Category: NEWS

പ്രതി അപ്പീൽ നൽകിയില്ലെങ്കിലും ശിക്ഷ റദ്ദാക്കാം -സുപ്രീംകോടതി

ന്യൂഡൽഹി: പ്രതി അപ്പീൽ നൽകിയില്ലെങ്കിലും ശിക്ഷ റദ്ദാക്കാനോ മാറ്റംവരുത്താനോ മേൽക്കോടതികൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. അസമിലെ ബലാത്സംഗക്കൊലക്കേസ് പ്രതിയെ വെറുതേവിട്ടാണ്‌ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളിൽനിന്ന് പ്രതിയെ ഹൈക്കോടതി വെറുതേവിട്ടെങ്കിലും തെളിവ് നശിപ്പിക്കലിന് ശിക്ഷിച്ചിരുന്നു. പ്രധാനകുറ്റങ്ങൾക്ക് വെറുതേവിട്ടതിനെതിരേ അസം സർക്കാർ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് വെറുതേവിട്ടത് ശരിവെച്ച സുപ്രീംകോടതി, തെളിവ് നശിപ്പിക്കൽ കുറ്റംകൂടി റദ്ദാക്കി. തെളിവ് നശിപ്പിക്കലിന് ശിക്ഷിച്ചത് പ്രതി ചോദ്യംചെയ്തിരുന്നില്ല. […]
Read more

വിദ്യാർത്ഥികൾക്ക് അവധി നൽകില്ല; നീറ്റ് (യുജി) പരീക്ഷയിൽ ആൾമാറാട്ടം തടയാൻ നടപടിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

ഡൽഹി: നീറ്റ് യുജി പരീക്ഷയിൽ ആൾമാറാട്ടം തടയാൻ നടപടിയുമായി വിദ്യാഭ്യാസ മെഡിക്കൽ മന്ത്രാലയങ്ങൾ. പരീക്ഷ നടക്കാനിരിക്കുന്ന മെയ് 2 ,3 തിയ്യതികളിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് അവധി നൽകരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ദേശീയ മെഡിക്കൽ കമ്മീഷന് നിർദേശം നൽകി . ഇത് സംബന്ധിച്ച് മെഡിക്കൽ കോളേജുകളക്ക് നിർദേശം നൽകണം. അത്യാവശ്യഘട്ടങ്ങളിൽ മാത്രം അവധി നൽകിയാൽ മതിയെന്നാണ് നിർദേശം. പരീക്ഷയിലെ ആൾമാറാട്ടം തടയാനാണ് ഈ നടപടിയെന്നാണ് വിശദീകരണം.
Read more

മാലിയിൽ ഭീകരാക്രമണ പരമ്പര; വെടിവെപ്പും സ്‌ഫോടനങ്ങളും

ബമാകോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഭീകരാക്രമണ പരമ്പര. മാലി തലസ്ഥാനമായ ബമാകോയിലും മധ്യ-ഉത്തര മേഖലകളിലെ സേവാരെ, കിഡാൽ, ഗാവ തുടങ്ങിയ നഗരങ്ങളിലുമാണ് ആക്രമണങ്ങൾ നടന്നത്. പ്രദേശിക സമയം ശനിയാഴ്ച രാവിലെയാണ് ആറുമണിയോടെയാണ് ആക്രമണം. ബമാകോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സൈനിക ക്യാമ്പിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും വെടിവെപ്പും സ്‌ഫോടനങ്ങളും ഉണ്ടായതായി മാലി സായുധ സേന സ്ഥിരീകരിച്ചു. അജ്ഞാതരായ ഭീകരവാദ ഗ്രൂപ്പുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം ആക്രമണം നടത്തുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. നിലവിൽ പോരാട്ടം തുടരുകയാണെന്നും […]
Read more

പരിക്കേറ്റത് ഉന്തലിലും തള്ളലിലും; മന്ത്രി വീണാ ജോർജിന്റെ മൊഴി

കണ്ണൂർ: കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ഉന്തിലിലും തള്ളലിലുമാണ് കഴുത്തിന് പരിക്കേറ്റതെന്ന് മന്ത്രി വീണാ ജോർജിന്റെ മൊഴി. ആയുധം ഉപയോഗിച്ചതായി മൊഴിയിൽ പറയുന്നില്ല. ഇതോടെ ആയുധം ഉപയോഗിച്ച് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന കോൺഗ്രസ് ആരോപണം ശരിവെക്കുന്നതാണ് മൊഴി. ആയുധം ഉപയോഗിച്ചതായി അറിയില്ലെന്ന് നേരത്തെ പോലീസ് ഉദ്യോഗസ്ഥരും സംഭവത്തിൽ മൊഴി നൽകിയിരുന്നു. രണ്ടുമാസം മുൻപ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ കഴുത്തിന് പരിക്കേറ്റത്. തുടർന്ന് ജില്ലാ ആശുപത്രിയിലും […]
Read more

എംപിമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്ന സംഭവത്തിൽ ആം ആദ്മി പാർട്ടിയെ കുറ്റപ്പെട്ടുത്തി അണ്ണാ ഹസാരെ

ഡൽഹി: രാഘവ് ചദ്ദയടക്കം ഏഴ് എംപിമാർ ആം ആദ്മി പാർട്ടി വിട്ടതിൽ പ്രതികരിച്ച് അണ്ണാ ഹസാരെ. പാർട്ടി ശരിയായ പാതയിൽ തുടർന്നിരുന്നവെങ്കിൽ നേതാക്കൾ പാർട്ടി വിടുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചദ്ദയടക്കമായുള്ളവർക് എന്തെങ്കിലും പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ടാകണം. അതുകൊണ്ടായിരിക്കാം അവർ പാർട്ടി വിട്ടതെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ അഹല്യാണഗർ ജില്ലയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ചയാണ് ഏഴ് ആം ആദ്മി രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേരുമെന്ന് പ്രഖ്യാപിച്ചത്. ആം ആദ്മിയുടെ മൂന്നിൽ രണ്ട് രാജ്യസഭാ […]
Read more

സംസ്ഥാനത്തിന് ആശ്വാസമായി മഴയെത്തുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസമായി മഴയെത്തുന്നു. ഈ മാസം 29ന് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിലാണ് ബുധനാഴച്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ ശക്തമായി തന്നെ വേനൽ മഴ പ്രതീക്ഷിക്കാം. ഈ സീസണിലെ മെച്ചപ്പെട്ട മഴ ദിവസങ്ങൾ വരുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം. ഇടുക്കി , വയനാട് […]
Read more

വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സൂര്യാഘാതമേറ്റെന്ന് സംശയം

കൊല്ലം: കൊല്ലം കുന്നിക്കോട് വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പ് (85) ആണ് മരിച്ചത്. സൂര്യാഘാതമേറ്റിട്ടുണ്ടെന്നാണ് സംശയം. രാവിലെ വീട്ടിൽ നിന്നും സ്വന്തം കൃഷിയിടത്തിലേക്ക് പോയതാണ് ബേബി. പിന്നാലെ 11.30 യോടെ സമീപത്ത് കൃഷിപ്പണിക്ക് എത്തിയവരാണ് വെയിലത്ത് വീണുകിടക്കുന്ന ബേബിയെ കണ്ടത്. കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുന്നിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്നയാളാണ് മരിച്ച ബേബി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളു.
Read more

തൃശ്ശൂർ പൂരത്തിന് പൂരവിളംബരമായി

തൃശ്ശൂർ: പുരുഷാരത്തെ സാക്ഷിയാക്കി പൂരവഴിയായ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നതോടെ തൃശ്ശൂർ പൂരച്ചടങ്ങുകൾക്ക് തുടക്കമായി. കൊമ്പൻ എറണാകുളം ശിവകുമാറിന്റെ പുറത്തേറിയെത്തിയ നെയ്തലക്കാവിലമ്മ ഉച്ചയോടെ പൂരവിളംബരം കുറിച്ച് ഗോപുരനട തുറന്നു. ഞായറാഴ്ചയാണ് തൃശ്ശൂർ പൂരം. കനത്ത ചൂടിലും പൂരവിളംബരം കാണാൻ നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. തൃശ്ശൂർ പൂരത്തിലെ സുപ്രധാനമായ ചടങ്ങുകളിലൊന്നാണിത്. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വെടിക്കെട്ടുകൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്താനാണ് തീരുമാനം. കുടമാറ്റം 15 മിനിറ്റാക്കി ചുരുക്കിയതായി അധികൃതർ അറിയിച്ചു.
Read more

ലൈംഗിക ഉത്തേജന മരുന്ന് കഴിച്ചു, 29-കാരൻ മരിച്ച നിലയിൽ

ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്. ഗുരുഗ്രാമിലെ സെക്ടർ 53-ലെ തന്റെ മുറിയിലാണ് രോഹിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ന്യൂഡൽഹിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ രോഹിത് ഫോൺ എടുക്കാത്തതിനെത്തുടർന്ന് കൂടെ ജോലി ചെയ്യുന്ന ആൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തി. ഇവർ മുറിയുടെ വാതിൽ പൊളിച്ചു അകത്തുകടന്നപ്പോഴാണ് രോഹിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. […]
Read more

കൊടുംചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉഷ്ണതരംഗ സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. പൊതുവിടങ്ങളിൽ തണ്ണീർപ്പന്തൽ ഉറപ്പാക്കണമെന്നും അംഗനവാടികളിലും സ്കൂളുകളിലും കൂൾ റൂഫ് ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ട്രാഫിക്ക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കണം. തദ്ദേശ സ്ഥാപനങ്ങൾ ഹീറ്റ് ആക്ഷൻ പ്ലാൻ തയാറാക്കി നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങൾക്ക് തുക അനുവദിക്കണം. കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും പൊതു ഇടങ്ങളിൽ വെള്ളം, […]
Read more

Recent News