Category: NEWS

മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നു, ‘; പ്രതിഭക്കെതിരെ വെള്ളാപ്പള്ളി

ആലപ്പുഴ: യു. പ്രതിഭക്കെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. പ്രതിഭയെ താനാണ് തോൽപ്പിച്ചതെങ്കിൽ തനിക്കതൊരു പൊൻതൂവലാണെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ഇതെല്ലാം ജനം കാണുന്നുണ്ടെന്ന് മറക്കരുതായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. അവസരം കിട്ടിയപ്പോൾ ജനം വെച്ചുതാങ്ങിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. കായംകുളത്തെ തോൽവിയിൽ അതൃപ്‌തി പരസ്യമാക്കിയായിരുന്നു പ്രതിഭയുടെ പ്രതികരണം. കായംകുളത്ത് വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്എന്‍ഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നുമാണ് യു പ്രതിഭ പറഞ്ഞത്. പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞെന്നും പത്തിയൂരും ചെട്ടികുളങ്ങരയും […]
Read more

വി ഡി സതീശനെ കണ്ട് എഡിജിപി എച്ച് വെങ്കിടേഷ്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച നടക്കുന്നതിനിടെ വി ഡി സതീശനെ കണ്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ്. തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസില്‍ എത്തിയ എഡിജിപി വി ഡി സതീശനുമായി അഞ്ച് മിനിറ്റ് നേരത്തെ കൂടിക്കാഴ്ചയാണ് നടത്തിയത്. അടുത്ത മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ക്കിടെ കെസി വേണു ഗോപാല്‍, രമേശ് ചെന്നിത്തല, വി ഡി സതീശന്‍ എന്നിങ്ങനെ നേതാക്കള്‍ക്കായി അണികള്‍ പരസ്യമായി ചേരി തിരിഞ്ഞ് പിന്തുണ അറിയിക്കുന്ന പശ്ചാത്തലത്തിലാണ് എഡിജി നേരിട്ട് വി ഡി സതീശനെ കാണാനെത്തിയത്. തിരുവനന്തപുരത്തുളള […]
Read more

തിരുവനന്തപുരത്ത് 23കാരിയെ പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറി ബലാൽസംഘ കേസിൽ പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടത്ത് 23 കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. കഴക്കൂട്ടം, കൽപ്പന ബ്രാഞ്ച് സെക്രട്ടറിയായ റിബ്സൺ ആണ് അറസ്റ്റിലായത്. സ്പായിൽ വച്ചായിരുന്നു യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ സ്പാ നടത്തിയിരുന്ന ആലപ്പുഴ സ്വദേശിനിയും പിടിയിലായി.
Read more

റോബിനെതിരെ വീണ്ടും ശാലു പേയാട്

കൊച്ചി : ബിഗ്ബോസ് താരവും കുണ്ടറയിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന റോബിൻ രാധാകൃഷ്ണനെതിരെ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട് രംഗത്ത്. മുൻപും റോബിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശാലു രംഗത്തെത്തിയിരുന്നു. റോബിനുമായി അഞ്ച് മാസത്തെ പരിചയമാണ് തനിക്കുള്ളതെന്നും ചലച്ചിത്ര പ്രവര്‍ത്തകരുമായി പരിചയപ്പെടാന്‍ താന്‍ നിരവധി അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുത്തെന്നും ഷാലു മുൻപ് പറഞ്ഞിട്ടുണ്ട്. ‘റോബിൻ ഇങ്ങോട്ട് വന്ന് എന്നെ പരിചയപ്പെ‌ടുകയായിരുന്നു. ചേട്ടാ നമുക്കൊരു പടം ചെയ്യണം, 20 കോടി രൂപ അക്കൗണ്ടിലുണ്ടെന്ന് പറഞ്ഞു. കൊള്ളാം, പ‌ടം ചെയ്യാമെന്ന് ഞാനും കരുതി. അങ്ങനെ […]
Read more

വിജയ് അധികാരത്തിലേക്ക്; TVKയ്ക്ക് ഉപാധികളില്ലാതെ പിന്തുണ നൽകി സിപിഐഎമ്മും സിപിഐയും

ചെന്നൈ: തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ 4 നാൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ച് തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായി. 108 എം എൽ എ മാരുടെ പിന്തുണയുണ്ടായിരുന്ന ടി വി കെയുടെ ‘കൈ’ പിടിച്ചെത്തിയ കോൺഗ്രസിന് പിന്നാലെ ഇന്ന് വിസിലടിച്ച് ഇടത് പാർട്ടികളും വി സി കെയും ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിജയ് അധികാര കസേരയിലേക്ക് നടന്നടുക്കുന്നത് മാറുന്നത്. കോൺഗ്രസിന്‍റെ 5, ഇടതുപാർട്ടികളുടെ 4, വി സി കെയുടെ 1, എം എൽ എ മാരുടെ പിന്തുണ […]
Read more

