Category: NEWS

കാക്കി വേഷത്തിൽ വീണ്ടും കുഞ്ചാക്കോ ബോബൻ; ‘ഉന്മാദം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ഉന്മാദം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനത്തിലേക്ക് ചുവടുവെക്കുന്ന ചിത്രമാണ് ‘ഉന്മാദം’. ചിത്രം ഓഗസ്റ്റ് 7-ന് തീയേറ്ററുകളിൽ എത്തും. കുടുംബജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു […]
Read more

രാഘവ് ഛദ്ദയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്

മുംബൈ: രാജ്യസഭാ എംപി രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിച്ച് എക്സിൽ മീം പങ്കുവെച്ച് നടൻ പ്രകാശ് രാജ്. ‘കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന തത്വത്തിൽ നിന്ന് പൊലീസ് മാറിപ്പോയതിനാൽ ഞാൻ ജോലി രാജിവെക്കുന്നു, പകരം ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു – രാഘവ് ഛദ്ദ’ എന്നായിരുന്നു ട്രോളിലെ വരികൾ. പരിഹാസരൂപേണ ചിരിക്കുന്ന ഇമോജികളും ‘#justasking’ എന്ന ഹാഷ്‌ടാഗും അദ്ദേഹം ഇതിനൊപ്പം ചേർത്തിട്ടുണ്ട്. ഒരു വിഭാഗം ആളുകൾ പ്രകാശ് രാജിന്റെ നിലപാടിനെ കൈയ്യടിച്ച് സ്വീകരിച്ചപ്പോൾ, മറ്റൊരു വിഭാഗം അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനവുമായി […]
Read more

ജഗൻ ഷാജി കൈലാസിനൊപ്പം ദിലീപിന്റെ പുതിയ ‘നീക്കം

കൊച്ചി: സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയനായകൻ ദിലീപിന്റെ പുതിയ ചിത്രം ‘D152’ന്റെ ടൈറ്റിലും, ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ‘നീക്കം’ (Neekkam) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ജഗൻ ഷാജി കൈലാസാണ്. ഉർവ്വശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും അലക്സ് ഇ കുര്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു. […]
Read more

യുവതിയും യുവാവും ഒരേ കയറില്‍ ജീവനൊടുക്കിയ നിലയിൽ

തൃശൂര്‍: തൃശൂര്‍ മാളയില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരേ കയറിന്റെ രണ്ടറ്റത്ത് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. പുത്തന്‍ചിറ വലിയപറമ്പിലുളള ശ്രീജിത്തിന്റെ വാടക വീട്ടിലായിരുന്നു മൃതദേഹങ്ങള്‍. കഴിഞ്ഞ ദിവസം മില്‍നയെ കാണാതായതായി കുടുംബാംഗങ്ങള്‍ മാള പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് മില്‍നയെ കാണാതായത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇരുവരെയും ശ്രീജിത്തിന്റെ വാടക വീട്ടില്‍ മരിച്ച […]
Read more

സോഡാ കുപ്പിയിൽ ചത്ത പാമ്പ്; നിർമാണ യൂണിറ്റ് അടപ്പിച്ച് ആരോഗ്യ വകുപ്പ്

തൃശ്ശൂർ: തൃശ്ശൂരിൽ സോഡാക്കുപ്പിയിൽ നിന്നും ചത്ത പാമ്പിനെ കണ്ടെത്തി. വെള്ളാങ്ങല്ലൂരിലാണ് സംഭവം. സോളാർ നിർമ്മാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾക്കാണ് ജീരക സോഡയിൽ നിന്നും ചത്ത പാമ്പിനെ കിട്ടിയത്. കുപ്പി തുറന്നയുടൻ ശ്രദ്ധയിൽപ്പെടുക്കായിരുന്നു. സംഭവത്തെത്തുടർന്ന് നിർമാണ യൂണിറ്റ് ആരോഗ്യ വകുപ്പ് അധികൃതർ പൂട്ടിച്ചു.
Read more

