Category: NEWS

ഡി കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ അടുത്ത ആഴ്ച്ച

ബം​ഗളൂരു: കർണ്ണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും. അടുത്തയാഴ്ച്ച സത്യപ്രതിജ്ഞയുണ്ടായേക്കും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തു എന്നാണ് വിവരം. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടന്‍ രാജിവയ്ക്കും. രാജ്യസഭാ സീറ്റ് നല്‍കി സിദ്ധരാമയ്യയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് നീക്കം. ജൂണില്‍ രാജ്യസഭാ കാലാവധി അവസാനിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കര്‍ണാടക മുഖ്യമന്ത്രിയായേക്കും എന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പദവി മാറിയില്ലെങ്കില്‍ എല്ലാ പദവികളും ഒഴിവാക്കുന്നത് അടക്കമുളള നടപടികള്‍ ആലോചനയിലുണ്ടെന്ന് ഡി കെ […]
Read more

പിണറായി വിജയന് പിന്തുണയുമായി എം കെ സ്റ്റാലിൻ, കോൺഗ്രസിനും കടുത്ത വിമർശനം

ചെന്നെെ: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡുകളിൽ ശക്തമായ പ്രതിഷേധവുമായി മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. തന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്. മുൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെയുള്ള ഇഡി റെയ്ഡുകളെ ശക്തമായി അപലപിക്കുന്നുവെന്ന് സ്റ്റാലിൻ കുറിച്ചു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ഒതുക്കാനും കേന്ദ്ര ഏജൻസികളെ […]
Read more

‘പിണറായി വിജയന്‍ തീയില്‍ കുരുത്ത നേതാവ്; ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം: CMRL- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഉള്‍പ്പെടെ നടക്കുന്ന ഇ ഡി പരിശോധനയില്‍ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി. റെയ്ഡ് നഗ്നമായ രാഷ്ട്രീയ വേട്ടയാണെന്നും കോൺഗ്രസും ബിജെപിയും കൂടിയുളള ഒത്തുകളിയാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. പിണറായി വിജയൻ തീയിൽ കുരുത്ത നേതാവാണെന്നും ഇതുപോലുളള ഒരുപാട് വേട്ടയാടലുകൾ കോൺഗ്രസും ബിജെപിയും അദ്ദേഹത്തിനെതിരെ നടത്തിയിട്ടുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. സിപിഐഎമ്മിനെ തളര്‍ത്താമെന്നത് ബിജെപിയുടെ വ്യാമോഹമാണെന്നും അതിനെ പിണറായി വിജയനും പാർട്ടിയും പ്രതിരോധിക്കുമെന്നും അദ്ദേഹം […]
Read more

‘പാർട്ടി രാഷ്ട്രീയമായി നേരിടും’; പിണറായി വിജയന് പിന്തുണ പ്രഖ്യാപിച്ച് എം എ ബേബി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടിൽ നടക്കുന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. രാഷ്ട്രീയമായി എതിരായിട്ടുള്ള ഹീനമായ ആക്രമണമാണിതെന്ന് എം എ ബേബി പറഞ്ഞു. വീണ വിജയൻ അന്വേഷണത്തോട് പൂർണമായും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുകയും മറുപടികൾ വിശദമായി നൽകുകയും ചെയ്തു. വീണയുടെ നിലപാട് തള്ളി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നടപടി ഉണ്ടായത്. ഗൂഢമായ ഈ രാഷ്ട്രീയം തുറന്നു കാണിക്കുമെന്നും എം എ ബേബി പ്രതികരിച്ചു. സിഎംആർഎൽ […]
Read more

