Category: NEWS

മുഖ്യമന്ത്രിക്കൊപ്പം എല്ലാ മന്ത്രിമാരുടേയും സത്യപ്രതിജ്ഞ നടക്കും; അടൂർ പ്രകാശ്

തിരുവനന്തപുരം: എല്ലാ മന്ത്രിമാരെയും ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വി ഡി സതീശൻ സർക്കാരിലെ എല്ലാ മന്ത്രിമാരും തിങ്കളാഴ്ച നടക്കുന്ന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക യുഡിഎഫ് യോഗമാണ് ഇന്ന് ചേർന്നത്. ശനിയാഴ്ച വീണ്ടും യുഡിഎഫ് യോഗം ചേർന്ന് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം എടുക്കും . തിങ്കളാഴ്ച സത്യപ്രതിജ്ഞയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് നടക്കുന്നുണ്ട്. മുഖ്യമന്ത്രിക്കൊപ്പം യുഡിഎഫിന്റെ വിവിധ നേതാക്കൾക്കും സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും. ശനിയാഴ്ച വിശദമായി […]
Read more

സത്യപ്രതിജ്ഞ ചടങ്ങിൽ വിജയ്ക്ക് ക്ഷണം; കത്തയച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് ക്ഷണം. ചീഫ് സെക്രട്ടറി എ. ജയതിലകാണ് ഔദ്യോഗികമായി ക്ഷണക്കത്ത് അയച്ചത്. എഐസിസി നേത്യത്വം ക്ഷണിക്കുന്നതിനൊപ്പം ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ചീഫ് സെക്രട്ടറിയുടെ ക്ഷണം. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ നിർദേശ പ്രകാരമാണ് ക്ഷണക്കത്ത് അയച്ചത്. കോണ്‍ഗ്രസുമായി അടുപ്പം നിലനിര്‍ത്തുന്ന നേതാവ് എന്ന നിലയില്‍ വിജയ് തിരുവനന്തപുരത്ത് വി. ഡി സതീശന്റെ സത്യപ്രതിജ്ഞയ്ക്ക് എത്താനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. ടിവികെ കേരളത്തില്‍ […]
Read more

വി മുരളീധരന്‍ നിയമസഭാ കക്ഷി നേതാവ്; ബിജെപി സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: വി മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവ് ആകുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ദേശീയ നേതൃത്വത്തിന്റേതാണ് നിര്‍ദ്ദേശം. 16ന് രാവിലെ 10 മണി മുതല്‍ സംസ്ഥാന ഭാരവാഹി യോഗവും മാരാര്‍ജി ഭവനില്‍ നടക്കും. രാജീവ് ചന്ദ്രശേഖരന്‍ തന്നെ ആയിരിക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകാന്‍ സാധ്യതയെന്ന് വിവരമുണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന അധ്യക്ഷന്‍ ആയതിനാല്‍ രാജീവ് ചന്ദ്രശേഖറിനെ പരിഗണിച്ചില്ല. രണ്ടു പദവി ഒരാള്‍ക്ക് കഴിയില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ ശോഭാ സുരേന്ദ്രനും […]
Read more

പൊലീസുകാര്‍ക്കെതിരെ കൊലവിളി മുഴക്കി; SFI പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പാലക്കാട്: പാലക്കാ‌ട് പൊലീസുകാര്‍ക്കെതിരെ കൊലവിളി പ്രസം​ഗം ന‌‌ടത്തിയ സംഭവത്തിൽ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് വിപിന്‍, പ്രവര്‍ത്തകരായ മുഹമ്മദ് ശാദുലി, അഭിഷേക്, അഫ്‌സല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പാലക്കാട് നോര്‍ത്ത് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് പാലക്കാട് നഗരത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ പൊലീസുകാരുടെ പേരും വിലാസവും പറഞ്ഞ് കൊലവിളി നടത്തിയത്.പാലക്കാട് നിയുക്ത എംഎല്‍എ രമേഷ് പിഷാരടിയുടെ വിജയാഘോഷത്തിനിടെ ഉണ്ടായ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷത്തില്‍ സിപിഐഎം […]
Read more

രാജ്യത്തിന് നേർക്കുണ്ടായ ആക്രമണങ്ങളെ അപലപിച്ച് മോദി

അബുദാബി: യുഎഇക്ക് നേരെ നടന്ന ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. രാജ്യ സുരക്ഷയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും യുഎഇ എടുക്കുന്ന നടപടികൾ സ്വാഗതം ചെയ്യുന്നതായും മോദി പറഞ്ഞു. മേഖലയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങൾക്കിടയിലും യുഎഇ നേതൃത്വം പ്രകടിപ്പിക്കുന്ന വിവേകത്തെയും മനോധൈര്യത്തെയും അദ്ദേഹം പ്രശംസിച്ചു. വെള്ളിയാഴ്ച അബുദാബിയിലെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. […]
Read more

