Category: NEWS

വീട്ടുമുറ്റത്ത് ചെടി നടുന്നതിനായി കുഴിയെടുത്തു, കുഴിയിൽ കണ്ടത് ഒൻപത് ചെറിയ മുട്ടകൾ

കൊച്ചി: പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിൽ വീട്ടുമുറ്റത്ത് പെരുമ്പാമ്പിന്റേതെന്ന് സംശയിക്കുന്ന ഒൻപത് മുട്ടകൾ കണ്ടെത്തി. 22-ാം വാർഡിലെ മേപ്രത്തുപടി തൈക്കാവിന് എതിർവശത്ത് താമസിക്കുന്ന പുത്തുക്കാടൻ ഷെജീറിന്റെ വീട്ടുമുറ്റത്താണ് മുട്ടകൾ കണ്ടെത്തിയത്.ഷെജീറിന്റെ ഭാര്യ റെമീസ വീട്ടുമുറ്റത്ത് പൂച്ചെടി നടുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണ് ഒൻപത് മുട്ടകൾ കണ്ടെത്തിയത്. തുടർന്ന് ഫോറസ്റ്റ് ഓഫീസിലും വെറ്ററിനറി ഡിപ്പാർട്ട്മെന്റിലും വിവരം അറിയിച്ചു. മുട്ടകൾ പെരുമ്പാമ്പിന്റേതാണെന്നാണ് സംശയിക്കുന്നതെന്ന് വനം വകുപ്പ് അറിയിച്ചു. പാടശേഖരത്തിന് സമീപത്താണ് വീട്.
Read more

രാഹുൽ ഗാന്ധിയുടെ favourite BJP നേതാവ്?

ഡൽഹി : ഇഷ്ടപ്പെട്ട ബിജെപി നേതാവ് ആരെന്ന ചോദ്യത്തിന് മറുപടി നൽകി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻസ്റ്റഗ്രാമിലൂടെ യുവാക്കളുമായി നടത്തിയ സംവാദത്തിലെ ചോദ്യത്തിനാണ് രാഹുൽ മറുപടി നൽകിയത്. ജെൻസിയുമായി സംവദിക്കാൻ രാഹുൽ ഇൻസ്റ്റഗ്രാമിൽ ആരംഭിച്ച ‘ആസ്‌ക് മി എനിതിങ്’ എന്ന സെഷൻ ശ്രദ്ധേയമാകുകയാണ്. ‘ബിജെപിയിലെ ഇഷ്ടമുള്ള നേതാവ് ആരാണ്’ എന്നായിരുന്നു ഇൻസ്റ്റ സംവാദത്തിൽ ഒരു വിദ്യാർഥി ഉയർത്തിയ ചോദ്യം. പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങാണ് തനിക്ക് ഇഷ്ടമുള്ള നേതാവെന്ന് രാഹുൽ മറുപടി […]
Read more

രാഹുൽ ഗാന്ധിയെ നേരിൽ കാണാൻ ഒ.ജെ ജനീഷ്

ഡൽഹി : യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന ആവശ്യവുമായി മന്ത്രി ഒ.ജെ ജനീഷ് ഡൽഹിയിലേക്ക്. ഈ ആവശ്യം രാഹുൽ ഗാന്ധിയോട് നേരിട്ട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് നാളെയോ മറ്റന്നാളോ രാഹുൽ ഗാന്ധിയുമായി ഒ.ജെ ജനീഷ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. മന്ത്രിസ്ഥാനവും സംഘടനാ ചുമതലയും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് നീക്കം. മന്ത്രിയായതോടെ യൂത്ത് കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങളിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്ന സ്വയം വിമർശനവും വിലയിരുത്തലിലുമാണ് ഇത്തരമൊരു നീക്കം. […]
Read more

സർക്കാർ വിരുദ്ധ വീഡിയോകൾക്ക് പൂട്ട്?

ഡൽഹി : ഡൽഹി സമരത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രസർക്കാർ. യൂട്യൂബും, എക്‌സും, ഗൂഗിളും പ്രത്യേക നിരീക്ഷണത്തിൽ. അൽഗോരിതം പ്രവർത്തിക്കുന്നതിൽ ബാഹ്യ ഇടപെടലുണ്ടോയെന്ന് അന്വേഷിക്കുകയാണ് സർക്കാർ. വീഡിയോകൾ സജസ്റ്റ് ചെയ്യുന്ന രീതിയിൽ പ്രത്യേക പരിശോധന നടത്താൻ നീക്കം. നിലവിലെ അൽഗോരിതം മാറ്റണമെന്ന് കേന്ദ്ര സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടുണ്ട്. വിഷയത്തിൽ മെറ്റയുമായി വീണ്ടും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ ചർച്ച നടത്തും. കേന്ദ്രസർക്കാർ നടപടികൾക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സിജെപി സമരത്തിന് പിന്നാലെ കേന്ദ്രം […]
Read more