സർക്കാർ പ്രതികാര നടപടികൾ അവസാനിപ്പിക്കണം; സിപിഐഎം

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച മുൻ മുഖ്യമന്ത്രിയുടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ലഭിച്ചതിനെതിരെ സിപിഐഎം. പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഉത്തരവാദിത്വം നിർവഹിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പകപോക്കൽ നടപടി ഉചിതമല്ലെന്നും സിപിഐഎം പ്രതികരിച്ചു. നവകേരള സദസ്സിനോടും, എൽഡിഎഫ്‌ സർക്കാരിനോടും രാഷ്ട്രീയമായി വിയോജിക്കാം, ജനാധിപത്യപരമായ പ്രതിഷേധങ്ങളുമാവാം. എന്നാൽ, അത്തരത്തിലൊന്നായിരുന്നില്ല അവിടെ നടന്നത്‌. മുഖ്യമന്ത്രിക്ക്‌ ഇസെഡ്‌ കാറ്റഗറിയിലുള്ള സുരക്ഷ നിശ്ചയിക്കുന്നത്‌ സംസ്ഥാന സർക്കാരല്ല. സർക്കാർ അധികാരത്തിൽ വന്നപ്പോൾ പൈലറ്റും എസ്‌കോർട്ടും മാത്രം മതിയെന്ന്‌ […]
Read more

കർണാടകയിൽ നേതൃത്വ മാറ്റം; സിദ്ധരാമയ്യ ഈ ആഴ്ച രാജി നൽകും

ബംഗളുരു: കർണാടകയിൽ നേതൃത്വ മാറ്റത്തിന് കോൺഗ്രസ്. മുഖ്യമന്ത്രി പദവിയിൽ നിന്ന് സിദ്ധരാമയ്യ ഈ ആഴ്ച തന്നെ രാജിവെച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്നാണ് സൂചന. സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി രാജ്യസഭയിലേക്ക് അയക്കാനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നതെന്നും, സിദ്ധരാമയ്യക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഡൽഹിയിൽവെച്ച് ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾ സിദ്ധരാമയ്യയുമായും ഡികെ ശിവകുമാറുമായും പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. നേതൃമാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ […]
Read more

‘പിണറായി വിജയന് ഇ ഡി മുബാറക്ക്’; പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ. പ്രവാസികൾക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇഡി മുബാറക് എന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് പരിഹസിച്ചു. അതേസമയം , ദീപ്തി മേരി വർഗീസിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ പരിഹാസത്തെ പിന്തുണച്ചും രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയത് . പിണറായി വിജയന്‍റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം പത്തിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ […]
Read more

‘ജീവൻ കൊടുത്തും സംരക്ഷിക്കും’; പിണറായി വിജയന് പിന്തുണയുമായി എംഎൽഎ കെ യു ജനീഷ് കുമാർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ. പിണറായി വിജയൻ്റെ വീട്ടിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിന് പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റ് കെ യു ജനീഷ് കുമാർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കുമെന്ന് കെ യു ജനീഷ് കുമാർ കുറിച്ചു. മാസപ്പടി കേസിലാണ് പിണറായി വിജയൻ്റെ വീടുകളിലടക്കം പത്തിടങ്ങളിൽ ഇഡി റെയ്ഡ് നടക്കുന്നത്. കേസിൽ വീണാ വിജയൻ്റെ മൊഴിയെടുത്തു. തിരുവനന്തപുരത്തെ വാടക […]
Read more

സംഘപരിവാറിന് മുന്നിൽ വഴങ്ങില്ല; നിലപാട് വ്യക്തമാക്കി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് തുടരുന്നതിനിടെ രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ച് മുഹമ്മദ് റിയാസ്. വളഞ്ഞിട്ടടിച്ചോളൂ എന്നും സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അവസാന ശ്വാസം വരെയും പോരാടുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. മാസപ്പടി കേസിൽ ഇഡി വീണാ വിജയന്‍റെ മൊഴിയെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്. […]
Read more

കോണ്‍ഗ്രസ്- ബിജെപി ഡീലിന്റെ ഭാഗമാണ് ഇ.ഡി റെയ്‌ഡെന്ന് എം. വി ഗോവിന്ദന്‍

തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം വിവിധ ഇടങ്ങളില്‍ നടന്ന ഇ ഡി റെയ്ഡില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. പിണറായി വിജയനെ പ്രതിയാക്കാന്‍ ബോധപൂര്‍വ്വമായി കെട്ടിച്ചമച്ച കേസെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. സിപിഐഎം ഇതിനെ ചെറുക്കുമെന്നും ജനകീയ രീതിയില്‍ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ്- ബിജെപി ഡീലിന്റെ ഭാഗമാണ് റെയ്‌ഡ്. ഭരണഘടനാ വിരുദ്ധമായി പിണറായി വിജയനെ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇ. […]
Read more

Recent News