Category: NEWS

സന്തോഷ് ട്രോഫി വീണ്ടും കേരളത്തിൽ നടത്താൻ ആലോചന; അഞ്ച് ജില്ലകൾ പരി​ഗണനയിൽ

സന്തോഷ് ട്രോഫി വീണ്ടും കേരളത്തിൽ നടത്താൻ തയ്യാറാണെന്ന താല്പര്യം പ്രകടിപ്പിച്ച് കേരള ഫുട്ബോൾ അസോസിയേഷൻ. ഇത് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് ജില്ലകളാണ് ഇതിനായി പരിഗണയിലുള്ളത്. കൊച്ചി, കോഴിക്കോട്, തൃശൂർ, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളാണ് പരിഗണയിൽ ഉള്ളവ. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തെ സംബന്ധിച്ചിടത്തോളം 40,000-ത്തിലധികം കാണികളെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ ഉണ്ട്. കൂടാതെ വാണിജ്യപരമായ പിന്തുണയും ലഭിക്കും എന്നുള്ളത് മികച്ച ഒരു കാര്യം തന്നെ ആയിരിക്കും. എന്നാൽ, സ്റ്റേഡിയത്തിന്റെ വാടക സംബന്ധിച്ചാണ് നേരിയ പിൻവലിവ്. […]
Read more

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിൻ്റെ മൃതദേഹത്തോട് അനാദരവ്; റിപ്പോർട്ട് തേടി കണ്ണൂർ എഡിഎം

കണ്ണൂർ: രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന ആരോപണത്തില്‍ കണ്ണൂര്‍ എഡിഎം റിപ്പോര്‍ട്ട് തേടി. പയ്യന്നൂര്‍ തഹസില്‍ദാരിനോടും പരിയായം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടിയിരിക്കുകയാണ് കണ്ണൂര്‍ എഡിഎം. ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ മൃതദേഹം കൊണ്ടു പോയതിന്റെ സാഹചര്യം വ്യക്തമാക്കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ട് എംഡിഎം കളക്ടര്‍ക്ക് കൈമാറും.മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ച സംഭവിച്ചുവെന്നാണ് ജില്ലാ കളക്ടറുടെ പ്രതികരണം. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി. ഫ്രീസറുള്ള ആംബുലന്‍സ് സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഫ്രീസറുള്ള ആംബുലന്‍സ് വിളിക്കാന്‍ പണം […]
Read more

ഇന്‍സ്റ്റഗ്രാമില്‍ പുതിയ കാമ്പയിന് തുടക്കമിട്ട് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ ജെന്‍സിയുമായുള്ള സമ്പര്‍ക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാമില്‍ ‘എന്തും ചോദിച്ചോളൂ’ എന്ന തലക്കെട്ടില്‍ പുതിയ കാമ്പയിന് തുടക്കമിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താനുമായി നേരിട്ട് സംവദിക്കാന്‍ രാജ്യത്തെ വിദ്യാര്‍ഥി സമൂഹത്തിന് അവസരം നല്‍കുകയാണ് ലക്ഷ്യം. ഇന്‍സ്റ്റഗ്രാം വഴി തന്നോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അദ്ദേഹം യുവാക്കളെ ക്ഷണിക്കുകയും ചെയ്തു. തനിക്ക് പറ്റുന്നതിനെല്ലാം ഉത്തരം നല്‍കാന്‍ തയാറാണെന്നും എക്‌സില്‍ ഇന്‍സ്റ്റഗ്രാം ലിങ്ക് പങ്കുവെച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘വിദ്യാര്‍ഥികളേ, ജെന്‍സികളേ… നിങ്ങളെ കേള്‍ക്കാന്‍ ഞാന്‍ ഇവിടെയുണ്ട്. നിങ്ങള്‍ക്ക് […]
Read more

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ വിശദീകരണവുമായി അര്‍ജുന്‍ ആയങ്കി

കൊച്ചി: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ വിശദീകരണവുമായി പ്രതി അര്‍ജുന്‍ ആയങ്കി. പൊലീസിനെ താന്‍ ഭീഷണിപ്പെടുത്തിയില്ലെന്നാണ് അര്‍ജുന്‍ ആയങ്കി പറയുന്നത്. കേസില്‍ ഒളിവില്‍ കഴിയവേയാണ് പ്രതി വിശദീകരണവുമായി രം​ഗത്ത് എത്തിയത്. കേസില്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്നും എന്നിട്ടും പൊലീസ് സുഹൃത്തുക്കളെ പിന്തുര്‍ന്ന് എത്തിയെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ന്യായീകരിക്കുന്നത്. കോതമംഗലം സിഐ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നും ആരോപണമുണ്ട്. വിവാഹ സല്‍ക്കാരം ക്രിമിനല്‍ ഗൂഢാലോചനയാക്കി കേസെടുത്തു. പൊലീസിനെ അപായപെടുത്തുമെന്നല്ല സര്‍വീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നാണ് പറഞ്ഞതെന്നും അര്‍ജുന്‍ ആയങ്കി പറയുന്നു. ജയിലും തൂക്കുകയറും പ്രതീക്ഷിച്ചാണ് […]
Read more

