Category: NEWS

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; വടക്കൻ കേരളത്തിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാവുന്നതിനിടെ അടുത്ത മൂന്ന് മണിക്കൂറിൽ വടക്കൻ കേരളത്തിൽ മഴ ശക്തമാവുമെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Read more

കാലിഫോർണിയ മിലിട്ടറി ബേസിന് സമീപം യുഎസ് എഫ്-35 പോർവിമാനം തകർന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു

വാഷിംഗ്ടൺ: യു.എസിലെ സാൻ ഡിയേഗോയിലുള്ള മറൈൻ കോർപ്സ് എയർ സ്റ്റേഷൻ മിരാമറിന് സമീപം വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് 1700 ജിഎംടി മറൈൻ കോർപ്സിന്റെ എഫ്-35ബി പോർവിമാനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്ന് പൈലറ്റ് വിജയകരമായി ഇജക്ട് ചെയ്ത് പുറത്തുകടന്നു. പൈലറ്റിനെ വീണ്ടെടുക്കുകയും ജീവന് ഭീഷണിയില്ലാത്ത പരിക്കുകളോടെ വിദഗ്ദ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി സൈനിക കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു. വിമാനത്തിൽ നിന്ന് പുകയുയരുന്നതിന്റെയും തീ അണയ്ക്കാൻ ഫയർഫോഴ്സ് ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്.1986-ൽ ടോം ക്രൂയിസ് […]
Read more

ഡീപ്ഫേക്കുകൾ, എ.ഐ. ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജചിത്രങ്ങൾ ഉൾപ്പെടെയുള്ള സൈബർ ആക്രമണങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ

ബ്രസൽസ്: എ.ഐ. ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജചിത്രങ്ങൾ, ഡീപ്ഫേക്കുകൾ, ഹാക്കിങ് ഉൾപ്പെടെയുള്ള സൈബർ ആക്രമണങ്ങൾ എന്നിവയ്ക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ (ഇ.യു.) പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചു. ഞായറാഴ്ചമുതൽ പ്രാബല്യത്തിൽവരുന്ന എ.ഐ. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ നിയമപ്രകാരം ചാറ്റ്‌ബോട്ടുകളോ മറ്റ് എ.ഐ. സങ്കേതങ്ങളോ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളും വീഡിയോകളും തിരിച്ചറിയാൻ ലേബലോ ഡിജിറ്റൽ വാട്ടർമാർക്കോ നിർബന്ധമാകും. ലൈംഗിക ചൂഷണപരമായ ഉള്ളടക്കം, ഡീപ്ഫേക്ക്, പൊതുമേഖലാ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ സൈബർ ആക്രമണങ്ങൾ, സൈബർ ചട്ടലംഘനങ്ങൾ തുടങ്ങിയവ […]
Read more

മായാത്ത ചിരി; കലാഭവന്‍ നവാസ് ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസ് ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. 1995 മുതല്‍ ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞു നിന്ന കലാഭവന്‍ നവാസ് കേരളക്കരയെ സങ്കടത്തിലാഴ്ത്തിയാണ് മടങ്ങിയത്. കലാഭവനിലൂടെ സജീവമായ മിമിക്രി ജീവിതം. 1995ല്‍ ജയന്‍ അടിയാട്ടും ജയന്‍ വര്‍ക്കലയും ചേര്‍ന്ന് സംവിധാനം ചെയ്ത ചൈതന്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. 1997ല്‍ ഇറങ്ങിയ ജൂനിയര്‍ മാന്‍ഡ്രേക്കിലൂടെ മുന്‍നിര ഹാസ്യതാരമായി വളർന്നു. കലാഭവന്‍ നവാസ് അമ്മ അമ്മായി അമ്മ, മാട്ടുപ്പെട്ടി മച്ചാന്‍ എന്നീ സിനിമകളിലൂടെ ഹാസ്യനടന്‍ […]
Read more

പഴയ കെട്ടിടം പൊളിക്കും, തിരുവനന്തപുരം കോർപ്പറേഷന് പുതിയ കെട്ടിടം വരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന് പുതിയ ആസ്ഥാനമന്ദിരം വരുന്നു. നിലവിലെ കോർപ്പറേഷൻ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റും. 6,00,000 ലക്ഷം ചതുരശ്രയടിയിൽ നാലുനില കെട്ടിടമാണ് നിർമിക്കുന്നത്. ചർച്ച പ്രാരംഭഘട്ടത്തിലാണ്. 200 കോടി രൂപയാണ് ചെലവ് ലഘു ഭക്ഷണശാല, ഓപ്പൺ എയർ ഓഡിറ്റോറിയം, വിവിധ കടകൾ, ഗാലറി, റസ്റ്ററന്റ്‌, സന്ദർശകർക്ക് ഇരിക്കാനും വിശ്രമിക്കാനും ഇടം, കൗൺസിലർമാർക്ക് തങ്ങാനായി കൗൺസിലേഴ്‌സ് റൂം, മേയർക്കും മറ്റ് അതിഥികൾക്കും വിശ്രമിക്കാൻ പ്രത്യേകം സജ്ജമാക്കിയ മുറികൾ, 200 കൗൺസിലർമാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കൗൺസിൽ ഹാൾ എന്നിവയടക്കമാണ് ഒരുക്കുക. […]
Read more

