Category: NEWS

നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവം; അമ്മക്കെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ: ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. വിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. തിങ്കളാഴ്ച അർദ്ധരാത്രി 12.15നാണ് പെൺകുട്ടി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച 19 കാരിയാണ് നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞത്. കടുത്ത വയറുവേദനയെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ പത്തൊൻപത് കാരി കുടുംബത്തോടൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ […]
Read more

പത്മനാഭസ്വാമി ക്ഷേത്രത്തിലെ 78 ഗ്രാം സ്വര്‍ണം കാണാനില്ല

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കോടികൾ വിലയുള്ള അമൂല്യവസ്തുക്കൾ കാണാതായി. ക്ഷേത്രത്തിലെ കാണിക്കയായി ഏകദേശം 78 ഗ്രാം സ്വർണ്ണക്കട്ടികളും നാണയങ്ങളുമാണ് കാണാതായത്. സ്വർണ്ണ വിളക്ക് അറ്റകുറ്റപ്പണികൾക്കായി മാറ്റിയെങ്കിലും, അത് പിന്നീട് കാണാതായി. പകരം ഔദ്യോഗിക രേഖകളില്ലാതെ വെള്ളി വിളക്ക് സ്ഥാപിച്ചു. “വൈര നമ” എന്ന ആഭരണം ആറ് മാസമായി കാണാനില്ല. ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ ഉണ്ടായെന്ന് അറിയിച്ച് സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിന്റെ പകർപ്പും പുറത്തുവന്നു. പത്മനാഭസ്വാമി […]
Read more

ഡൽഹിയിലെ സിപിഎം പ്രതിഷേധം, എം. എ ബേബി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു

ഡൽഹി: ഡൽഹിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി റെയ്ഡിൽ പ്രതിഷേധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ആസ്ഥാനത്തേക്ക് സിപിഎം നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിന് നേതൃത്വം നൽകിയ സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. ഏകാധിപത്യം അനുവദിക്കില്ലെന്ന് നേതാക്കൾ മുദ്രാവാക്യം മുഴക്കി. ബൃന്ദ കാരാട്ട് അടക്കം മറ്റ് നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ, പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. അറസ്റ്റിനെതിരെ പ്രവർത്തകർ എം. […]
Read more

പ്ലസ് ടു പരീക്ഷയില്‍ തോറ്റു; മനോവിഷമത്താല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

പാലക്കാട്: പ്ലസ് ടു പരീക്ഷയില്‍ തോറ്റ വിഷമത്തില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുവെമ്പ് ആശാരികുളം അമ്പലപ്പറമ്പ് വീട്ടില്‍ സന്തോഷ് – മിനി ദമ്പതികളുടെ മകൾ നിത്യ(17)യാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. വടവന്നൂര്‍ വിഎംഎച്ച്എസ് സ്‌കൂളിലെ ബയോളജി സയന്‍സ് വിദ്യാര്‍ഥിനിയാണ്. മൃതദേഹം പാലക്കാട്ടെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read more

പന്തീരങ്കാവില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍

കോഴിക്കോട്: പന്തീരങ്കാവില്‍ വീടിനകത്ത് വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍. പാറക്കുളം സ്വദേശി കാര്‍ത്തിക്കിനെ(19)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിദ്യാര്‍ത്ഥി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. കാർത്തിക്കിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ത്തിക് ഷൂട്ടിംഗ് പരിശീലനം നടത്തുമായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ.
Read more

ആഭ്യന്തര സർവീസുകളിലും നിയന്ത്രണം പ്രഖ്യാപിച്ച് എയർ ഇന്ത്യ

ഡൽഹി: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ആഭ്യന്തര സർവീസുകളിലും നിയന്ത്രണം പ്രഖ്യാപിച്ച് എയർ ഇന്ത്യ. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആഭ്യന്തര സർവീസുകളിൽ താൽക്കാലികമായി കുറവ് വരുത്താനാണ് എയർ ഇന്ത്യയുടെ നീക്കം. ജൂൺ, ജൂലൈ, ആ​ഗസ്റ്റ് മാസങ്ങളിലാണ് നിയന്ത്രണം കൊണ്ടുവരിക. ആഭ്യന്തര സർവീസുകളിൽ ഏകദേശം 20 മുതൽ 22 ശതമാനം വരെ കുറവ് വരുത്തുമെന്നാണ് സൂചനകള്‍. നേരത്തെ ഇതേ കാലയളവിൽ ചില അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കാൻ എയർ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവും സാമ്പത്തിക […]
Read more

