Category: NEWS

തമിഴ്‌നാട് വെള്ളം കൊണ്ടുപോകാൻ തുടങ്ങി; ഇത്തവണ പെരിയാറിലേക്ക് മുല്ലപ്പെരിയാർ തുറക്കേണ്ടി വരില്ല

ഇടുക്കി: തമിഴ്നാട് വെള്ളം കൊണ്ടുപോകാൻ ആരംഭിച്ചതോടെ ഇത്തവണ പെരിയാറിലേക്ക് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ടി വരില്ലെന്ന് സൂചന. റൂൾ കർവിലേക്ക് ജലനിരപ്പ് എത്തുന്നതോടെ ആഗസ്റ്റ് അവസാനത്തോടെ അണക്കെട്ട് തുറക്കുന്നതായിരുന്നു പതിവ്. എന്നാൽ, ജലക്ഷാമം മൂലം പരമാവധി വെള്ളം കൊണ്ടുപോകുവാനാണ് തമിഴ്നാടിന്റെ നീക്കം. തേനി ജില്ലയിലെ കമ്പം താഴ്‌വരയിലുള്ള 14,707 ഏക്കർ സ്ഥലത്തെ ഒന്നാംഘട്ട കൃഷിക്കായാണ് മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത്. സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്ക് വെള്ളമെടുക്കും. മധുര കോർപ്പറേഷൻ പ്രദേശത്തെ കുടിവെള്ളത്തിനായി സെക്കൻഡിൽ 150 […]
Read more

സിജെപിയുമായുള്ള താരതമ്യം; ശശി തരൂരിനെ തള്ളിപറഞ്ഞ് കോൺഗ്രസ് നേതാക്കൾ

ഡൽഹി: സിജെപിയുമായുള്ള താരതമ്യത്തിൽ ശശി തരൂരിനെ തള്ളിപറഞ്ഞ് കോൺഗ്രസ് നേതാക്കൾ. പരാമർശത്തിൽ നേതൃത്വത്തിൽ കടുത്ത അതൃപ്‌തിയുണ്ടെന്നാണ് വിവരം. രാഹുൽഗാന്ധിയുടെ നീക്കങ്ങളെ റദ്ദാക്കുന്ന പ്രസ്താവനയാണെന്നും ബിജെപിക്ക് വടികൊടുത്തെന്നും നേതാക്കൾ പറയുന്നു. പിന്നാലെ, പരാമർശത്തിൽ വിശദീകരണവുമായി തരൂർ രം​ഗത്തെത്തി. വാക്കുകൾ വളച്ചൊടിച്ചുവെന്നും പാർട്ടിക്കും, നേതൃത്വത്തിനുമെതിരായ ആക്രമണമെന്ന് വ്യാഖ്യാനിച്ചെന്നും തരൂർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന സംവാദ പരിപാടിയിലാണ് തരൂരിൻ്റെ പരാമർശം ഉണ്ടായത്. ജെൻസികളെ കേൾക്കാൻ കോൺ​ഗ്രസിനായോ എന്ന് പരിശോധിക്കണമെന്നാരുന്നു ശശി തരൂരിൻ്റെ പരാമർശം. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നും ഇതേപോലെ […]
Read more

കേരളത്തിൽ വന്ദേമാതരം രണ്ടുവരി മാത്രമേ ഉണ്ടാകൂ; കെ മുരളീധരൻ

തിരുവനന്തപുരം: സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. കേന്ദ്ര പ്രോട്ടോകോൾ അനുസരിക്കില്ലെന്നും കേരളത്തിൽ വന്ദേമാതരം രണ്ടുവരി മാത്രമേ ഉണ്ടാകൂ എന്നും കെ മുരളീധരൻ പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കുള്ള വന്ദേമാതരം രണ്ട് വരി മാത്രമായിരുന്നു. ഗവർണർ പങ്കെടുത്ത പരിപാടിയായതിനാലാണ് അത് നടന്നത്. ഗവർണർ പങ്കെടുക്കുന്ന മറ്റു പരിപാടികളിലും അതുതന്നെയാണ് നടക്കുന്നത്. ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥൻ മാത്രമാണെന്നും കേന്ദ്ര നിർദ്ദേശം താഴെത്തട്ടിലേക്ക് നൽകേണ്ടിവരുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. എന്നാൽ അതല്ല […]
Read more

സംസ്ഥാനത്ത് കാലവർഷത്തിൽ 21% കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിൽ 21% കുറവ്. ജൂൺ 1 മുതൽ ഓഗസ്റ്റ് 8 വരെയുള്ള കണക്കാണ് പുറത്തുവന്നത്. ഏഴ് ജില്ലകളിൽ പ്രതീക്ഷിച്ച മഴ കിട്ടിയില്ല. വയനാട്ടിൽ 49% കുറവ്. അധിക മഴ പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് ലഭിച്ചത്. മഴയുടെ ശക്തി കുറയും. വരുംദിവസങ്ങളിൽ തീവ്രമഴ സാധ്യത കുറവ് ഇന്ന്‌ നാല് വടക്കൻ ജില്ലകളിൽ മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Read more