‘രാജ്യം മോദിയോട് ക്ഷമാപണം ആവശ്യപ്പെട്ടു, പക്ഷേ അദ്ദേഹം രാജ്യത്തോട് ക്ഷമിച്ചിരിക്കുന്നു’; പ്രധാനമന്ത്രിയെ പരിഹസിച്ച് പവൻ ഖേറ

ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയവർക്ക് മാപ്പ് നൽകുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ്. വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ രാജ്യം മോദിയോട് ക്ഷമാപണം നടത്താൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം രാജ്യത്തിനാണ് മാപ്പ് നൽകിയതെന്ന് കോൺഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേറ തന്റെ എക്‌സിൽ കുറിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ […]
Read more

സംസ്ഥാനത്തെ മഴക്കെടുതി; ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാ​ഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എൻഡിആർഎഫ്, പൊലീസ് സേനകൾ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിശക്തമായ മഴയിൽ ഇടുക്കി, […]
Read more

2026 കോമൺവെൽത്ത് ഗെയിംസ്: ഗ്ലാസ്ഗോയിൽ നീരജിന് വെള്ളി, അമ്പരപ്പിച്ച് യഷ്‌വീർ സിങ്, ഒന്നാമൻ പതിരഗെ

ഗ്ലാസ്ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനലിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളിയും യഷ്വീർ സിങ്ങ് വെങ്കലവും നേടി. 89.75 ദൂരം കണ്ടെത്തിയ ശ്രീലങ്കയുടെ റോം ഡയമണ്ട് ലീഗ് ജേതാവ് രുമേഷ് തരംഗ പരിരഗെയ്ക്കാണ് സ്വർണം. സീസണിലെ മികച്ച പ്രകടനം (85.83 മീറ്റർ) പുറത്തെടുത്താണ് നീരജ് വെള്ളിയണിഞ്ഞത്. 85.41 മീറ്റർ എറിഞ്ഞ യഷ്വീർ സിങ്ങിന്റേത് അദ്ദേഹത്തിന്റെ മികച്ച വ്യക്തിഗത പ്രകടനമായിരുന്നു. കോമൺവെൽത്ത് ഗെയിംസിന്റെ […]
Read more

രാജ്യത്ത് സ്വർണ ഉപഭോഗം ആറ് ശതമാനം കുറഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ

മുംബൈ: രാജ്യത്ത് സ്വർണ ഉപഭോഗത്തിൽ 2026 ഏപ്രിൽ-ജൂൺ കാലയളവിൽ ആറു ശതമാനം ഇടിവുണ്ടായതായി വേൾഡ് ഗോൾഡ് കൗൺസിൽ. ഇക്കാലത്ത് 131.4 ടൺ സ്വർണമാണ് ഉപഭോഗം. മുൻവർഷം ഇതേകാലത്തിത് 139.7 ടൺ ആയിരുന്നു. കസ്റ്റംസ് തീരുവ ഉയർത്തിയതും സ്വർണം വാങ്ങുന്നത് നീട്ടിവെക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർഥനയും ഉയർന്നവിലയും വിപണിയിൽ സ്വർണ ഉപഭോഗം കുറയാൻ കാരണമായെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ വിലയിരുത്തൽ. അതേസമയം, മൂല്യമനുസരിച്ച് ഉപഭോഗം 49.5 ശതമാനം കൂടിയിട്ടുണ്ട്. 2025 ഏപ്രിൽ- ജൂൺ കാലത്ത് 1,32,500 കോടി രൂപയുടെ […]
Read more

പ്രമുഖ നടനും നിർമ്മാതാവുമായിരുന്ന മോഹൻ ശർമ ചെന്നൈയിൽ വൃദ്ധസദനത്തിൽ

ചെന്നൈ:170-ലധികം സിനിമകളിൽ അഭിനയിച്ച മോഹൻ ശർമ വൃദ്ധസദനത്തിൽ; വാർത്ത കണ്ട് ഒരു ലക്ഷം രൂപ സഹായവുമായി രജനികാന്ത് ഒരുകാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയ നായകനായിരുന്ന നടൻ മോഹൻ ശർമ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ചെന്നൈയ്ക്ക് സമീപമുള്ള ഒരു വൃദ്ധസദനത്തിൽ കഴിയുന്നതായി റിപ്പോർട്ടുകൾ. വൃദ്ധസദനത്തിൽ ഭക്ഷണവും താമസവും സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിലും മരുന്നിനും മറ്റ് വ്യക്തിഗത ആവശ്യങ്ങൾക്കുമുള്ള ചെലവുകൾ വഹിക്കാൻ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണെന്നാണ് പുറത്തുവരുന്ന വിവരം. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടൻ രജനികാന്ത് മോഹൻ ശർമയ്ക്ക് ഒരു […]
Read more

Recent News