Category: NEWS

‘ഇ ഡി ആക്രമണത്തിൽ പാർട്ടി പ്രവർത്തകർ ഇല്ല, എത്തിയത് പിണറായി ആരാധകർ’; വി ജോയ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെയുണ്ടായ സിപിഐഎം പ്രതിഷേധത്തിൽ വിശദീകരണവുമായി സിപിഐഎം നേതാവ് വി ജോയ്. പ്രതികളെ ആരെന്ന് കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുന്നതിൽ കുഴപ്പമില്ലെന്നും, എന്നാൽ പാർട്ടി ഓഫീസിൽ കയറി അത് നടക്കില്ലെന്നും വി ജോയ് പറഞ്ഞു. ഇതിനകത്ത് പ്രതികൾ ഇല്ല. എസ്എഫ്‌ഐക്കാർ പ്രകടനം നടത്തിവരുമ്പോഴാണ് പ്രകോപനം സൃഷ്‌ടിച്ച്‌ അവർ പ്രതിഷേധത്തിനിടയിൽ കയറുന്നതെന്നും അദ്ദേഹം വിശദമാക്കി. ഇതിനകത്ത് നിൽക്കുന്നതിൽ ആരും തന്നെ പ്രതികൾ അല്ല. ഞങ്ങൾക്ക് ജീവനുള്ളപ്പോൾ ഒരു പൊലീസുകാരും പാർട്ടി […]
Read more

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്ത കേസ്; പാലക്കാട്ടെ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലർ പ്രശോഭ് കീഴടങ്ങി

പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് എം. വത്സൻ പൊലീസിന് മുന്നിൽ കീഴടങ്ങി. മുൻകൂർ ജാമ്യം തേടി പ്രതി സമർപ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് പ്രശോഭ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് ഹാജരായത്. കേസ് രജിസ്റ്റർ ചെയ്തതു മുതൽ കഴിഞ്ഞ രണ്ട് മാസമായി പ്രതി തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന […]
Read more

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി

ഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ ഡൽഹി – സാൻ ഫ്രാൻസിസ്കോ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. 230 യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് പറന്നുയർന്ന് എട്ട് മണിക്കൂറിലധികം സഞ്ചരിച്ച ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യയുടെ എഐ173 വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. ഡൽഹിയിൽനിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ173 വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് നിശ്ചയിച്ച നടപടിക്രമങ്ങൾ പാലിച്ച് ഡൽഹിയിലേക്ക് തന്നെ മടങ്ങിയെന്ന് എയർ ഇന്ത്യ […]
Read more

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻ സർവീസിന് റെയിൽവേ ബോർഡിന്റെ അനുമതി

ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദവും അത്യന്തം ഊർജ്ജക്ഷമതയുള്ളതുമായ ഹരിത ഗതാഗത സംവിധാനങ്ങളിലേക്ക് രാജ്യം അതിവേഗം ചുവടുവെയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻ സർവീസിന് ഇന്ത്യൻ റെയിൽവേ അന്തിമ അനുമതി നൽകി. അത്യാധുനികമായ 1200 കിലോവാട്ട് എൻജിൻ കരുത്തുള്ള, 10 കോച്ചുകളടങ്ങിയ വലിയ ട്രെയിൻ സെറ്റിനാണ് പരീക്ഷണ സർവീസുകൾ ആരംഭിക്കുന്നതിനായി റെയിൽവേ ബോർഡ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. ഹരിയാനയിലെ തിരക്കേറിയ ജിന്ദ് – സോണിപത് റെയിൽവേ പാതയിലാണ് ഈ അത്യാധുനിക ട്രെയിനിന്റെ ആദ്യ പരീക്ഷണയോട്ടം നടക്കുക. സർവീസിന്റെ […]
Read more

എസ്ഐആർ ശരിവെച്ച് സുപ്രീം കോടതി; എസ്‌ഐആർ ഭരണഘടനയ്ക്ക് ജീവൻ നൽകുന്ന നടപടി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്ഐആർ നടപടി ശരിവെച്ച് സുപ്രീംകോടതി. എസ്‌ഐആർ നടപടി ഭരണഘടനയ്ക്ക് ജീവൻ നൽകുന്ന ഒന്നാണെന്നും, കൃത്യവും സമഗ്രവുമായ വോട്ടർ പട്ടിക തയ്യാറാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്നും കോടതി നിരീക്ഷിച്ചു. ഈ നടപടി നിലവിലുള്ള നിയമങ്ങളോ ഭരണഘടനാ വ്യവസ്ഥകളോ ലംഘിക്കുന്നില്ലെന്നും കോടതി വിധിച്ചു. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത് ഒരാളുടെ പൗരത്വം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമല്ല. പൗരത്വംനിശ്ചയിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നും, എന്നാൽ വോട്ടർ പട്ടികയിൽ ഒരാളെ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പൗരത്വ പരിശോധനയുടെ […]
Read more

