Category: NEWS

തൻ്റെ 33-ാം വയസിൽ ഇന്ത്യൻ ടീമിൽ ഇടം നേടി സരാൻഷ് ജെയിൻ

ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടി സരാൻഷ് ജെയിൻ. തന്റെ 33-ാം വയസിലാണ് താരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വിളി എത്തിയിരിക്കുന്നത്. ശ്രീലങ്കക്കെതിരായ ത്രിദിന സന്നാഹമത്സരത്തിൽ താരം ഇന്ത്യൻ സ്‌ക്വാഡിൽ ഉണ്ടായിരുന്നു. എന്നാൽ, ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തിലും ഇന്ത്യൻ ടെസ്റ്റ് ടീമിൽ താരത്തിന് അരങ്ങേറാനാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ താരം പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. 2014-ൽ ആയിരുന്നു രഞ്ജി ട്രോഫിയിലെ അരങ്ങേറ്റം. […]
Read more

ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന് കുടുംബം

തൃശൂര്‍: പുതുക്കാട് ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് കുടുംബം. ദേശീയപാത 544-ല്‍ പുതുക്കാട് സിഗ്നലിനുസമീപമുണ്ടായ ബൈക്ക് അപകടത്തില്‍ പട്ടാമ്പി തിരുമിറ്റക്കോട് മേലേതില്‍ റിജാസ് (22) മരിച്ച സംഭവത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. ഞായറാഴ്ച വൈകിട്ട് നടന്ന അപകടത്തില്‍ ബൈക്കില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ വന്ന മിനി ലോറി മനഃപൂര്‍വം ഇടിക്കുകയായിരുന്നുവെന്ന് മുന്നില്‍ പോയിരുന്ന കാറിന്റെ റിയര്‍ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതായി റിജാസിന്റെ പിതാവ് […]
Read more

കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണയുമായി ക്രിസ് ഗെയിൽ കേരളത്തിലേക്ക്

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണ നൽകാൻ ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്റെ സഹഉടമയുമായ ക്രിസ് ഗെയിൽ കേരളത്തിലേക്ക്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആയിരുന്നു ‘യൂണിവേഴ്സ് ബോസ്’ ഇക്കാര്യം ആരാധകരെ അറിയിച്ചത്.ടീമിന് പിന്തുണ നൽകാനും മൂന്നാം സീസണിന്റെ ആവേശത്തിൽ പങ്കുചേരാനും സ്റ്റേഡിയത്തിലെത്താൻ ഗെയിൽ ക്രിക്കറ്റ് ആരാധകരോടും ആഹ്വാനം ചെയ്തിട്ടുണ്ട്. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ നായകനായി സാലി സാംസണിനെയും വൈസ് ക്യാപ്റ്റനായി ബേസിൽ തമ്പിയെയും ഗെയിൽ […]
Read more

ഊരുകളുടെ പേര് ’ഉന്നതി’ എന്നാക്കിയ നടപടി തിരുത്തുമെന്ന് മന്ത്രി കെ.എ തുളസി

തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി ഊരുകളുടെ പേര് മാറ്റി ’ഉന്നതി’ എന്നാക്കിയ നടപടി സർക്കാർ തിരുത്തുമെന്ന് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ.എ തുളസി.‌ ഊര് മൂപ്പന്മാരുടെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. ഊര് എന്നത് തങ്ങളുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും അവിഭാജ്യ ഘടകമാണെന്ന് ഊര് മൂപ്പന്മാർ പറഞ്ഞത്. ഇത് മുൻനിർത്തിയാണ് പഴയ പേര് തന്നെ നിലനിർത്താൻ തീരുമാനിച്ചത്. പട്ടികജാതി ഉന്നതികൾ ഉന്നതികളായി തന്നെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ആദിവാസി സമൂഹങ്ങളുടെ ആത്മാഭിമാനവും സംസ്കാരവും സംരക്ഷിച്ചുകൊണ്ട് തന്നെ […]
Read more

വിജയ്‍യിൽ നിന്ന് വിവാഹമോചനം വേണ്ട; ഹർജി പിൻവലിച്ച് സം​ഗീത

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‍യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന നിലപാടുമായി ഭാര്യ സംഗീത. വിജയ്‍യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനുള്ള തീരുമാനം സം​ഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയെ അറിയിച്ചു. കോടതി ഹർജി തീർപ്പാക്കി. നേരത്തെ, വിജയ്‍യുടെ അമ്മ ഇടപെട്ടതായി സൂചന ഉണ്ടായിരുന്നു. വിവാഹമോചനം വേണ്ടെന്ന നിലപാടിലേക്ക് ഇരുവരും എത്തുന്നതായും ഒന്നായി മുന്നോട്ട് പോവുമെന്നുമായിരുന്നു അഭ്യൂഹം. ഇത് ശരിവെച്ചു കൊണ്ടുതന്നെയാണ് നിലവിലെ തീരുമാനം. എന്നാൽ ഹർജി പിൻവലിച്ചതിൻ്റെ കാര്യം വ്യക്തമാക്കിയിട്ടില്ല. വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് സംഗീത കോടതിയിൽ ഹാജരായത്. […]
Read more

പാലക്കാട് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; അധ്യാപകന് സസ്പെൻഷൻ

