തിരുവനന്തപുരം: സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. കേന്ദ്ര പ്രോട്ടോകോൾ അനുസരിക്കില്ലെന്നും കേരളത്തിൽ വന്ദേമാതരം രണ്ടുവരി മാത്രമേ ഉണ്ടാകൂ എന്നും കെ മുരളീധരൻ പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കുള്ള വന്ദേമാതരം രണ്ട് വരി മാത്രമായിരുന്നു. ഗവർണർ പങ്കെടുത്ത പരിപാടിയായതിനാലാണ് അത് നടന്നത്. ഗവർണർ പങ്കെടുക്കുന്ന മറ്റു പരിപാടികളിലും അതുതന്നെയാണ് നടക്കുന്നത്. ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥൻ മാത്രമാണെന്നും കേന്ദ്ര നിർദ്ദേശം താഴെത്തട്ടിലേക്ക് നൽകേണ്ടിവരുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. എന്നാൽ അതല്ല സർക്കാർ നിലപാടെന്നും കെ മുരളീധരൻ വ്യക്തമാക്കി.
Related Posts
ഒരു മൂർഖനെ പിടിക്കാൻ പോയപ്പോൾ രതീഷിന് കിട്ടിയത് കിട്ടിയ 30 മുട്ടകൾ
തിരുവനന്തപുരം: ഒരു മൂർഖനെ പിടിക്കാൻ പോയ പാമ്പ് സംരക്ഷകനായ മുതിയാവിള രതീഷിന് കിട്ടിയത് രണ്ട് മൂർഖനും മുപ്പതോളം പാമ്പിൻ മുട്ടകളും.…
പിഎം ശ്രീ പദ്ധതി: ഭരണം മാറിയ സാഹചര്യത്തിൽ കേരളത്തിൽ അടക്കം സമവായത്തിന് ശ്രമിക്കുമെന്ന് കേന്ദ്രസർക്കാർ
തിരുവനന്തപുരം: പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുതിയ സർക്കാരുകൾ അധികാരമേറ്റ സാഹചര്യത്തിൽ, വിദ്യാഭ്യാസ…
വൈറല്‍ താരത്തിന്റെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും
തിരുവനന്തപുരം:കുംഭമേളയിലെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം നടത്തും. പ്രായപൂര്‍ത്തിയാകും മുന്‍പ് വിവാഹം നടത്തിയെന്ന പരാതിയില്‍ എഡിജിപി…