നാല് ജില്ലകളിൽ ഇന്നും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും പരക്കെ മഴക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റൊരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. നാളെ മുതൽ സാധാരണ കാലവർഷ മഴ മാത്രമേ ഉണ്ടാകൂ എന്നാണ് കാലാവസ്ഥാ അറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരത്ത് അതിശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇന്നും തുടരും.
Read more

അർജുൻ ആയങ്കി പിടിയിൽ

കണ്ണൂർ : നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് […]
Read more

ജമ്മു കശ്മീരിൽ ജമാഅത്തെ ഇസ്‌ലാമി കേന്ദ്രങ്ങളിൽ റെയ്ഡ്; 27 ഇടങ്ങളിൽ പരിശോധന

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിൽ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമി ജമ്മുകശ്മീറുമായി ബന്ധപ്പെട്ട 27 കേന്ദ്രങ്ങളിൽ അന്വേഷണ ഏജൻസികളും സുരക്ഷാ സേനയും ചേർന്ന് സംയുക്ത റെയ്ഡ് നടത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരം ജമാഅത്തെ ഇസ്‌ലാമിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഭീകരവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ശൃംഖലകൾക്കെതിരെയുള്ള കർശന നടപടിയുടെ ഭാഗമായാണ് ഞായറാഴ്ച രാവിലെ പരിശോധന നടന്നത്. നിരോധിത സംഘടനയുടെ രഹസ്യ പ്രവർത്തനങ്ങൾ കണ്ടെത്തുകയും അവ തടയുകയുമാണ് റെയ്ഡിലൂടെ ലക്ഷ്യമിടുന്നതെന്ന് […]
Read more

ഇ20 പെട്രോളിനെ അനുകൂലിച്ച് എണ്ണക്കമ്പനികൾ

ഡൽഹി: രാജ്യത്തു വിൽക്കുന്ന ഇ20 പെട്രോൾ ഗുണമേന്മ ചട്ടങ്ങൾ പാലിക്കുന്നതാണെന്നു വ്യക്തമാക്കി എണ്ണക്കമ്പനികൾ. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യവ്യാപകമായി പമ്പുകളിൽനിന്നും റിഫൈനറികളിൽനിന്നും എഥനോൾ ഡിസ്റ്റിലറികളിൽനിന്നും എടുത്ത സാംപിളുകൾ പരിശോധിച്ചശേഷം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയുടെ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. പമ്പുകളിൽ ലഭിക്കുന്ന ഇ20 പെട്രോളിൽ ജലാംശം കലരുന്നതായും ഉയർന്ന ക്ലോറൈഡ് സാന്നിധ്യമുള്ളതായും റിപ്പോർട്ടുകൾ വന്നതിനെ ത്തുടർന്നാണ് കമ്പനികൾ പരിശോധന തുടങ്ങിയത്. രണ്ടാഴ്ചയിലധികമായി നടത്തിയ പരിശോധനയിൽ മൂന്നോ നാലോ സാംപിളുകളിൽ […]
Read more

‘രാജി ജെൻസികളെ ഒരു വിഭാഗം വഴിതെറ്റിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ’; രാജിയിൽ വിശദീകരണവുമായി ധർമ്മേന്ദ്ര പ്രധാൻ

ഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ ചൊല്ലിയുള്ള പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തു നിന്ന് രാജി വച്ചതിൽ ആദ്യമായി വിശദീകരണവുമായി ധർമ്മേന്ദ്ര പ്രധാൻ. ജെൻസികളെ ഒരു വിഭാഗം വഴിതെറ്റിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് രാജി വയ്ക്കാൻ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. ജെൻസികളോട് തനിക്ക് പ്രശ്‌നമില്ലെന്നും അവരുടെ വാക്കുകൾ കേൾക്കേണ്ടതാണെന്നും ധർമ്മേന്ദ്ര പ്രധാൻ പ്രതികരിച്ചു. ഭുവനേശ്വറിലെ ജിഎം സർവകലാശാലയിൽ സംസാരിക്കവെയാണ് ധർമ്മേന്ദ്ര പ്രധാന്‍റെ പ്രതികരണം. “ജെൻ സി നമ്മുടെ കുട്ടികളാണ്. അവരെ തെറ്റിദ്ധരിപ്പിക്കാനാണ് […]
Read more

‘കേരളം ഗുണ്ടകളുടെ പറുദീസയല്ല’; ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത് ഗുണ്ടകളുടെ നാട് അല്ല. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണ്. എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാകും അനുഭവം. ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ ഗവൺമെൻറ് പ്രതിജ്ഞബദ്ധമാണ്. ​ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും കഴിഞ്ഞ ദിവസം മുതൽ അതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഓണക്കാലം കൂടി മുൻ നിർത്തി നടപടികൾ ഊർജിതമാക്കും. […]
Read more

Recent News