Category: NEWS

രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി; നിർവീര്യമാക്കി വിദഗ്ധ സംഘം

മേഘാലയ: അസമിലെ ടിൻസുകിയ ജില്ലയിൽ നിർമ്മാണ പ്രവർത്തനത്തിനിടെ ബോംബ് കണ്ടെടുത്തു. ജില്ലയിലെ ലെഡോ- ലേഖാപാനി മേഖലയിൽ നിന്നാണ് രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെടുത്തത്. ഉടൻ തന്നെ സൈന്യത്തെ വിവരമറിയിക്കുകയും വിദഗ്ധ സംഘം സ്ഥലത്തെത്തി ബോംബ് സുരക്ഷിതമായി നിർവീര്യമാക്കുകയും ചെയ്തു. ബോംബ് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യകക്ഷികളുടെ പ്രധാന സൈനിക താവളങ്ങളിൽ ഒന്നായിരുന്നു ടിൻസുകിയ. പ്രദേശത്ത് കൂടുതൽ സ്പോടക വസ്തുക്കളുണ്ടോ എന്ന് കണ്ടെത്താൻ സൈന്യം പരിശോധന നടത്തിവരികയാണ്.
Read more

‘പേട്രിയറ്റ്’ കണ്ട് തരുണ്‍ മൂര്‍ത്തി

കൊച്ചി: മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് പേട്രിയറ്റ്. മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. ഒപ്പം ഫഹദ്, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍ അടക്കം നീളുന്ന താരനിരയും. ഇന്നലെ ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. മലയാളത്തിന്‍റെ ബിഗ് സ്ക്രീനില്‍ ഇതുവരെ എത്തിയിട്ടുള്ളവയില്‍ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ഇത്. ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ചിത്രം ആദ്യ ദിവസം […]
Read more

വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളും ഇന്ധന പ്രതിസന്ധിയും; സര്‍വീസ് വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ധന പ്രതിസന്ധിയും വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളും മൂലം സര്‍വീസ് വെട്ടിക്കുറയ്ക്കാനൊരുങ്ങി എയര്‍ ഇന്ത്യ. ജൂണ്‍, ജൂലൈ മാസങ്ങളില്‍ സര്‍വീസുകളുടെ എണ്ണം കുറയ്ക്കുമെന്നാണ് വിവരം. ടിക്കറ്റ് നിരക്ക് വര്‍ധന കൊണ്ട് മാത്രം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്. വെല്ലുവിളികള്‍ക്കിടയില്‍, ജൂണ്‍, ജൂലൈ മാസങ്ങളിലെ ഷെഡ്യൂളുകള്‍ കുറയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് എയര്‍ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. മെയ് മാസത്തില്‍ ഇതിനോടകം തന്നെ ചില സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള […]
Read more

ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എഎൻ ഷംസീറെന്ന് പി വി അൻവർ

കണ്ണൂർ: ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എഎൻ ഷംസീർ എന്ന് പി വി അൻവർ. ശൈലജയെ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചത്. ധർമ്മടത്ത് തോറ്റതിന് തുല്യമായ ജയമായിരിക്കും പിണറായിയുടേത്. താൻ മത്സരിച്ചത് കൊണ്ട് റിയാസിനെ ബേപ്പൂരിൽ തളച്ചിടാനായെന്നും അത് കോഴിക്കോട് ജില്ലയിൽ ഗുണം ചെയ്തുവെന്നും പിവി അൻവർ കണ്ണൂരിൽ മാധ്യമങ്ങളോടെ പറഞ്ഞു. തോറ്റാൽ മൊട്ടയടിക്കാൻ റിയാസിനെ ബെറ്റിന് വിളിക്കുകയായിരുന്നു. ഞാൻ ഒരു കമ്മൽ കൂടി ഇടാമെന്ന് പറഞ്ഞു. പിണറായി വിരുദ്ധത കേരളത്തിൽ ഉടനീളം തെരഞ്ഞെടുപ്പിൽ പ്രകടമായി. ഇടതുപക്ഷത്തെ സങ്കിയുടെ […]
Read more

ബം​ഗാളിലെ വോട്ടെണ്ണൽ സൂപ്പർവൈസർമാരുടെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി; ഇടപെടാതെ സുപ്രീംകോടതി

ന്യൂഡൽഹി: പശ്ചിമബംഗാളിൽ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ നിയോഗിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൻ്റെ അന്തഃസത്ത പാലിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് തൃണമൂൽ കോൺഗ്രസിനായി വാദിച്ചത്. വോട്ടെണ്ണൽ സൂപ്പർവൈസർമാരായി സംസ്ഥാന സർക്കാർ ജീവനക്കാരെ ഒഴിവാക്കിയെന്നും കേന്ദ്രസർക്കാർ ജീവനക്കാരെ മാത്രമാണ് നിയമിച്ചതെന്നും തൃണമൂൽ കോൺഗ്രസ് വാദിച്ചു. ഭരണഘടന വിരുദ്ധമെന്നും ടിഎംസി […]
Read more

പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്

ഡൽഹി : പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങളും ആഗോള അസ്ഥിരതയും ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചിട്ടില്ലെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഓട്ടോമൊബൈൽ രംഗത്തും ഡിജിറ്റൽ ഇടപാടുകളിലും നികുതി വരുമാനത്തിലും റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ കാർ വിൽപ്പനയിൽ കുതിച്ചുചാട്ടമുണ്ടായി. വാഹന വിപണിയിൽ വൻ ഉണർവാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ഈ ഏപ്രിലിൽ കാർ വിൽപ്പനയിൽ 25 ശതമാനം വർദ്ധനവുണ്ടായി. ഉപഭോക്താക്കളുടെ സാമ്പത്തിക ഇടപാടുകൾ വർദ്ധിച്ചതും വിപണിയിലെ പുതിയ മോഡലുകളുടെ […]
Read more

CPMന് വമ്പൻ തിരിച്ചടി

തിരുവനന്തപുരം: അൻപതിലേറെ മണ്ഡലങ്ങളിൽ ന്യൂനപക്ഷ ഏകീകരണം നടന്നതായി സിപിഎം വിലയിരുത്തൽ. സ്ഥാനാർത്ഥികളുടെ വ്യക്തിഗത മികവും ബന്ധങ്ങളും ഫലപ്രദമായ മണ്ഡലങ്ങളിൽ മാത്രമാണ് ഇതിനെ മറികടക്കാൻ കഴിയുകയെന്നും സിപിഎം വിലയിരുത്തുന്നു. ന്യൂനപക്ഷ വോട്ടുകൾ വലിയ തോതിൽ യുഡിഎഫിലേക്ക് അടുത്തുവെന്ന എക്സിറ്റ് പോൾ ഫലവുമായി യോജിക്കുന്ന വിലയിരുത്തലാണ് ഇത്. അതേസമയം, ഭൂരിപക്ഷ സമുദായ വോട്ടുകളിൽ സിപിഎമ്മിന് അനുകൂലമായ നിലപാട് തുടരുമെന്നും സിപിഎം കണക്കുകൂട്ടുന്നു. നിഷേധ വോട്ടുകൾ സിപിഎം കണക്കുകൂട്ടുന്നില്ല. 12ശതമാനത്തിലേക്ക് ബിജെപി വോട്ടുകൾ വർധിച്ചത് അനുകൂലമാവുമെന്നുമാണ് പാർട്ടിയുടെ പ്രതീക്ഷ. വടക്കൻ കേരളത്തിൽ […]
Read more

പിവി അൻവർ എട്ടുനിലയിൽ പൊട്ടും

കോഴിക്കോട്: എക്സിറ്റ് പോൾ ഫലങ്ങൾ ശുദ്ധ അസംബദ്ധമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എക്സിറ്റ് പോളിന് പിന്നിൽ പല താൽപര്യങ്ങളുണ്ട്. ചിലർ ബി ജെ പി ക്ക് 16 സീറ്റകൾ പ്രവച്ചിട്ടുണ്ട്. എ ൽ ഡി എഫിന് തുടർ ഭരണത്തിന് നല്ല സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ പരാജയപ്പെട്ടാൽ താൻ കോഴിക്കോട് നഗരത്തിലൂടെ മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന പിവി അൻവറിൻ്റെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ബേപ്പൂരുിൽ അദ്ദേഹം പരാജയപ്പെടുമെന്ന് […]
Read more

വിജയ് യെ പ്രശംസിച്ച് സ്റ്റാലിന്റെ സഖ്യകക്ഷി

ചെന്നൈ: വിജയ്‌യെ പ്രശംസിച്ച് ഭരണകക്ഷിയായ ഡിഎംകെയുടെ സഖ്യകക്ഷിയായ എംഡിഎംകെ തലവൻ വൈകോ. വിജയ്‌യുടെ പാർട്ടി വലിയൊരു രാഷ്ട്രീയ ശക്തിയായി മാറുമെന്നാണ് വൈകോയുടെ പ്രസ്താവന. എക്‌സിറ്റ് പോളുകൾ പ്രവചിച്ചതിന് പിന്നാലെയാണ് വിജയ്‌യെ പ്രശംസിച്ച് വൈകോ രംഗത്തെത്തിയത്ത്. ടിവികെ നിർണായകമായ സീറ്റുകൾ നേടാൻ സാധ്യതയുണ്ടെങ്കിലും, ഡിഎംകെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് ഭൂരിഭാഗം സർവ്വേകളും വ്യക്തമാക്കുന്നത്. യുവാക്കൾക്കായി നൽകിയ വാഗ്ദാനങ്ങളും ഉയർന്ന പോളിങ് ശതമാനവും വിജയ്ക്ക് അനുകൂലമാകുമെന്നാണ് റിപ്പോർട്ടുകൾ വിലയിരുത്തുന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയ് […]
Read more

അഴിമതി കേസ്; രാജ്യസഭാ എംപി സന്ദീപ് പഥക്കിനെതിരെ കേസെടുത്ത് പഞ്ചാബ് പൊലീസ്

ഛണ്ഡി​ഗഢ്: അഴിമതി കേസില്‍ രാജ്യസഭാ എംപി സന്ദീപ് പഥക്കിനെതിരെ കേസെടുത്ത് പഞ്ചാബ് പൊലീസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് ജില്ലകളിലായാണ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. സന്ദീപ് പഥക്ക് എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് നടപടി. അഴിമതിയും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് കേസുകള്‍ എന്നാണ് വിവരം. സന്ദീപിന്റെ ഔദ്യോഗിക വസതിയില്‍ പൊലീസ് പരിശോധന നടത്തി. സന്ദീപിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. എഫ്ഐആറുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ, പഥക് ഡല്‍ഹിയിലെ […]
Read more

Recent News