Category: NEWS

`ആർ.എസ്.എസിന്റെ സർട്ടിഫിക്കറ്റ് ജെൻ സിക്ക് വേണ്ട’; മോഹൻ ഭാഗവതിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ യുവതക്ക് ആർ.എസ്.എസ് മേധാവിയുടെ അംഗീകാരമോ സർട്ടിഫിക്കറ്റോ ആവശ്യമില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു . പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. മുംബൈയിലെ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ ജെൻ സി, ജെൻ ആൽഫ അംഗങ്ങളുമായി മോഹൻ ഭാഗവത് നടത്തിയ സംവാദത്തിന് പിന്നാലെയാണ് ഈ പ്രതികരണം. യുവതലമുറയുമായി ആർ.എസ്.എസ് ബന്ധം സ്ഥാപിക്കാൻ നടത്തുന്ന ശ്രമത്തെ പ്രതിപക്ഷം ചോദ്യം ചെയ്തിരിക്കുകയാണ്. […]
Read more

ജപ്പാൻ യാത്ര ഇനി എളുപ്പമാവും; പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: ജപ്പാനിലേക്ക് യാത്ര പോവാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ജപ്പാൻ നഗരങ്ങളും ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളും സന്ദർശിക്കാൻ അവ​സരമൊരുക്കി ഐ.ആർ.സി.ടി.സി (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) 10 ദിവസത്തെ പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ചു. ഫ്ലൈറ്റ് ടിക്കറ്റ്, താമസം, വിസ, ഭക്ഷണം, സൈറ്റ് സീയിങ് എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പാക്കേജ്. ജപ്പാൻ എക്സ് ഡൽഹി (Japan Ex Delhi) എന്നതാണ് പാക്കേജിന്റെ പേര്. സെപ്റ്റംബർ ആറിന് ഡൽഹിയിൽ നിന്ന് പുറപ്പെടും. ഒമ്പത് […]
Read more

ഓണത്തിരക്കിന് ആശ്വാസം; കേരളത്തിലേക്ക് 112 പ്രത്യേക സർവിസുകൾ പ്രഖ്യാപിച്ച് റെയിൽവേ

ന്യൂഡൽഹി: ഓണത്തിന് പ്രത്യേക ട്രെയിൻ സർവിസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഓണക്കാലത്ത് ഉണ്ടാകുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് അധിക സർവിസുകൾ നടത്തുന്നതെന്ന് റെയിൽവേ ഔദ്യോഗികമായി അറിയിച്ചു. ആകെ 112 പ്രത്യേക ട്രെയിൻ ട്രിപ്പുകളാണ് ഇതുപ്രകാരം റെയിൽവേ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെയാണ് ഈ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തുക. തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവാസികൾക്കും വിദ്യാർഥികൾക്കും മറ്റ് യാത്രക്കാർക്കും കേരളത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഈ […]
Read more

കൈത്തറി ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു; പരമ്പരാഗത നെയ്ത്തുകാരെ സംരക്ഷിച്ച് കൈത്തറി മേഖലയുടെ ആധുനികവത്കരണം സാധ്യമാക്കും

തിരുവനന്തപുരം: കാലത്തിനനുസരിച്ച് കൈത്തറി മേഖലയിൽ സാങ്കേതികവിദ്യയും നവീകരണവും അനിവാര്യമാണെങ്കിലും, തലമുറകളായി കൈകൊണ്ട് നെയ്ത്ത് നടത്തുന്ന പരമ്പരാഗത നെയ്ത്തുകാരുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാകും ആധുനികവത്കരണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്‌മണ്യം ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല കൈത്തറി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യുട്ടി സ്പീക്കർ. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തോടും സ്വദേശി പ്രസ്ഥാനത്തോടും ചേർന്നുനിൽക്കുന്ന ദിനമാണ് ദേശീയ കൈത്തറി ദിനമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. 1905-ലെ സ്വദേശി പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ ഉൽപ്പന്നങ്ങളും […]
Read more

റയൽ വേണ്ട, ബാഴ്‌സ മതി! ഹൻസി ഫ്ലിക്കിന്റെ കളത്തിൽ റോഡ്രി ഫിറ്റോ?