കാന്താരയിലെ ദൈവസങ്കല്പത്തെ അപമാനിച്ച കേസ്; രൺവീർ സിംഗിനെതിരായ FIR റദ്ദാക്കി

കാന്താര സിനിമയിലെ ദൈവസങ്കൽപത്തെ അപമാനിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിംഗിനെതിരായ എഫ്ഐആർ കർണാടക ഹൈക്കോടതി റദ്ദാക്കി. താരത്തിന്റെ നിരുപാധിക മാപ്പപേക്ഷ സ്വീകരിച്ചതിന് പിന്നാലെയാണ് എഫ്ഐആർ റദ്ധാക്കിയത്. ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. വൈകാതെ ചാമുണ്ഡി ഹിൽസ് നേരിട്ട് സന്ദർശിച്ച് മാപ്പപേക്ഷിക്കുമെന്നും രൺവീർ സിംഗ് കോടതിയെ അറിയിച്ചിരുന്നു. ഗോവ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ വെച്ചാണ് കാന്താരയിലെ ദൈവ സങ്കല്പവുമായി ബന്ധപ്പെട്ട് നടൻ അനുകരണം നടത്തിയത്. പിന്നാലെ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തൽ രൺവീർ […]
Read more

നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

കോഴിക്കോട്: പേരാമ്പ്രയിൽ​ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. വാല്യക്കോട് പുതുക്കുടി മീത്തൽ ഭാസ്കരൻ (54) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു അപകടം ഉണ്ടായത്. ​ പേരാമ്പ്ര പൈതോത്ത് റോഡിലെ പഴയ ബൈപ്പാസിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ മുറിക്കായി ചുമർ കെട്ടുന്നതിനിടെ ഭാസ്കരൻ താഴേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഭാസ്‌കരനെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

ഡൽഹിക്കെതിരെ പഞ്ചാബിന് 265 റൺസ് വിജയലക്ഷ്യം; കെ. എല്‍ രാഹുലിന് സെഞ്ച്വറി

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 265 റണ്‍സിന്‍റെ വിജയലക്ഷ്യം. ഡൽഹിയിലെ അരുണ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി കെ. എല്‍ രാഹുലിന്‍റെ അപരാജിത സെഞ്ച്വറിയുടെയും നിതീഷ് റാണയുടെ അര്‍ധസെഞ്ച്വറിയുടെയും കരുത്തില്‍ 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടത്തു. 47 പന്തിൽ സെഞ്ച്വറി തികച്ച രാഹുല്‍ 67 പന്തില്‍ 152 റണ്‍സുമായി പുറത്താകാതെ നിന്നു. 44 പന്തില്‍ 91 റണ്‍സടിച്ച നിതീഷ് റാണ പത്തൊമ്പതാം […]
Read more

വടകരയിൽ ലീഗ് പ്രവർത്തകനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് ; മൂന്ന് സിപിഎം പ്രവർത്തകർ കീഴടങ്ങി

കോഴിക്കോട്: വടകര തിരുവള്ളൂർ ചാനിയംകടവിൽ ലീഗ് പ്രവർത്തകനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ കീഴടങ്ങി. താഴേക്കുറ്റിയിൽ യൂസുഫിനെ ആക്രമിച്ച കേസിൽ ഉൾപ്പെട്ട ചാനിയംകടവ് സ്വദേശി സുരേഷ്, അശ്വന്ത് , രഞ്ജിത്ത്, എന്നിവരാണ് വടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഒരാൾ നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ വാഹനം തടഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം സ്വർണ്ണവും മൊബൈലും കവർന്നെന്നായിരുന്നു ലീഗ് പ്രവർത്തകന്റെ പരാതി. വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് സംഘർഷത്തിന്റെ തുടർച്ചയായി സിപിഎം പ്രവർത്തകന് മർദ്ദനമേറ്റതിന് […]
Read more

ബിജെപിയിൽ ചേർന്നു; രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ രാജ്യസഭാ എംപി രാഘവ് ഛദ്ദയ്‌ക്കെതിരെ വന്‍ പ്രതിഷേധം. രാഘവ് ഛദ്ദയെ അണ്‍ഫോളോ ചെയ്താണ് ജെന്‍സികളുള്‍പ്പെടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ബിജെപിയില്‍ ചേരുന്നുവെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം രാഘവ് ഛദ്ദയെ ഇന്‍സ്റ്റഗ്രാമില്‍ മാത്രം അൺഫോളോ ചെയ്തത് പത്ത് ലക്ഷത്തിലധികം പേരാണ്. ഇന്നലെ 14.6 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഛദ്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇന്ന് ഉച്ചയായപ്പോഴേക്കും ഫോളോവേഴ്‌സിന്റെ എണ്ണം 13.5 മില്യണായി കുറഞ്ഞു. ഓരോ മണിക്കൂറിലും ഛദ്ദയുടെ ഫോളോവേഴ്‌സിന്റെ എണ്ണം […]
Read more

Recent News