴിവിലേക്ക് തൊട്ടടുത്ത എഡിജിപിക്കാണ് പ്രൊമോഷന്‍ ലഭിക്കുക. അങ്ങനെയെങ്കില്‍ സുരേഷ് രാജ് പുരോഹിതാണ് ഈ സ്ഥാനത്തേക്ക് വരേണ്ടത്. എന്നാല്‍ അദ്ദേഹം നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണുള്ളത്. തൊട്ടുപിന്നില്‍ നില്‍ക്കുന്നത് എം ആര്‍ അജിത്കുമാറാണ്. പക്ഷേ ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസുമായി ബന്ധപ്പെട്ട് എം ആര്‍ […]
Read more

എ ആർ റഹ്‍മാന്‍റെ സഹായി കമൽ പ്രശാന്ത് മലയാളത്തിൽ; ആദ്യ ചിത്രം ‘വിസില്‍’

കൊച്ചി : ഓസ്‌കർ ജേതാവായ എ.ആർ. റഹ്മാന്റെ സംഗീത സഹായിയായി പ്രവർത്തിച്ച കമൽ പ്രശാന്ത് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. രാജീവ്‌ കൃഷ്ണ സംവിധാനം ചെയ്യുന്ന വിസിൽ എന്ന ചിത്രത്തിലൂടെയാണ് കമലിന്‍റെ മലയാളം അരങ്ങേറ്റം. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ രചന വിനോദ് ഗുരുവായൂർ നിർവ്വഹിക്കുന്നു. മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബോൾ സംസ്കാരത്തെ പശ്ചാത്തലമാക്കി വമ്പൻ ക്യാൻവാസിൽ തീവ്രമായ സൗഹൃദത്തിൻ്റെയും ഫുട്ബോൾ കളിയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെയും സംഭവബഹുലമായ കഥയുമായി നവാഗതനായ […]
Read more

കുൽഗാമിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, ഭീകരർക്കായി തെരച്ചിൽ

ഡൽഹി : കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയായിരുന്നു. അതേസമയം, ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യത്തിൻ്റെ തെരച്ചിൽ തുടരുകയാണ്.
Read more

ദുല്‍ഖറിന്‍റെ ഹോം കമിംഗ്; ‘ഐ ആം ഗെയിം’ ട്രെയ്‍ലര്‍ ഇതിനകം കണ്ടത് 5 മില്യണ്‍

കൊച്ചി : ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ഐ ആം ഗെയിം എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലറിന് പ്രേക്ഷകരില്‍ നിന്ന് വന്‍ വരവേല്‍പ്പ്. ഇന്നലെ വൈകിട്ടാണ് ട്രെയ്‍ലര്‍ പുറത്തെത്തിയത്. 24 മണിക്കൂറിനുള്ളില്‍ അഞ്ച് മില്യണ്‍ കാഴ്ചക്കാരെയാണ് ട്രെയ്‍ലര്‍ നേടിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പുറത്തെത്തിയ ട്രെയ്‍ലര്‍ ആ പ്രേക്ഷകവൃന്ദങ്ങളിലെല്ലാം മികച്ച പ്രതികരണങ്ങള്‍ നേടിയിട്ടുണ്ട്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ, ദുൽഖറിന്റെ […]
Read more

സമുദ്ര മന്ഥൻ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ; എണ്ണ പര്യവേക്ഷണത്തിന് 84084 കോടി

ഡൽഹി: രാജ്യത്തെ ഊർജ്ജ മേഖലയിൽ നിർണായകമായേക്കാവുന്ന സമുദ്ര മന്ഥൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ദേശീയ ഓഫ്‌ഷോർ പര്യവേക്ഷണ പദ്ധതിക്കായി 84084 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ എണ്ണ, പ്രകൃതിവാതക ഉത്പാദനം വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ ഭീമമായ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുന്നതിനും ഊർജ്ജ സുരക്ഷയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ. ആഭ്യന്തര ഉത്പാദനം കൂട്ടി ഇറക്കുമതി കുറയ്ക്കുക എന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായാണ് ഈ പദ്ധതിയെ കാണുന്നത്. കടലിൽ […]
Read more