ഒടുവിൽ മോചനം; ഇറാനിൽ തടവിലായിരുന്ന ഇന്ത്യൻ നാവികരെ മോചിപ്പിച്ചു

ഡൽഹി: ഇറാനിൽ തടവിലായിരുന്ന ഇന്ത്യൻ നാവികരെ പത്ത് മാസത്തിന് ശേഷം മോചിപ്പിച്ചു. പത്ത് നാവികരെയാണ് മോചിപ്പിച്ചത്. കേന്ദ്രസർക്കാർ നടത്തിയ നയതന്ത്ര ഇടപെടലുകളുടെ ഫലമായാണ് ഇവരെ വിട്ടയച്ചത്. കേന്ദ്ര ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറലാണ് ഇക്കാര്യം അറിയിച്ചത്. ‘എം.വി ഹാർബർ ഫീനിക്സ്’ എന്ന എണ്ണക്കപ്പലിലെ ജീവനക്കാരായിരുന്നു ഇവർ. 2025 ജൂലൈയിൽ ഇറാനിലെ ജാസ്ക് തുറമുഖത്തിന് സമീപത്ത് വെച്ചാണ് ഇറാൻ അധികൃതർ കപ്പൽ പിടിച്ചെടുത്ത് നാവികരെ തടവിലാക്കിയത്. വിദേശകാര്യ മന്ത്രാലയം, ഷിപ്പിംഗ് മന്ത്രാലയം, ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയും സംയുക്തമായി നടത്തിയ മാസങ്ങൾ […]
Read more

ഒളിംപ്യന്‍ രാജാ രണ്‍ധീര്‍ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: ഒളിംപ്യനും ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യത്തെ ഷൂട്ടിങ് സ്വര്‍ണമെഡല്‍ ജേതാവും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ജനറലുമായ രാജാ രണ്‍ധീര്‍ സിങ് (79) അന്തരിച്ചു. അര്‍ജുന അവാര്‍ഡ് ജേതാവും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയംഗവുമായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം സ്വന്തം വസതിയില്‍ വെച്ചാണ് വിടവാങ്ങിയത്. കായികരംഗത്തെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ ഇന്ത്യക്കാരനായ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനായിരുന്നു രണ്‍ധീര്‍ സിങ്. 2024ലായിരുന്നു അദ്ദേഹം ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അനാരോഗ്യത്തെ തുടര്‍ന്ന് […]
Read more

ഗാനത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കം; ഇളയരാജക്ക് വീണ്ടും തിരിച്ചടി

ഡല്‍ഹി: ​ഗാനത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കത്തിൽ സംഗീതസംവിധായകന്‍ ഇളയരാജക്ക് വീണ്ടും തിരിച്ചടി. തമിഴിലെ ഹിറ്റ് ഗാനമായ ‘എന്‍ ഇനിയ പൊന്‍നിലാവേ’യുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ടാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. വരികളിലോ സൗണ്ട് റെക്കോര്‍ഡിങ്ങിലോ ഇളയരാജക്ക് പകര്‍പ്പവകാശമില്ലെന്ന വിധിക്കെതിരായ പുനഃപരിശോധനാ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി. മുന്‍ ഉത്തരവില്‍ പിഴവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി. ഹരിശങ്കര്‍, ജസ്റ്റിസ് ഓംപ്രകാശ് ശുക്ല എന്നിവരടങ്ങിയ ബെഞ്ച് പുനഃപരിശോധനാ ഹർജി തള്ളിയത്. 1980ല്‍ ഇറങ്ങിയ ‘മൂടു പാനി’ എന്ന ചിത്രത്തിലേതാണ് ‘എന്‍ ഇനിയ പൊന്‍നിലാവേ’ എന്ന […]
Read more

വി.ഡി. സതീശന്‍-അമിത് ഷാ കൂടിക്കാഴ്ച വൈകീട്ട്

ഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കൂടിക്കാഴ്ച അഞ്ചരക്ക് നടക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ നിലവിലെ സാഹചര്യം വ്യക്തമാക്കിയേക്കും. വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. വി ഡി സതീശൻ ഇപ്പോൾ കേരളഹൗസിൽ വിശ്രമിക്കുകയാണെന്നാണ് റിപ്പോർട്ട്. തുറമുഖമന്ത്രി സർബാനന്ദ സോനോവാളിനെയും മുഖ്യമന്ത്രി വിഡി സതീശൻ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ തുറമുഖ വികസനത്തിന് പിന്തുണ തേടിയായിരുന്നു സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി വിഡി സതീശൻ […]
Read more

രാഹുൽ ഗാന്ധിക്ക് സന്തോഷമായി കാണും, തളർത്തിക്കളയാമെന്ന് കരുതേണ്ട; പിണറായി വിജയൻ

കണ്ണൂർ: മാസപ്പടി കേസിലെ ഇ. ഡി റെയ്ഡിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇതുകൊണ്ടൊന്നും തങ്ങളെ തളർത്തിക്കളയാമെന്ന ആരും കരുതേണ്ടെന്നാണ് പിണറായി വിജയൻ പറഞ്ഞത്. ഇത്തരത്തിലുള്ള പരിശോധന ഇഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായെന്നും ഈ പരിശോധന ചിലർക്ക് മനസംതൃപ്തി നൽകിയെന്നും പ്രത്യേകിച്ച് രാഹുൽ ഗാന്ധിക്ക് സന്തോഷമായി കാണുമെന്നും അ​ദ്ദേഹം പറഞ്ഞു. തങ്ങളുടെ പാർട്ടിക്കാർ അല്ലാത്ത മറ്റുളള പാർട്ടിക്കാർക്കെതിരെ ഇ ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുളളത്. എന്തുകൊണ്ട് പിണറായി വിജയന്റെ വീട് […]
Read more

Recent News