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾപ്രേക്ഷകരിലേക്ക്

കൊച്ചി: തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്. രാജമൗലി ചിത്രം ‘വാരണാസി’യിലെ മഹേഷ് ബാബുവിന്റെ കഥാപാത്രമായ രുദ്രയുടെ രണ്ട് എക്സ്ക്ലൂസീവ് സ്റ്റില്ലുകൾ പുറത്തിറക്കി. ചിത്രത്തിൽ രുദ്രയായി മഹേഷ് ബാബുവിന്റെ ആദ്യ ദൃശ്യാനുഭവമാണ് ഈ സ്റ്റില്ലുകളിലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ചിത്രം ഇടതൂർന്ന കാടിനുള്ളിൽ മുളകൊണ്ടുള്ള ചങ്ങാടത്തിൽ വിശ്രമിക്കുന്ന രുദ്രയെയാണ് കാണുന്നത്. അനായാസമായ കൂൾ ലുക്കിനൊപ്പം, കഥാപാത്രത്തിന്റെ നിശ്ശബ്ദമായ തീവ്രതയും ആകർഷണീയമായ സാന്നിധ്യവും ഈ ചിത്രത്തിൽ പ്രകടമാണ്. രണ്ടാമത്തെ […]
Read more

തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത. ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കിയുടെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. കല്ലാർകുട്ടിയിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണു ഗതാഗതം […]
Read more

യു.എ.ഇയുടെ എണ്ണകപ്പലിന് നേരെ ഇറാന്റെ മിസൈലാക്രമണം

ഹോർമുസ് കടലിടുക്കിൽ യു.എ.ഇയുടെ എണ്ണകപ്പലിന് നേരെ മിസൈലാക്രമണം നടത്തി ഇറാൻ. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ ആർക്കും പരുക്കില്ല. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ സർക്കാർ ഉടമസ്ഥതയിലുള്ള അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (ADNOC) ടാങ്കറിനെ ഇറാൻ ലക്ഷ്യമിട്ടതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശനിയാഴ്ച അറിയിച്ചു. യുദ്ധം ആരംഭിച്ചതിനുശേഷം, ഹോർമുസിൽ തങ്ങളുടെ 15 കപ്പലുകൾ ആക്രമിക്കപ്പെട്ടുവെന്ന് വെള്ളിയാഴ്ച ADNOC ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു, അതിൽ ഈ ആഴ്ച മാത്രം മൂന്ന് കപ്പലുകൾ ഉൾപ്പെടുന്നു. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഹോർമുസ് […]
Read more

അർജുൻ ആയങ്കിയെ പിടികൂടാനുള്ള കരുത്ത് ആഭ്യന്തര മന്ത്രി കാണിക്കണമെന്ന് എം.വി ജയരാജൻ

കോഴിക്കോട്: അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. കേസുകളിൽ പ്രതിയായ ഒരാൾ പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണെന്നും അർജുൻ ആയങ്കിയെ പിടികൂടാനുള്ള കരുത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണം. തൂക്കി കൊല്ലുകയല്ല, പിടിക്കുകയാണ് വേണ്ടത്. അതിനുള്ള കരുത്ത് ആഭ്യന്തരമന്ത്രി കാണിക്കണം. പൊലീസിനെ ഉപയോഗിച്ച് ആയങ്കി എവിടെയാണോ ഉള്ളത് അവിടെ പോയി പിടിക്കണം. കേസുകളിൽ പ്രതിയായ ഒരാൾ […]
Read more

അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്ത് പൊലീസ്

കണ്ണൂർ: അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ എടുത്തു. കണ്ണൂർ വളപട്ടണം പൊലീസ് ആണ് കാർ കസ്റ്റഡിയിൽ എടുത്തത്. വാഹനം വളപ്പണത്തെ ഒരു വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അർജുൻ്റെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനം. ചൊവ്വാഴ്ച യാത്ര ചെയ്ത് ബുധനാഴ്ച അർജുൻ കണ്ണൂരിലെത്തിയതായാണ് പൊലീസ് പറയുന്നത്. എന്നാൽ ഇപ്പോൾ കണ്ണൂരിൽ നിന്നും അർജുൻ മുങ്ങിയതായാണ് സംശയം. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയും വകുപ്പിനെ വെല്ലുവിളിച്ചും ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ ഇതുവരെയും പിടിക്കാൻ പൊലിസിന് കഴിഞ്ഞിട്ടില്ല. അർജുനുമായി […]
Read more

തമിഴ്നാട്ടിൽ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വിഐപി സന്ദർശനത്തിന് തലേന്ന് തന്നെ വിവരം അറിയിക്കണമെന്നാണ് പുതിയ തീരുമാനം. ക്ഷേത്രത്തിൽ എത്തുന്ന സമയവും ഒപ്പമുള്ളവരുടെ എണ്ണവും അറിയിക്കണം. ക്ഷേത്രത്തിനുള്ളിൽ വീഡിയോ ചിത്രീകരണവും അനുവദിക്കില്ല. സിനിമാ താരങ്ങൾ, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവർക്കും ഇത് ബാധകമാണെന്നും ദേവസ്വം വകുപ്പ് വ്യക്തമാക്കി. സാധാരണക്കാരായ ഭക്തർക്ക് തടസ്സം ഉണ്ടാകാതിരിക്കാനാണ് പുതിയ നിർദേശങ്ങളെന്ന് സർക്കാർ അറിയിച്ചു. ക്ഷേത്രത്തിനുള്ളിൽ ഫോൺ നിരോധിച്ചു. റീൽസ് ചിത്രീകരണം പരിധി കടന്നതോടെയാണ് നടപടി. ക്ഷേത്രത്തിനു പുറത്ത് ഫോൺ സൂക്ഷിക്കാൻ ക്രമീകരണം […]
Read more

Recent News