Category: NEWS

ക്യൂബയെ ആക്രമിക്കാൻ ട്രംപിന് പദ്ധതിയില്ലെന്ന് ബ്രസീൽ പ്രസിഡന്റ്

ന്യൂയോർക്ക്: ക്യൂബയ്ക്കെതിരെ സൈനികാക്രമണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പദ്ധതിയില്ലെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ. വാഷിംഗ്ടൺ ഡി.സി.യിലെ ബ്രസീലിയൻ എംബസിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബ്രസീലിയൻ പ്രസിഡന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഇരുനേതാക്കളും വൈറ്റ് ഹൗസിൽ നടത്തിയ ഉന്നതതല കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ പ്രതികരണം. ക്യൂബയ്ക്ക് മേലുള്ള സമ്മർദ്ദങ്ങളും മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും ഇരുനേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലെ പ്രധാന വിഷയങ്ങളായി. ചർച്ചയിൽ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഏകദേശം […]
Read more

ഇന്തോനേഷ്യയില്‍ പര്‍വ്വതാരോഹണത്തിനിടെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് മൂന്ന് മരണം

ഇന്തോനേഷ്യയില്‍ പര്‍വ്വതാരോഹണം നടക്കുന്നതിനിടെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് വിദേശികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു. നിരവധി പര്‍വ്വതാരോഹകര്‍ കുടുങ്ങി. ഇവരില്‍ ഭൂരിഭാഗം പേരെയും സുരക്ഷിതമായി താഴെയെത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. പര്‍വതഗര്‍ത്തത്തില്‍ നിന്ന് അഗ്‌നിപര്‍വ്വത അവശിഷ്ടങ്ങള്‍ ഇപ്പോഴും പുറന്തള്ളുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്തോനേഷ്യയിലെ ഡുകോണോ പര്‍വതമാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. നോര്‍ത്ത് മലുക്കു ദ്വീപിലാണ് ഈ അഗ്‌നിപര്‍വ്വതം. കഴിഞ്ഞ മാര്‍ച്ചിന് ശേഷം ഇരുന്നൂറിലധികം തവണയാണ് ഈ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. ഇവിടെ പര്‍വതാരോഹണം നടത്തരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി അധികൃതര്‍ […]
Read more

കൊറിയർ സേവനങ്ങളിലെ പരാതികൾക്ക് ഇനി വേഗത്തിൽ പരിഹാരം

റിയാദ്: സൗദി അറേബ്യയിലെ കൊറിയർ സർവീസ് കമ്പനികളുടെ സേവനങ്ങളിൽ പരാതിയുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് ഇനി വേഗത്തിൽ നടപടി സ്വീകരിക്കാം. പാഴ്സലുകൾ ലഭിക്കുന്നതിലെ കാലതാമസമോ മറ്റ് പോരായ്മകളോ സംബന്ധിച്ച പരാതികളിൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ കമ്പനികൾ പരിഹാരം കാണണമെന്ന് ​ഗതാ​ഗത അതോറിറ്റി നിർദേശം നൽകി. എന്നാൽ അഞ്ച് ദിവസം കഴിഞ്ഞിട്ടും കമ്പനി മറുപടി നൽകുകയോ പ്രശ്നം പരിഹരിക്കുകയോ ചെയ്തില്ലെങ്കിൽ ഉപഭോക്താവിന് പരാതി അതോറിറ്റിയിലേക്ക് കൈമാറാം. പരാതികൾ ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ടിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി ഫയൽ ചെയ്യാവുന്നതാണ്. ഉപഭോക്താക്കളുടെ […]
Read more

മുഖ്യമന്ത്രി ചർച്ച; വി.ഡി സതീശനെ പിന്തുണച്ച് സാറാ ജോസഫ്

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ പുരോഗമിക്കുന്നതിനിടെ വി. ഡി സതീശനെ പിന്തുണച്ച് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ്. വി.ഡി സതീശന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നിലപാടും കഴിവും പൊളിറ്റിക്കല്‍ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകമാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ കാണിക്കേണ്ടതെന്ന് സാറാ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. ഇടതുപക്ഷത്തിന്റെ തോല്‍വി എന്നേക്കുമുള്ളതല്ല. അവര്‍ കരുത്തരായ പ്രതിപക്ഷമായിരിക്കുമെന്നത് ഉറപ്പാണ്. ആരോഗ്യകരമായ മത്സരം നടക്കുമ്പോഴും സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കാനുള്ള ഐക്യമാണ് ഉണ്ടാകേണ്ടതെന്നും സാറ ജോസഫ് ചൂണ്ടിക്കാട്ടി. കൃത്യമായ ജനാധിപത്യ […]
Read more

ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 44 വർഷം കഠിന തടവും പിഴയും

കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 44 വർഷം കഠിന തടവും 1,04,000 രൂപ പിഴയും. മാങ്ങാട്ടിടം സ്വദേശി സി ജി ശശികുമാറിനെയാണ് തലശ്ശേരി പോക്സോ കോടതി ശിക്ഷിച്ചത്. അതിജീവിതയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 7 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷയും നേരത്തെ വിധിച്ചിരുന്നു. ശിക്ഷ ഒന്നിച്ചാനുഭവിച്ചാൽ മതി. 2016 ലാണ് കേസിനസ്പദമായ സംഭവം നടന്നത്.
Read more