അബ്ദുൽ റഹീമിന്‍റെ വരവിനായി കാത്ത് നാട്

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്ത പുറത്തുവന്നതിന്‍റെ ആശ്വാസത്തിലാണ് മലയാളികള്‍. റഹീമിന്റെ മോചനം അടുത്തയാഴ്ചയുണ്ടാകുമെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചിരുന്നു. കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷ ഈ മാസം പൂർത്തിയാകുന്നതോടെയാണ് നിയമനടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. ശിക്ഷാ കാലാവധി കഴിയുന്നതോടെ സൗദി ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ നൽകും. ഇതോടെ സൗദി സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാകും. തുടർന്ന് […]
Read more

ഒരാഴ്ച്ചയ്ക്കി‌‌ടെ രണ്ടാമത്തെയാൾ; കോഴിക്കോട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 19കാരനാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവാവ്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ അമീബിക് മസ്തിഷ്‌ക ജ്വരമാണ് കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിക്കുന്നത്. ആലപ്പുഴയില്‍ ജോലി ചെയ്യുന്ന യുവാവിന് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് നട്ടെല്ലില്‍ നിന്ന് സ്രവം കുത്തിയെടുത്ത് പരിശോധിക്കണമെന്ന് പറഞ്ഞതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ […]
Read more

ആഴ്ചയിൽ 5 തവണയെങ്കിലും മുട്ട കഴിച്ചാൽ അൽസ്ഹൈമേഴ്സ് സാധ്യത 27% കുറയുമെന്ന് പഠനം

ഡൽഹി : പോഷകാഹാരങ്ങളുടെ പട്ടികയിൽ മുൻനിരയിലുള്ള ഭക്ഷണങ്ങളിലൊന്നാണ് മുട്ട. പ്രോട്ടീൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12, മിനറൽസ് തുടങ്ങിയവ അടങ്ങിയിരിക്കുന്ന മുട്ട പേശികൾ, മസ്തിഷ്കം, കണ്ണ് തുടങ്ങിയവയുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഇപ്പോഴിതാ അൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കുന്നതിൽ മുട്ടയുടെ പങ്ക് വ്യക്തമാക്കുകയാണ് ഒരു പഠനം. 2024-ൽ ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ മുട്ടയുടെ ഉപഭോഗം അൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കുമെന്ന് വ്യക്തമ്മകുറിക്കുന്നത്. ആഴ്ചയിൽ ഒരു മുട്ട വീതം കഴിക്കുന്നത് അൽസ്ഹൈമേഴ്സ് സാധ്യത 47 ശതമാനമായി കുറയ്ക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. […]
Read more

കരടിക്കുഞ്ഞുങ്ങളെ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച യുവതി പിടിയിൽ

ദുബായ് : അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ കരടിക്കുഞ്ഞുങ്ങളെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഏഷ്യക്കാരി പിടിയിൽ. ദുബായ് കസ്റ്റംസാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനയ്ക്കിടെ അസാധാരണ വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് ലഗേജ് പ്രത്യേകം പരിശോധിക്കുകയായിരുന്നു. തുടർന്നാണ് അപൂർവ കരടികൾ അടങ്ങിയ കുട്ട സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തിയത്. എന്നാൽ, ഇവ ചത്തനിലയിലായിരുന്നു. പണം ലഭിച്ചതിനാൽ സ്യൂട്ട്കേസ് കൊണ്ടുവരുകയായിരുന്നുവെന്നും അത് മറ്റൊരാൾക്ക് നൽകാനുള്ളതാണെന്നും യാത്രക്കാരി ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ഉള്ളിലുള്ളതിനെക്കുറിച്ച് അറിയിക്കാതെ സാധാരണ യാത്രക്കാരെ കള്ളക്കടത്ത് പ്രവർത്തനങ്ങൾക്കായി ചൂഷണം ചെയ്യുന്ന രീതിയാണിതെന്ന് […]
Read more

കുവൈത്തിൽ കെട്ടിടത്തിൽനിന്ന്‌ വീണ് മലയാളിവിദ്യാർഥിനി മരിച്ചു

കുവൈത്ത് : എറണാകുളം പെരുമ്പാവൂർ സ്വദേശിനി ചുറക്കരമുറ്റത്ത് ഫെബ ബിജു മാണിയെ (14) കുവൈത്തിൽ താമസക്കെട്ടിടത്തിൽനിന്ന് വീണുമരിച്ചനിലയിൽ കണ്ടെത്തി. ബിജു സി. മാണിയുടെയും ലിബിയുടെയും മകളാണ്. അബ്ബാസിയ ഹൈവേ മാർക്കറ്റിനുസമീപം ബുധനാഴ്ച വൈകീട്ടാണ് സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ഒൻപതാംക്ലാസ് വിദ്യാർഥിനിയാണ്. സഹോദരി: അന്ന ബിജു. സംസ്കാരം പിന്നീട്.
Read more

Recent News