Category: NEWS

സമരം ശക്തമാക്കി അധ്യാപക റാങ്ക് ഹോള്‍ഡേഴ്‌സ്; പ്രതിഷേധമായി യുപിഎസ്ടി ഉദ്യോഗാര്‍ത്ഥികളും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ അധ്യാപക റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രതിഷേധം ശക്തമാകുന്നു. അനിശ്ചിതകാല സമരവുമായി യുഎപിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സും രംഗത്ത് എത്തി. 25 ദിവസമായി തുടരുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം അവസാനിപ്പിക്കില്ലെന്ന് നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് യുപിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സും സമരവുമായി രംഗത്തെത്തിയത്. അധ്യാപക ഒഴിവുകള്‍ ഉണ്ടായിട്ടും നിയമന നടപടികള്‍ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ ഉള്‍പ്പെടെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ സ്വന്തം […]
Read more

ശബരിമലയിലെ മില്‍മയുടെ വ്യാജ നെയ്യ് വില്‍പന: അന്വേഷണ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: ശബരിമലയിലെ മില്‍മയുടെ വ്യാജ നെയ്യ് വില്‍പനയില്‍ അന്വേഷണ ഉത്തരവ് പുറത്തിറങ്ങി. ദേവസ്വം സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. ശബരിമലയിലേക്ക് മില്‍മ നല്‍കിയ നെയ്യ് നിലവാരം ഇല്ലാത്തതാണോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കാന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. വ്യാജ നെയ്യ് വില്‍പനയില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കാൻ തീരുമാനിച്ചിരുന്നു. മില്‍മ ജീവനക്കാരെ ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് നെയ്യ് പരിശോധനയില്ലാതെ കടത്തിവിട്ടെന്നും വിമര്‍ശനമുയർന്നിരുന്നു. അന്വേഷണത്തിനായി ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കുമെന്ന് ക്ഷീരവകുപ്പ് മന്ത്രി […]
Read more

സാബു M ജേക്കബ് എന്‍ഡിഎയിലേക്ക് പോയത് വ്യക്തിപരമായ നേട്ടങ്ങള്‍ക്ക്, BJPയില്‍ നിന്ന് പണം വാങ്ങി:അഖില്‍ മാരാർ

കൊച്ചി: സാബു എം ജേക്കബിനെതിരെ വിമർശനവുമായി അഖില്‍ മാരാര്‍. ട്വന്റി 20യ്ക്ക് വേണ്ടി സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ നിയോഗിച്ച ഡല്‍ഹി സ്വദേശി റാം തന്നെ പത്തുതവണ ബന്ധപ്പെട്ടുവെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. കൊട്ടാരക്കരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ ആലോചിച്ചപ്പോള്‍ വീണ്ടും ബന്ധപ്പെട്ടെന്നും കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും അഖില്‍ മാരാര്‍ പറയുന്നു. തൃക്കാക്കര തന്നില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നും തെരഞ്ഞെടുപ്പിന് ശേഷം ട്വന്റി 20യ്ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ താല്‍പ്പര്യമില്ലാതായെന്നും അഖില്‍ മാരാര്‍ പറഞ്ഞു. ബിജെപിയില്‍ നിന്ന് സാബു ജേക്കബ് 40 […]
Read more

കുംഭമേള വൈറൽ താരക്കേസ്; എസ്‌സി കമ്മീഷന്റെ അധികാരത്തിൽ ഹൈക്കോടതിയുടെ ചോദ്യങ്ങൾ

കൊച്ചി: കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്ലെയെ മധ്യപ്രദേശ് പൊലീസിന് കൈമാറണമെന്ന ദേശീയ പട്ടികജാതി കമ്മീഷന്റെ ഉത്തരവിനെ വിമര്‍ശിച്ച് ഹൈക്കോടതി. മൊണാലിസയെ മധ്യപ്രദേശ് പൊലീസിന് കൈമാറണം എന്ന് ഉത്തരവിറക്കാന്‍ പട്ടികജാതി കമ്മീഷന് എന്താണ് അധികാരമെന്ന് ഹൈക്കോടതി ചോദിച്ചു. കമ്മീഷന്റെ ഉത്തരവ് മൊണാലിസയുടെ ജീവിക്കാനുളള അവകാശത്തെ പ്രഥമദൃഷ്ട്യാ ബാധിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവിറക്കാന്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ കോടതിയോ ട്രൈബ്യൂണലോ അല്ലെന്നും കോടതി പറഞ്ഞു. ‘ദേശീയ പട്ടികജാതി കമ്മീഷന്റെ അധികാര പരിധിയില്‍ സംശയമുണ്ട്. ഉത്തരവിറക്കാന്‍ ദേശീയ കമ്മീഷന് പ്രഥമദൃഷ്ട്യാ […]
Read more

ഓഗസ്റ്റ് 14 ന് രണ്ട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ ‘വിശ്വനാഥ് ആൻഡ് സൺസ്’, വിശാൽ നായകനായ ‘മകുടം’ എന്നിവ കേരളത്തിലെത്തിക്കുന്നു