ബിജെപി നിയമസഭാ കക്ഷി നേതാവായി ബി.ബി ഗോപകുമാറിനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: ബിജെപി നിയമസഭാ കക്ഷി നേതാവായി ബി.ബി ഗോപകുമാറിനെ തെരഞ്ഞെടുത്തു. ചാത്തന്നൂർ എംഎൽഎയാണ് ബി.ബി ഗോപകുമാർ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും തമ്മിലുള്ള തർക്കത്തിൽ ധാരണയിലേക്കെത്താൻ ബിജെപി നേതൃത്വത്തിന് സാധിക്കാത്തതിനെ തുടർന്നാണ് ഗോപകുമാറിന് നറുക്ക് വീണത്. നേരത്തെ, വി. മുരളീധരനെ നിയമസഭാ കക്ഷി നേതാവാക്കണമെന്ന ബിജെപി കോർ കമ്മിറ്റിയിലെ ആവശ്യം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. തന്നെ കക്ഷി നേതാവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. രണ്ട് അധികാര സ്ഥാനം പാർട്ടിക്കുള്ളിൽ രൂപപ്പെട്ടേക്കുമോ എന്ന […]
Read more

‘സിജെപിയെ ഔദ്യോഗിക രാഷ്ട്രീയ മുന്നണിയാക്കണം’; തെരഞ്ഞെടുപ്പ്‌ കമ്മീഷന് അപേക്ഷ നൽകി യുവാവ്’

ഡൽഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയെ(cjp ) ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാൻ തെരെഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി ഹരിയാന സ്വദേശി. യുവ അഭിഭാഷകൻ സുധിർ ജഖർ ആണ് അപേക്ഷ നൽകിയത്. പാ‍ർട്ടി കൺവീനറായി സ്വന്തം പേര് നൽകിയാണ് അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഔദ്യോഗിക അപേക്ഷ തള്ളി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ രം​ഗത്തെത്തി. സിജെപിക്ക് രാഷ്ട്രീയ രൂപം വേണമെന്നും വിദേശത്തുള്ള അഭിജിത്തിനെ പറ്റി ആർക്കും അറിയില്ലെന്നും അപേക്ഷ നൽകിയ അഭിഭാഷകൻ പ്രതികരിച്ചു. യുവജനങ്ങൾ അവരുടെ ആശങ്കകൾ അറിയിച്ച് മുന്നോട്ട് […]
Read more

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ആഗോള റിലീസ് 2026 ജൂലൈ 3

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിൻ്റെ 2026, ജൂലൈ 3 ന് ആണ് ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. റിലീസ് തീയതി ഒരിക്കൽ കൂടി ഉറപ്പിച്ചു കൊണ്ടുള്ള, ചിത്രത്തിന്റെ ഗംഭീരമായ പുത്തൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് […]
Read more

അബ്ദുൽ റഹീം നാട്ടിലേക്ക്; ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ

റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദിൽ ജയിലായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഉടൻ നാട്ടിലെത്തും. എമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിലാണ്. നാളെ വലിയ പെരുന്നാളിന് മുമ്പ് റഹീം നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇന്നലെയാണ് റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചത്. രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. ജയിലിൽ നിന്ന് നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി അവിടെ വെച്ച് തിരികെ വരുന്നതിന് വിലക്കേർപ്പെടുത്തി നാട് കടത്തുകയാണ് ചെയ്യുക. അബ്ദുൽ റഹീമിന്‍റെ 20 വർഷത്തെ […]
Read more

Recent News