പാലക്കാട്: പാലക്കാട് തൃക്കടീരി പിടിഎം ഹയർ സെക്കൻ്ററി സ്‌കൂളിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ ആരോപണ വിധേയനായ അധ്യാപകൻ നൗഷാദിനെ സസ്പെൻഡ് ചെയ്തു. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സസ്പെൻഷൻ. ക്ലാസിൽ സംസാരിച്ചതിന് 9-ാം ക്ലാസുകാരനെ അധ്യാപകൻ മുഖത്തടിച്ചെന്നാണ് പരാതി. സ്‌കൂളിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തിയിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം കേസെടുക്കുമെന്ന് ചെർപ്പുളശ്ശേരി പൊലീസ് അറിയിച്ചു. ക്ലാസ് റൂമിൽ സംസാരിച്ചതിന് അധ്യാപകനായ നൗഷാദ്, മുഖത്ത് അടിച്ചുവെന്നാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ പരാതി. പരിക്കേറ്റ വിദ്യാർത്ഥിയെ ചെർപ്പുളശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. […]
Read more

മുത്തശ്ശനേയും മുത്തശ്ശിയേയും വെടിവെച്ച് കൊലപ്പെടുത്തി; പിന്നാലെ സ്കൂളിലെത്തി വെടിയുതിർത്ത് 14 വയസ്സുകാരൻ

ബാങ്കോക്ക്: തായ്‌ലൻഡിലെ നോന്താബുരി പ്രവിശ്യയിലുള്ള ഡെബ്സിരിൻ നോന്താബുരി സ്കൂളിൽ നടന്ന വെടിവെപ്പിൽ മരണം ആറായി. മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളുമാണ് കൊല്ലപ്പെട്ടത്. 14 വയസ്സുകാരനായ വിദ്യാർത്ഥിയാണ് ക്യാമ്പസിനുള്ളിൽ വെടിയുതിർത്തത്. ആക്രമണത്തിൽ 20-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒമ്പത് പേരുടെ നില ഗുരുതരമായി തുടരുകയാണ്. വെടിവെപ്പ് നടത്തുന്നതിന് തൊട്ടുമുമ്പ് കൗമാരക്കാരനായ പ്രതി തന്റെ വീട്ടിലെത്തി മുത്തശ്ശനേയും മുത്തശ്ശിയേയും വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് മുത്തശ്ശന്റെ കൈവശമുണ്ടായിരുന്ന പിസ്റ്റളുമായി സ്കൂളിലേക്ക് തിരിച്ചത്. സ്കൂളിലെത്തിയ ശേഷം വിദ്യാർത്ഥി ഏകദേശം 26 റൗണ്ട് വെടിയുതിർത്തു. […]
Read more

അർജുൻ ആയങ്കിയെ ഒളിവില്‍ പോകാൻ സഹായിച്ച കൂട്ടാളികൾ പിടിയിൽ

കൊച്ചി: അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാൻ സഹായിച്ച രണ്ട് കൂട്ടാളികള്‍ പിടിയില്‍. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കണ്ണൂർ സ്വദേശികളെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒളിയിടത്തില്‍ ചെന്ന് പിടികൂടുകയാണ് പൊലീസിന്റെ ലക്ഷ്യം. അര്‍ജുന്‍ ആയങ്കിക്കെതിരെ നിലവില്‍ രണ്ട് കേസുകളാണുള്ളത്. ഇതില്‍ കോതമംഗലത്തെ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം പൊലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി രംഗത്തെത്തിയിരുന്നു. താന്‍ കീഴടങ്ങില്ല, പറ്റുമെങ്കില്‍ […]
Read more

വാട്സ്ആപ്പ് സന്ദേശങ്ങൾ മരണമൊഴിയായി കണക്കാക്കി മധ്യപ്രദേശ് ഹൈക്കോടതി

ഇൻഡോർ: ആത്മഹത്യാപ്രേരണക്കേസിൽ 25-കാരനായ ആദിവാസി യുവാവിന്റെ മൊബൈൽ ഫോണിൽ കണ്ടെത്തിയ വാട്സാപ്പ് സന്ദേശങ്ങൾ മരണമൊഴിയായി കണക്കാക്കി മധ്യപ്രദേശ് ഹൈക്കോടതി. കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളി. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം ധാർ ജില്ലാ സ്‌പെഷ്യൽ ജഡ്ജി ജസ്റ്റിസ് ജയ്കുമാർ പിള്ളയാണ് ജാമ്യാപേക്ഷ തള്ളിയത്. കൃഷിഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കരൺ ജാട്ട്, ധർമേന്ദ്ര ജാട്ട്, ഉമേഷ് ജാട്ട് എന്നിവരിൽനിന്ന് നേരിടേണ്ടിവന്ന പീഡനം, അധിക്ഷേപം, ഭീഷണി എന്നിവയെ തുടർന്നാണ് ലഖൻ ഔസാരി (സന്തോഷ്) തൂങ്ങിമരിച്ചതെന്നാണ് കേസ്. […]
Read more

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: പ്രൊഫഷണൽ കോളെജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ശനി) അവധി. കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026 ശനി) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.
Read more

Recent News