തമിഴ് നടൻ വിശാൽ സംവിധാനം ചെയ്ത നായകനായി അഭിനയിച്ച “മകുടം” ആഗോള റിലീസ് ഓഗസ്റ്റ് 14 ന്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. അതേ ദിവസം തന്നെ തീയേറ്ററുകളിൽ എത്തുന്ന സൂര്യ ചിത്രം “വിശ്വനാഥ് ആൻഡ് സൺസ്” കേരളത്തിൽ എത്തിക്കുന്നതും ന്യൂ സൂര്യ ഫിലിംസ് തന്നെയാണ്. വിശാൽ തന്നെ രചിച്ചു സംവിധാനം ചെയ്ത “മകുടം” ആർ.ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് ആണ് നിർമ്മിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 99-മത്തെ സിനിമയാണിത്. […]
Read more

പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ: ചിത്രം ഓഗസ്റ്റ് 20 ന്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ”യിലെ, തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ടാണ് അണിയറ പ്രവർത്തകർ ഈ വിവരം അറിയിച്ചത്. ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹൻലാൽ അതിഥി താരമായി എത്തുന്നത്. ഈ കഥാപാത്രത്തിന്റെ കഥ പറയുന്ന, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായി എത്തും. ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ഖലീഫ ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നോവേഷൻ്റെ […]
Read more

സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കും: ആരോ​ഗ്യമന്ത്രി

തിരുനവന്തപുരം: ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി പോലുള്ള മാരകരോഗങ്ങൾ എത്രയും വേഗം കണ്ടെത്താനും വാക്‌സിനേഷൻ വ്യാപകമാക്കാനും നടപടിയെടുക്കുമെന്നു ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ലോക ഹെപ്പറ്റൈറ്റിസ് ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം എത്രയും വേഗം പരിഹരിക്കും. കൂടാതെ പുതിയതായി മരുന്നുകൾ വാങ്ങുന്നതിനായി ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും ഐക്യത്തോടെ പ്രവർത്തിക്കുന്നവരാണ് നമ്മൾ എന്നതാണ് സംസ്ഥാനത്തിന്റെ നേട്ടം. […]
Read more

കൽക്കരി കുംഭകോണ കേസ്; മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്

ന്യൂഡൽഹി: കൽക്കരി കുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്. മൻമോഹൻ സിങ്ങിന് എതിരായ കേസ് അവസാനിപ്പിച്ച സിബിഐ റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് റിപ്പോർട്ട് അം​ഗീകരിച്ചത്. കേസ് അവസാനിപ്പിക്കാനുള്ള സിബിഐ തീരുമാനം നേരത്തെ വിചാരണ കോടതി അംഗീകരിച്ചിരുന്നു. കൽക്കരി കുംഭകോണ കേസിൽ ആറാം പ്രതിയായിരുന്നു മൻമോഹൻ സിങ്. മരിച്ച് രണ്ട് വർഷം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. ഒഡീഷയിലെ താലാബീര-II കൽക്കരിപ്പാടം സ്വകാര്യ കമ്പനിക്ക് […]
Read more

രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശങ്ങൾ ലോക്‌സഭ രേഖകളിൽ നിന്ന് നീക്കി സ്പീക്കര്‍

ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശങ്ങൾ ലോക്‌സഭ രേഖകളിൽ നിന്ന് നീക്കി സ്പീക്കര്‍. ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെയടക്കമുള്ള പരാമർശങ്ങളും ഇഡിയറ്റ് പരാമര്‍ശവുമാണ് നീക്കിയത്. ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള ദില്ലി പൊലീസ് നടപടിയില്‍ രാഹുല്‍ അമിത് ഷാക്കെതിരെ ലോക്സഭയില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെക്കാന്‍ അമിത് ഷാ നിര്‍ദേശം നല്‍കിയെന്നും അല്ലെങ്കില്‍ വെടിവെപ്പ് നടന്നത് അദ്ദേഹം അറിഞ്ഞില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. രാഹുലിന്‍റെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണകക്ഷി എംപിമാര്‍ […]
Read more

ടെലഗ്രാം സ്ഥാപകൻ പാവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ

മോസ്കോ: ടെലഗ്രാം സ്ഥാപകൻ പാവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ. ദുറോവിനെ അന്താരാഷ്ട്ര വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. രാജ്യത്ത് ഭീകരവാദത്തെ സഹായിച്ചുവെന്നാണ് ആരോപണം. യുക്രൈൻ സുരക്ഷാ സൈന്യം ഉപയോഗിക്കുന്ന ഗ്രൂപ്പുകളും ബോട്ടുകളും നീക്കം ചെയ്തില്ലെന്നാരോപിച്ചാണ് നീക്കം. റഷ്യയിൽ ടെലിഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യുക്രൈന്‍റെ രഹസ്യാന്വേഷണ വിഭാഗവും ഭീകര സംഘടനകളും റഷ്യയിൽ ആക്രമണം ആസൂത്രണം ചെയ്യാൻ ടെലഗ്രാം പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തിട്ടും അത് തടയാൻ കമ്പനി തയാറായില്ലെന്ന് ആരോപിച്ചാണ് റഷ്യൻ സുരക്ഷാ ഏജൻസിയായ എഫ് എസ് ബി പാവേൽ […]
Read more

Recent News