മലബാര്‍ ഡിസ്റ്റിലറീസില്‍ പിന്‍വാതില്‍ നിയമനമെന്ന് കോണ്‍ഗ്രസ് ആരോപണം
പാലക്കാട്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാലക്കാട് മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറിസില്‍ പുതിയ ബ്രാന്‍ഡി ബ്രാന്‍ഡായ ”മിന്നല്‍ മാജിക്” വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രംഗത്ത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനഘട്ടത്തിലാണ് 90 താല്‍ക്കാലിക വനിതാ തൊഴിലാളികളെ നിയമിച്ചതെന്നും, സിപിഎം ഭരിക്കുന്ന നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുടുംബശ്രീ എഡിഎസ് മുഖേന സിപിഎം നേതാക്കള്‍ ഇടപെട്ടാണ് തൊഴിലാളിപ്പട്ടിക തയ്യാറാക്കിയതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. നിയമനവുമായി ബന്ധപ്പെട്ട പരാതികള്‍ കമ്പനി അധികൃതര്‍ക്കും എക്‌സൈസ് മന്ത്രി എം ലിജുവിനും സമര്‍പ്പിച്ചതായും, […]
Read more