ഐപിഎൽ പ്ലേഓഫ്; ആദ്യ നാലിലേക്ക് എത്താൻ ടീമുകളുടെ പടയൊരുക്കം

ഐപിഎല്ലിൽ ആദ്യ നാലിലേക്കെത്താനുള്ള പടയൊരുക്കത്തിലാണ് ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ് അടക്കമുള്ള ടീമുകൾ. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ഗുജറാത്തിന് പത്ത് മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് ഉള്ളത്. ആറ് മത്സരങ്ങളിൽ ജയവും നാല് തോൽവിയുമുള്ള ടീമിന്റെ റൺറേറ്റ് -0.147 ആണ്. ഇനിയുള്ള മത്സരങ്ങളിൽ രണ്ടിലെങ്കിലും വിജയിച്ച് പോസിറ്റീവ് റൺറേറ്റിലേക്ക് ടീമിന് കടക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം പോയിന്‍റിൽ മുന്നിലെത്തിയാലും ടീം തിരിച്ചടി നേരിട്ടേക്കും. രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ […]
Read more

പിണറായി വിജയനെതിരെ പുസ്തകം പ്രഖ്യാപിച്ച് പി.വി അന്‍വര്‍

മലപ്പുറം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുസ്തകം പ്രഖ്യാപിച്ച് പി വി അന്‍വര്‍. ‘പിണറായിസത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ’ എന്ന പേരിലാണ് പുസ്തകം. ഫേസ്ബുക്കിലൂടെയാണ് അന്‍വര്‍ പുസ്തകം പ്രഖ്യാപിച്ചത്.ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും ഉദ്വേഗജനകവുമായ സംഭവങ്ങളെ പുസ്തകമായി അവതരിപ്പിക്കാനുളള ശ്രമം പുനഃരാരംഭിച്ചിട്ടുണ്ടെന്നും വൈകാതെ അത് ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പി. വി അന്‍വര്‍ പറഞ്ഞു. ‘രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടായ അപചയം തുറന്നുകാണിച്ച് നമ്മള്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ കേരളം ഏറ്റെടുക്കുകയായിരുന്നു. ഞാന്‍ ഉന്നയിച്ച ആരോപണങ്ങളിലെ […]
Read more

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

തൃശ്ശൂർ: കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സാഹിത്യ അക്കാദമി പ്രസിഡൻറ് സ്ഥാനം രാജിവെക്കാനാണ് താൻ എത്തിയതെന്ന് സച്ചിദാനന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണത്തുടർച്ചയെ സംബന്ധിച്ച കാര്യങ്ങളിൽ ഇനി ഒന്നും പറയാനില്ല. പത്തുവർഷം കഴിഞ്ഞാൽ കോൺഗ്രസും ഇതുപോലെ പോകേണ്ടിവരും. അക്കാദമി വൈസ് പ്രസിഡണ്ട് അശോകൻ ചരുവിലും രാജിവച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് രാജി സമർപ്പിച്ചു. ഇമെയിൽ വഴിയാണ് രാജി സമർപ്പിച്ചത്. രാജി ഇന്നുണ്ടായേക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കമന്റിലൂടെ സൂചന നൽകിയിരുന്നു. തിരഞ്ഞെടുപ്പിൽ രണ്ട് വലതുപക്ഷ കക്ഷികള്‍ […]
Read more

ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം

തിരുവനന്തപുരം: യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായ 102 സീറ്റുകൾ നേടിയതിന്റെ പശ്ചാത്തലത്തിൽ, നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടക്കുകയാണെന്ന് വി.ഡി. സതീശൻ . തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. വിജയത്തിന്റെ ആഹ്ലാദ നിമിഷങ്ങളിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു നടപടിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നേതൃസ്ഥാനത്തെ ചൊല്ലി പ്രവർത്തകർ ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്നും അത്തരം പ്രവർത്തനങ്ങളിൽ നിന്ന് […]
Read more

വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, നീക്കം തുടങ്ങി KSRTC

തിരുവനന്തപുരം: സംസ്ഥാനത്ത് വനിതകൾക്ക് സൗജന്യ ബസ് യാത്രയൊരുക്കുന്ന ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയിൽ നീക്കം തുടങ്ങി കെഎസ്ആർടിസി. പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താൻ കെഎസ്ആർടിസിക്ക് നിർദേശം നൽകി. കോർപ്പറേഷൻ എംഡിയുടെ പ്രത്യേക നിർദ്ദേശപ്രകാരം നാളെ മുതൽ കെഎസ്ആർടിസി ബസുകളിൽ ‘ജെൻഡർ ടിക്കറ്റിംഗ്’ സംവിധാനം പ്രാബല്യത്തിൽ വരും. പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരിൽ 19 ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങളാണ് പുതിയ സംവിധാനത്തിലൂടെ ശേഖരിക്കുക. ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇടിഎം മെഷീനിൽ […]
Read more

Recent News