Category: NEWS

വോട്ടെണ്ണലിന് സുരക്ഷാ സംവിധാനങ്ങൾ സജ്ജമാണ്; ഡിജിപി റവാഡ ചന്ദ്രശേഖർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ വോട്ടെണ്ണലിനുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. 25 ബാച്ച് കേന്ദ്ര സേന വോട്ടെണ്ണലിന് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും. മുൻകരുതൽ അറസ്റ്റുകൾ ആരംഭിച്ചതായും ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. കണ്ണൂർ ,പയ്യന്നൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതയോടുകൂടി പ്രവർത്തിക്കുമെന്നും ഡിജിപി പറഞ്ഞു. വോട്ടെണ്ണൽ സുഗമമായി നടത്താൻ എല്ലാം സജ്ജമാണെന്നും ഡിജിപി വ്യക്തമാക്കി. അതേസമയം വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് […]
Read more

ഹോസ്റ്റലുകളിൽ ഗുണനിലവാരം ഇല്ലാത്ത ഭക്ഷണം, മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾ ദുരിതത്തിൽ

മൈസൂരു: ജില്ലയിലെ നഴ്സിങ് കോളജ് ഹോസ്റ്റലുകളിൽ വിളമ്പുന്നത് ഗുണനിലവാരം ഇല്ലാത്ത ഭക്ഷണമെന്ന് പരാതി. ദുരിതത്തിലായി മലയാളികളടക്കമുള്ള വിദ്യാർഥികൾ. കോഴിക്കറിയിൽ തൂവലും ചോരയും, ചപ്പാത്തിയിൽ പ്ലാസ്റ്റികും ലഭിക്കാറുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. ചോറിൽ പാറ്റയെ കണ്ടെത്തിയെന്നും പരാതിയുണ്ട്. മെസ്സ് ഫീ ആയി പ്രതിവർഷം 80,000 രൂപ വാങ്ങിയിട്ടും വൃത്തിഹീനമായ ഭക്ഷണം നൽകുന്നതിൽ പ്രതിഷേധം. വിദ്യാർത്ഥികൾ പകർത്തിയ ഭക്ഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കോമൺ മെസ്സിൽ നിന്ന് എത്തിക്കുന്ന ഭക്ഷണമാണ് വിദ്യാർഥികൾക്ക് നൽകുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കില്ലെന്നും ചോദ്യം ചെയ്താൽ ശിക്ഷാനടപടികൾ […]
Read more

‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’; തൊടുപുഴയില്‍ വി. ഡി സതീശനെ അനുകൂലിച്ച് ഫ്‌ളക്‌സ്

ഇടുക്കി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് വേണ്ടി തൊടുപുഴയില്‍ കൂറ്റന്‍ ഫ്‌ളക്‌സ് ബോർഡ്. തൊടുപുഴ പട്ടയം കവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. ‘പട നയിച്ചവന്‍ നാട് നയിക്കും’ എന്നാണ് ഫ്‌ളക്‌സിലെ വാചകം. വി ഡി സതീശന്റെ പൂര്‍ണ്ണകായ ചിത്രത്തോടൊപ്പം ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’ എന്നും എഴുതിയിട്ടുണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്‌ളക്‌സ് ഉയര്‍ത്തിയത്. അതേസമയം കണ്ണൂരിൽ വീണ്ടും വി. ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ് ഉയര്‍ന്നു. നിയുക്ത മുഖ്യമന്ത്രിക്ക് […]
Read more

യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വസതിയിൽ വെച്ച് കുഴഞ്ഞുവീണു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായി കുഴഞ്ഞുവീണു. ഇന്നലെ വൈകുന്നേരം ലഖ്‌നൗവിലെ വസതിയിൽ വെച്ചാണ് കുഴഞ്ഞുവീണത്. തുടർന്ന് അദ്ദേഹത്തെ ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. അപകടനില തരണം ചെയ്‌തെന്നാണ് ആശുപത്രിയിൽ അധികൃതർ അറിയിച്ചിരിക്കുന്നത്. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞതും ബിപിയിലുണ്ടായ വ്യതിയാനവുമാണ് പെട്ടെന്ന് കുഴഞ്ഞുവീഴാൻ കാരണമായതെന്ന് പ്രാഥമിക പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. ഇന്നലെ പകൽ പാർട്ടി ആസ്ഥാനത്ത് നടന്ന ഡോക്ടർമാരുടെയും അധ്യാപകരുടെയും സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. […]
Read more

കുസാറ്റിൽ ഒരാഴ്‌ചക്കിടെ രണ്ടാമത്തെ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ബി ടെക് സിവിൽ എൻജിനീയറിങ് നാലാം വർഷം പഠിക്കുന്ന വിദ്യാർഥിനിയെ ഹിദായത്ത് നഗറിലെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ സുദർശന്റെയും ഷൈജയുടെയും മകൾ കെഎസ് ദർശന (21) ആണ് മരിച്ചത്. സംഭവത്തിൽ വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി റിപ്പോർട്ട് തേടി. ചീഫ് സെക്യൂരിറ്റി ഓഫിസർ സിബിച്ചൻ ജോസഫിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് […]
Read more