മഴക്കെടുതി: പത്തനംതിട്ട പൊലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പല ഭാഗങ്ങളിലും നദികൾ കരകവിഞ്ഞൊഴുകി ജനവാസ മേഖലകളിലേക്ക് വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പൊതുജനങ്ങൾക്ക് മഴക്കെടുതിയുമായ ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനും ഏത് സമയത്തും സഹായം അഭ്യർത്ഥിക്കുന്നതിനുമായി 9497960963 , 9497908045 എന്നീ മൊബൈൽ നമ്പറുകളിലും 0468 2222600 എന്ന ലാൻഡ് ലൈൻ നമ്പറിലും വിളിക്കാവുന്നതാണ്. ജില്ലാ […]
Read more

സ്വർണവിലയില്‍ നേരിയ ഇടിവ്; അറിയാം ഇന്നത്തെ വില

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,220 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് ഇടിഞ്ഞത് 280 രൂപയാണ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 1,05,760 രൂപ എന്ന നിരക്കിലാണ് വില്‍ക്കുന്നത്. രാജ്യാന്തര തലത്തിലും സ്വര്‍ണവില കുറഞ്ഞ് തന്നെയാണ്. അതിന്റെ സ്വാധീന ഫലമായി കൂടിയാണ് കേരളത്തിലും സ്വര്‍ണവില കുറഞ്ഞത്. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് […]
Read more

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയുടെ കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2728 രൂപയായി. കൊൽക്കത്തയിൽ 2872 രൂപയാണ് പുതിയ വില. വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചത് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് വലിയ ആശ്വാസമാകും. തുടർച്ചയായ രണ്ടാംതവണയാണ് വാണിജ്യ സിലിണ്ടറിന് രാജ്യത്ത് വില കുറയ്ക്കുന്നത്. കഴിഞ്ഞമാസവും 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. […]
Read more

പ്രതീക്ഷിക്കാതെ ജലനിരപ്പുയർന്നു; ജീവൻ രക്ഷിക്കാൻ മരത്തിൽ കയറിയ യുവാവ് നദിക്ക് നടുവിൽ കുടുങ്ങി

ജൽഗാവ്: മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ അപ്രതീക്ഷിതമായുണ്ടായ പ്രളയത്തിൽപ്പെട്ട് നദിയിൽ അകപ്പെട്ട യുവാവ് മരത്തിന് മുകളിൽ കയറി ജീവൻ രക്ഷിച്ചു. ജൽഗാവ് ജില്ലയിൽ കനത്ത മഴയെത്തുടർന്ന് അഞ്ജനി നദിയിൽ ജലനിരപ്പ് പെട്ടെന്നുയർന്നതിനെത്തുടർന്നാണ് യുവാവ് നദിയുടെ നടുവിൽ കുടുങ്ങിയത്. സുരേഷ് ഭീൽ എന്ന യുവാവാണ് നദിയിൽ അകപ്പെട്ടത്. ശക്തമായ ഒഴുക്കിൽപ്പെട്ട ഇയാൾ ജീവൻ രക്ഷിക്കാൻ നദിയുടെ നടുവിലുള്ള ഒരു വലിയ മരത്തിൽ കയറുകയായിരുന്നു. മരത്തിൽ കുടുങ്ങിയ നിലയിൽ ഇയാളെ കണ്ട നാട്ടുകാർ അധികൃതരെ വിവരം അറിയിച്ചു. പ്രദേശത്ത് തുടർച്ചയായി പെയ്യുന്ന […]
Read more

ജമ്മുവിൽ പാകിസ്താന്റെ നിരീക്ഷണ ഡ്രോൺ വെടിവെച്ചിട്ടു

ശ്രീനഗർ: ജമ്മുവിലെ ഖൗർ മേഖലയിൽ കണ്ട പാകിസ്താന്‍റെ നിരീക്ഷണ ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവെച്ച് വീഴ്ത്തി. ചക്ല ഗ്രാമത്തിന് സമീപത്തായുള്ള പ്രതിരോധ കേന്ദ്രങ്ങൾക്ക് സമീപമുള്ള അതീവ സുരക്ഷാ മേഖലയിലേക്ക് കടന്നതിനെ തുടർന്നാണ് ഡ്രോൺ തകർത്തത്. ചൈനീസ് നിർമിതമായ ഡ്രോണിനൊപ്പം 64 ജി ബി മൈക്രോ എസ് ഡി കാർഡും സൈനികർ സ്ഥലത്ത് നിന്ന് കണ്ടെത്തി. പിടിച്ചെടുത്ത ഉപകരണങ്ങൾ ഫോറൻസിക് ലാബിലേക്ക് കൂടുതൽ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്. ഡ്രോൺ രഹസ്യ നിരീക്ഷണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതെന്നാണ് പ്രാഥമിക കണ്ടത്തൽ.
Read more

Recent News