Stop Crying Your Heart Out – ചാമ്പ്യൻസ് ലീഗ് രാവിൽ എത്തിഹാദ് സ്റ്റേഡിയത്തിൽ പടർന്ന ആ ടിഫൊ ഓർമയില്ലെ. ബാലൻ ദി ഓറിൽ ചുംബിച്ച് നിൽക്കുന്ന റോഡ്രി. മാഞ്ചസ്റ്റർ സിറ്റി ആരാധകർ വിനീഷ്യസ് ജൂനിയറിനെ പരിഹസിക്കാൻ ഒരുക്കിയ ആ നിമിഷം റയൽ മാഡ്രിഡിനെ ഓർമ്മപ്പെടുത്തുകയാണ് ചിരവൈരികളായ ബാഴ്‌സലോണ. ആ വാക്കുകൾക്ക് മറ്റൊരു അർത്ഥം കൂടിയുണ്ട് ഈ പകലിൽ. നിങ്ങളുടെ പരിശ്രമങ്ങൾ അവസാനിപ്പിച്ചോളു, റോഡ്രിയെ ലോസ് ബ്ലാങ്കോസ് ജഴ്‌സിയിൽ കാണാൻ കഴിയില്ല എന്ന്. സ്പെയിനിലേക്കുള്ള തന്റെ മടങ്ങിവരവിന് […]
Read more

‘ഉന്മാദ’ത്തിലെ ഗാനം എത്തി

കൊച്ചി : കുഞ്ചാക്കോ ബോബനെ നായകനാക്കി കിരൺ ദാസ് സംവിധാനം ചെയ്ത ഉന്മാദം എന്ന ചിത്രത്തിലെ ഗാനം അണിയറക്കാർ പുറത്തുവിട്ടു. രാവായ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അൻവർ അലിയാണ്. മുജീബ് മജീദിൻറേതാണ് സംഗീതം. ശക്തിശ്രീ ഗോപാലനും ലാൽ കൃഷ്ണയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. എഡിറ്റിംഗ് രംഗത്ത് മുൻനിരക്കാരനായ കിരൺ ദാസിൻറെ ആദ്യ സംവിധാന സംരംഭമാണ് ഇത്. പൊലീസ് യൂണിഫോമിന് ഉള്ളിലെ മനുഷ്യരുടെ വേറിട്ട കഥകൾ പറഞ്ഞിട്ടുള്ള ഷാഹി കബീർ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോമോൾ ജോസ് […]
Read more

പ്രധാനമന്ത്രിയുടെ പത്താമത് മാധ്യമ അവാർഡുകൾ വിതരണം ചെയ്തു

മനാമ: ബഹ്‌റൈനിൽ ഡെപ്യൂട്ടി കിങ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, തന്റെ രക്ഷാകർതൃത്വത്തിൽ നടന്ന പ്രധാനമന്ത്രിയുടെ പത്രപ്രവർത്തനത്തിനുള്ള അവാർഡിന്റെ പത്താമത് പതിപ്പിൽ പങ്കെടുത്തു. രാജ്യത്തിന്റെ തുടർച്ചയായ വികസനത്തെ പിന്തുണയ്ക്കുന്നതിൽ ഒരു പ്രധാന പങ്കാളിയെന്ന നിലയിൽ ദേശീയ മാധ്യമങ്ങളുടെ പങ്കിനെ പ്രിൻസ് സൽമാൻ അഭിനന്ദിച്ചു. അതേസമയം ബഹ്റൈനിലെ വിശിഷ്ട പത്രപ്രവർത്തകർ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നയിക്കുന്ന സമഗ്ര വികസനത്തിന് പിന്തുണ നൽകിക്കൊണ്ട് രാജ്യത്തിന്റെ വിശാലമായ നേട്ടങ്ങൾ ശക്തിപ്പെടുത്തുന്നതിന് തുടർന്നും സംഭാവന […]
Read more