വോട്ടെണ്ണും മുൻപേ പട്ടാമ്പിയിൽ യുഡിഎഫിന്റെ ഫ്ലക്സ് ബോർഡ്

പാലക്കാട്: പട്ടാമ്പിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി പി ഷാജിക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡ്. നിയുക്ത ടി പി ഷാജിക്ക് അഭിവാദ്യം എന്നെഴുതിയ ഫ്ലക്സ് ബോർഡാണ് ഉയർന്നത് . പട്ടാമ്പിയിൽ യുഡിഎഫ് ജയിക്കും, യുഡിഎഫ് ഭരിക്കും, പട്ടാമ്പിയുടെ നിയുക്ത എംഎൽഎ ടി പി ഷാജിക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡിലെ വരികൾ. അതേമസയം, തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ഫ്ലക്സ് വെച്ചതിൽ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ അതൃപ്‍തി അറിയിച്ചു. കഴിഞ്ഞ ദിവസവും നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ ഹാജിക്ക് […]
Read more

കോണ്‍ഗ്രസിലും പ്രതിസന്ധിയുണ്ട്, രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരൻ

ആലപ്പുഴ: കോൺഗ്രസിന് മുന്നറിയിപ്പുമായി മുൻ സിപിഐഎം നേതാവും അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുകയും ചെയ്ത ജി സുധാകരൻ. കോണ്‍ഗ്രസിലും പ്രതിസന്ധിയുണ്ടെന്നും ശ്രദ്ധിച്ചാല്‍ കൊള്ളാമെന്നുമാണ് രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരന്‍ പറഞ്ഞത്. ഇ വി ശ്രീധരന്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ജി സുധാകരൻ ഇക്കാര്യം പറഞ്ഞത്. നിരവധി ചെറുപ്പക്കാര്‍ കോണ്‍ഗ്രസിലുണ്ടെന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി. സിപിഐഎം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ട്. മത്സരിക്കണം എന്ന് പറയുന്നത് തന്റെ അവകാശമാണ്. താന്‍ എവിടെയും പോയിട്ടില്ല, സ്വതന്ത്രനായി […]
Read more

ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു ; മൊഴി നൽകി പങ്കജ് ഭണ്ഡാരി

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി . സ്മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയാണ് എസ്ഐടിക്ക് മൊഴി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ സ്മാർട് ക്രിയേഷൻസ് സ്വർണം പൂശിയ തമിഴ്നാട്, കർണാടക, സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി. സ്വർണം വേർതിരിക്കാൻ ഉപയോഗിച്ച ലായനിയും, പരിശോധനയ്ക്ക് അയക്കും. ഇക്കാര്യം രേഖപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് നൽകാനാണ് എസ്ഐടിയുടെ തീരുമാനം. അതേസമയം, സ്വർണം വേർതിരിച്ചത് അശാസ്ത്രീയമായെന്ന് എസ്ഐടി കണ്ടെത്തി. സ്വർണം വേർതിരിക്കുന്ന […]
Read more

സമാധാന നൊബേൽ പട്ടികയിൽ ഇടം പിടിച്ച് ട്രംപ്

സമാധാന നൊബേൽ പുരസ്കാരത്തിനുള്ള പട്ടികയിൽ ഇടം പിടിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. കഴിഞ്ഞ തവണ നൊബേൽ സമ്മാനം ലഭിക്കാനായി ട്രംപ് നീക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. കംബോഡിയ, പാകിസ്ഥാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളാണ് ട്രംപിന്റെ പേര് നിർദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര തലത്തിലുള്ള വിവിധ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ട്രംപ് വഹിച്ച പങ്കിനെ മുൻനിർത്തിയാണ് നോമിനേഷനെന്നാണ് വിവരം. ഇത്തവണ കനത്ത മത്സരമാണ് പുരസ്കാരത്തിനായി നടക്കുന്നത്. ആകെ 287 നാമനിർദ്ദേശങ്ങളാണ് ലഭിച്ചത്. ഇതിൽ 208 വ്യക്തികളും 79 സംഘടനകളുമുണ്ട്. യുക്രെയ്ൻ പ്രസിഡന്റ് […]
Read more

രാജ്യത്ത് പെട്രോളിനും ഡീസലിനും ഗാർഹിക സിലിണ്ടറിനും വില കൂട്ടിയേക്കും

ഡൽഹി: രാജ്യത്തെ ഇന്ധന വില വർധിക്കുമെന്ന് റിപ്പോർട്ടുകൾ. പെട്രോളിനും ഡീസലിനും ലിറ്ററിന് നാല് രൂപ മുതൽ അഞ്ച് രൂപ വരെ കൂടിയേക്കും. ഗാർഹിക സിലിണ്ടറിന് 40 രൂപ മുതൽ അൻപത് രൂപ വരെ കൂടിയേക്കും. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കൂടിക്കൊണ്ടിരിക്കെ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ധന, എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പെട്രോൾ , ഡീസൽ, വില ലിറ്ററിന് ഏകദേശം 4 […]
Read more

Recent News