തീയേറ്ററുകളിൽ 50 ദിവസം പിന്നിട്ട് “ധുരന്ധർ പ്രതികാരം

ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം “ധുരന്ധർ പ്രതികാരം” തീയേറ്ററുകളിൽ 50 ദിവസം പിന്നിട്ട് പ്രദർശനം തുടരുന്നു. ബോക്സ് ഓഫീസിൽ ഓൾ ടൈം റെക്കോർഡ് കലക്ഷൻ നേടി ആണ് ചിത്രം 50 ദിവസം പിന്നിട്ടത്. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ചിത്രം എന്ന നേട്ടം സ്വന്തമാക്കിയ “ധുരന്ധർ പ്രതികാരം”, റിലീസ് ചെയ്ത് 50 പിന്നിടുമ്പോൾ ആഗോള തലത്തിൽ നേടിയത് 1800 […]
Read more

കോൺഗ്രസ് ബന്ധം മുറിച്ച് ഡിഎംകെ

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിലുണ്ടായ വിള്ളൽ ലോക്‌സഭയിലേക്കും. ലോക്‌സഭയിൽ ഡിഎംകെ അംഗങ്ങൾക്ക് വേറെ ഇരിപ്പിടം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എംപി കെ. കനിമൊഴി ലോക്‌സഭാ സ്പീക്കർക്ക് കത്തുനൽകി. ഇന്ത്യാസഖ്യത്തിലെ കക്ഷികളായ കോൺഗ്രസ്, ഡിഎംകെ എംപിമാർ ഒരുമിച്ചായിരുന്നു ലോക്സഭയിൽ ഇരുന്നിരുന്നത്. നടൻ വിജയ്‌യുടെ ടിവികെയ്ക്ക് തമിഴ്‌നാട്ടിൽ സർക്കാർ രൂപവത്കരിക്കാനുള്ള പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നാലെയാണ് കനിമൊഴിയുടെ കത്ത്. മാറിയ രാഷ്ട്രീയസാഹചര്യത്തിന്റെയും ഡിഎംകെയും കോൺഗ്രസുമായുള്ള സഖ്യം അവസാനിച്ചതിന്റെയും പശ്ചാത്തലത്തിൽ കോൺഗ്രസ് എംപിമാർക്കൊപ്പം ഡിഎംകെ എംപിമാർ ഇരിക്കുന്നത് അനുചിതമാണെന്ന് കനിമൊഴി കത്തിൽ […]
Read more

വിജയ്ക്ക് ഉപാധികളില്ലാതെ പിന്തുണ നൽകി സിപിഐയും സിപിഎമ്മും

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്ക്ക് ഉപാധികളില്ലാതെ പിന്തുണ നൽകി സിപിഐയും സിപിഎമ്മും. സിപിഐ തയ്യാറാക്കിയ കത്തിൽ ഉപാധികൾ ഇല്ലാത്ത പിന്തുണ എന്നാണ് പരാമർശിച്ചിട്ടുള്ളത്. മതേതര, സുസ്ഥിര, ജനാധിപത്യ ഭരണത്തിന് പിന്തുണയെന്നാണ് കത്തിൽ പറയുന്നത്. ഇതോടെ തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ടിവികെയ്ക്ക് പിന്തുണ നൽകാൻ ഇടത് പാർട്ടികൾ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇടതു പാർട്ടികൾക്ക് തൊഴിൽ വകുപ്പ് നൽകാമെന്ന ധാരണയിൽ ടിവികെ നേതാക്കൾ എത്തി. ഇതോടെ 116 എന്ന സംഖ്യയിലേക്ക് ടിവികെ എത്തി. […]
Read more

ഹാന്റ വൈറസ് പടരുന്നു: മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

ന്യൂയോർക്ക്: 149 യാത്രക്കാരുമായി അര്‍ജന്റീനയില്‍ നിന്നും യാത്ര തിരിച്ച ആഢംബര കപ്പലിൽ എംവി ഹോണ്ടിയസിൽ ഹാന്റ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കപ്പലിലെ മൂന്ന് പേര്‍ മരിക്കുകയും നിരവധി യാത്രക്കാര്‍ക്ക് രോഗം ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന അതീവ ജാഗ്രത നിര്‍ദേശിച്ചത്. കപ്പലുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ഇതില്‍ അഞ്ചെണ്ണം ഹാന്റവൈറസ് ആണെന്ന് സ്ഥിരീകരിച്ചുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി ശ്ചിമ ആഫ്രിക്കൻ തീരത്തുള്ള എംവി ഹോണ്ടിയസ് ഡച്ച് […]
Read more

സുവേന്ദു അധികാരി പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയാകും

കൊൽക്കത്ത: പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി അധികാരമേൽക്കും. ബിജെപി നിയമസഭ കക്ഷി യോ​ഗത്തിലാണ് തീരുമാനം. ബം​ഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രി ആയിട്ടാണ് സുവേന്ദു അധികാരി അധികാരത്തിലേറുന്നത്. പശ്ചിമബം​ഗാളിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. മമത ബാനര്‍ജിയെ രണ്ട് തവണ പരാജയപ്പെടുത്തി. കിഴക്കൻ മെദിനിപൂരിലെ കാന്തിയിലാണ് സുവേന്ദു അധികാരിയുടെ ജനനം. മുതിർന്ന കോൺഗ്രസ്, തൃണമൂൽ നേതാവായിരുന്ന ശിശിർ അധികാരിയുടെ മകനാണ്. യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തി‌ലെത്തി. 1995ൽ കാന്തി മുനിസിപ്പാലിറ്റിയിൽ കൗൺസിലറും കാന്തി മുനിസിപ്പൽ ചെയർമാനുമായി. പിന്നീട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. […]
Read more

Recent News