വ്യാപാര സ്ഥാപനങ്ങളിൽ 130 നിയമലംഘനങ്ങൾ കണ്ടെത്തി

റിയാദ്: സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ദേശീയ വാണിജ്യ മറച്ചുവെക്കൽ വിരുദ്ധ പദ്ധതി ജൂലായ് മാസത്തിൽ 5,270 പരിശോധനകൾ നടത്തി. ഇതിൽ 130 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. കണ്ടെത്തിയ കേസുകൾ തുടരന്വേഷണത്തിനും നിയമനടപടികൾക്കുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ട്രാവൽ-ടൂറിസം ഏജൻസികൾ, ഹോട്ടലുകൾ, കഫറ്റീരിയകൾ, പുരുഷന്മാരുടെ റെഡിമെയ്ഡ് വസ്ത്രക്കടകൾ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന.മറ്റൊരാളുടെ പേരിൽ നിയമവിരുദ്ധമായി വ്യാപാരം നടത്തുകയോ വ്യാപാരം നടത്താൻ അനുവദിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടികളാണ് സൗദിയിലെ നിയമത്തിലുള്ളത്. കുറ്റം തെളിഞ്ഞാൽ പരമാവധി അഞ്ച് […]
Read more

എന്ത് കൊണ്ടാണ് ഫംഗസ് അണുബാധകൾ കൂടുതലായും മഴക്കാലത്ത് ഉണ്ടാകുന്നത്?

ഡൽഹി : മഴക്കാലത്ത് ചർമ്മ സംരക്ഷണം ഏറെ പ്രയാസം നിറഞ്ഞ കാര്യമാണ്. കാരണം മഴ സമയത്ത് വിവിധ ചർമ്മപ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. ചർമ്മത്തെ പരിപാലിക്കുന്നതിനുള്ള ആദ്യത്തേതും പ്രധാനവുമായ ഘട്ടം ചർമ്മം ഈർപ്പ രഹിതമായി സൂക്ഷിക്കുക എന്നതാണ്. ഇത് ചർമ്മത്തെ മനോഹരവും തിളക്കമുള്ളതുമാക്കി നിലനിർത്തുവാൻ സഹായിക്കുന്നു. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം, അമിതമായ വിയർപ്പ്, നനഞ്ഞ വസ്ത്രങ്ങൾ, ദീർഘനേരം ഈർപ്പവുമായി സമ്പർക്കമുണ്ടാകുന്നത് എന്നിവ കാരണം മഴക്കാലത്ത് ചർമ്മരോഗങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. ഫംഗസ് ബാധ, ചർമ്മത്തിലെ തടിപ്പുകൾ, ചൊറിച്ചിൽ, ചുവന്നുതടിക്കൽ, ചർമ്മ അലർജി […]
Read more

GLP-1 മരുന്നുകൾ വണ്ണംകുറയ്ക്കുന്നതെങ്ങനെ?

ഡൽഹി : വിശപ്പ് കുറയ്ക്കുകയെന്നതാണ് GLP-1 മരുന്നുകളുടെ അടിസ്ഥാന ധർമം. വയറുനിറഞ്ഞുവെന്ന തോന്നലുളവാക്കുന്ന ഒരു ഹോർമോണിനെ (GLP-1) അനുകരിക്കുകയാണ് ചെയ്യുന്നത്. കുറച്ച് ആഹാരം കഴിക്കുമ്പോൾത്തന്നെ ഈ തോന്നൽ വരുത്താൻ ഇവയ്ക്ക് കഴിയും. അതോടൊപ്പം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇൻസുലിൻ നിർമാണത്തിന്റെ തോത് കൂട്ടുന്നുമുണ്ട്. അതുകൊണ്ടാണ് പ്രമേഹത്തിന്‌ ഈ മരുന്ന് ഉപയുക്തമാകുന്നത്. GLP-1 മരുന്നുകളുടെ ലക്ഷ്യങ്ങൾ ആമാശയത്തിൽ നിന്ന് ഭക്ഷണം പുറത്തുപോകുന്നത് സാവധാനത്തിലാക്കുന്നതിലൂടെ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ കാരണമാകും. ഉയർന്ന അളവിൽ ഉപയോഗിക്കുമ്പോൾ […]
Read more

Recent News