സർക്കാർ പ്രതികാര നടപടികൾ അവസാനിപ്പിക്കണം; സിപിഐഎം

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച മുൻ മുഖ്യമന്ത്രിയുടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ലഭിച്ചതിനെതിരെ സിപിഐഎം. പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഉത്തരവാദിത്വം നിർവഹിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പകപോക്കൽ നടപടി ഉചിതമല്ലെന്നും സിപിഐഎം പ്രതികരിച്ചു.

നവകേരള സദസ്സിനോടും, എൽഡിഎഫ്‌ സർക്കാരിനോടും രാഷ്ട്രീയമായി വിയോജിക്കാം, ജനാധിപത്യപരമായ പ്രതിഷേധങ്ങളുമാവാം. എന്നാൽ, അത്തരത്തിലൊന്നായിരുന്നില്ല അവിടെ നടന്നത്‌. മുഖ്യമന്ത്രിക്ക്‌ ഇസെഡ്‌ കാറ്റഗറിയിലുള്ള സുരക്ഷ നിശ്ചയിക്കുന്നത്‌ സംസ്ഥാന സർക്കാരല്ല. സർക്കാർ അധികാരത്തിൽ വന്നപ്പോൾ പൈലറ്റും എസ്‌കോർട്ടും മാത്രം മതിയെന്ന്‌ തീരുമാനമെടുത്തതാണ്‌. പിന്നീട്, ഐ.ബിയുടെ നിർദ്ദേശത്തിലാണ്‌ ഇസെഡ്‌ കാറ്റഗറിയുള്ള സുരക്ഷ ഏർപ്പെടുത്തിയതെന്നും സിപിഐഎം വ്യക്തമാക്കി.

അതേസമയം, പറഞ്ഞ വാഗ്‌ദാനങ്ങളൊന്നും തന്നെ സംസ്ഥാന സർക്കാരിന്‌ നടപ്പിലാക്കാനാവുന്നില്ല. 6,000 കോടിയോളം രൂപ ഖജനാവിലുണ്ടെന്ന കാര്യം പുറത്തുവന്നതോടെ, ഖജനാവ്‌ കാലിയാണെന്ന്‌ പറഞ്ഞ്‌നടന്നവരുടെ വായ അടഞ്ഞുപോയിരിക്കുകയാണെന്നും സിപിഐഎം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *