ഡൽഹി: രാജ്യത്തെ ഇന്ധന വില വർധിക്കുമെന്ന് റിപ്പോർട്ടുകൾ. പെട്രോളിനും ഡീസലിനും ലിറ്ററിന് നാല് രൂപ മുതൽ അഞ്ച് രൂപ വരെ കൂടിയേക്കും. ഗാർഹിക സിലിണ്ടറിന് 40 രൂപ മുതൽ അൻപത് രൂപ വരെ കൂടിയേക്കും. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കൂടിക്കൊണ്ടിരിക്കെ അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ധന, എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
പെട്രോൾ , ഡീസൽ, വില ലിറ്ററിന് ഏകദേശം 4 മുതൽ 5 രൂപ വരെ വർധിപ്പിക്കാം. അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് ഏകദേശം 40 മുതൽ 50 രൂപ വരെ വർധനവ് ഉണ്ടായേക്കാം. ഇത് അംഗീകരിക്കപ്പെട്ടാൽ , ഏകദേശം നാല് വർഷത്തിനിടെ പെട്രോൾ, ഡീസൽ വിലയിലെ ആദ്യത്തെ വർധനവായിരിക്കും ഇത്. എണ്ണ വിൽപ്പന കമ്പനികളിൽ വർധിച്ചുവരുന്ന സമ്മർദ്ദം കണക്കിലെടുക്കുമ്പോൾ ഇന്ധന വില വർധനവിന് ശക്തമായ സാധ്യതയുണ്ടെന്ന് ഇന്ത്യ ടുഡേ നേരെത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം പെട്രോൾ, ഡീസൽ വില വർധനവിന് സമ്മർദ്ദം ചെലുത്തി എന്ന കമ്പനികൾ. തിരഞ്ഞെടുപ്പ് പൂർത്തിയായെങ്കിലും എണ്ണ കമ്പനികളുടേ ആവശ്യം സ്ഥിതി നിരീക്ഷിച്ച ശേഷം പരിഗണിച്ചാൽ മതിയെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ കഴിഞ്ഞ മാസം പതിനഞ്ച് ശതമാനം കുറവ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