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി ഓർമ്മയായിട്ട് എട്ട് വർഷം

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി ഓർമ്മയായിട്ട് എട്ട് വർഷങ്ങൾ പിന്നിടുന്നു. കരുണാനിധിയും രാഷ്ട്രീയവേട്ടകളും അറസ്റ്റുമെല്ലാം വീണ്ടും സജീവ ചർച്ചയാകുമ്പോഴാണ് അദ്ദേഹത്തിന്റെ ഓർമ്മദിനവും എത്തുന്നത്. ‘എൻ ഉയിരിനും മേലാന അൻപ് ഉടൻപിറപ്പുകളെ…,’ ഗാംഭീര്യ ശബ്ദത്തോടെ ഈ വാചകം ചെവിയിൽ വന്ന് വീഴുമ്പോൾ ജനങ്ങൾക്കുള്ളിൽ തമിഴ് വികാരം തിളച്ചിരുന്നു. ഉട‌ൽ മണ്ണുക്കും ഉയിർ തമിഴുക്കുമെന്ന് പറഞ്ഞ് പഠിപ്പിച്ച വ്യക്തി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ വേദന എന്താണെന്ന് ഒരിക്കൽ പോലും അറിയാത്ത നേതാവ് ആയിരുന്നു കലൈ‌ഞ്ജർ മുത്തുവേൽ കരുണാനിധി. മൂർച്ചയുള്ള വാക്കായിരുന്നു […]
Read more

കേരളീയ വേഷത്തിൽ മെസിയും യമാലും; വൈറലായി എഐ വീഡിയോ

ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്ത വിവാഹമായിരുന്നു വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമ്മയുടെയും വിവാഹം. ഇപ്പോൾ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ – ജോർജിന വിവാഹത്തിനായാണ് താരത്തിനെ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്. എന്നാൽ, സമൂഹമാധ്യമത്തിൽ ഇപ്പോൾ ഈ വിവാഹങ്ങൾ തരംഗമായി കഴിഞ്ഞു. വിവാഹങ്ങളുടെ എഐ വീഡിയോകളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. കേരളീയ വേഷത്തിൽ എത്തിയ വലിയ താരനിര തന്നെ വീഡിയോയിൽ ഉണ്ട്. സഞ്ജു സാംസൺ, ക്രിസ് ഗെയ്‌ൽ, ലസിത് മലിംഗ, രോഹിത് ശർമ, അനിൽ കുംബ്ലെ, ലയണൽ മെസി, കിലിയൻ എംബാപ്പെ, […]
Read more

ദേശീയ കൈത്തറി ദിനം: യുവാക്കളോട് കൈത്തറി വസ്ത്രങ്ങൾ ധരിച്ചുള്ള ‘ഗെറ്റ് റെഡി വിത്ത് മി’ വീഡിയോ തയാറാക്കാൻ‌ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ദേശീയ കൈത്തറി ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കൈത്തറി വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ‘ഗെറ്റ് റെഡി വിത്ത് മി’ (GRWM) വീഡിയോകൾ തയ്യാറാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റഗ്രാം റീലിലൂടെ രാജ്യത്തെ യുവാക്കളോട് അഭ്യർത്ഥിച്ചു. ഇന്ത്യയുടെ സമ്പന്നമായ നെയ്ത്തുപാരമ്പര്യം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും നെയ്ത്തുകാരായ കുടുംബങ്ങളെ പിന്തുണയ്ക്കാനും ഈ ട്രെൻഡ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 7ന് ആഘോഷിക്കുന്ന ദേശീയ കൈത്തറി ദിനത്തിന് മുന്നോടിയായി പങ്കുവെച്ച പുതിയ ഇൻസ്റ്റാഗ്രാം റീലിൽ, ഈ ദിവസത്തിന്റെ ചരിത്രപരമായ പ്രാധാന്യം പ്രധാനമന്ത്രി ഓർമിപ്പിച്ചു. […]
Read more

പാണക്കാട് മണ്ണിടിച്ചിൽ; അനധികൃതമായ പാറ പൊട്ടിക്കൽ കാരണമായെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിലിന് അനധികൃതമായ പാറ പൊട്ടിക്കൽ കാരണമായെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മണ്ണ് മാറ്റാൻ മാത്രമാണ് മുൻസിപ്പാലിറ്റി അനുമതി നൽകിയത്. എന്നാൽ അതിൻ്റെ മറവിൽ പാറ പൊട്ടിച്ചു. അതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. സ്ഥലത്ത് ഒരുതരത്തിലുള്ള നിർമ്മാണപ്രവൃത്തികളും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദർശിച്ചു സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചു. പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് […]
Read more

മണ്ഡല പുനർനിർണ്ണയ ബില്ല്: ഡി.എം.കെയുടെ നിലപടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: കേന്ദ്രസർക്കാർ വീണ്ടും കൊണ്ടുവരാൻ ഒരുങ്ങുന്ന മണ്ഡല പുനർനിർണ്ണയ ബില്ലിനോടുള്ള നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ. മണ്ഡല പുനർനിർണ്ണയത്തെ ഡിഎംകെ തുടക്കം മുതൽ എതിർത്തിരുന്നെന്നും ആ നിലപാടിൽ മാറ്റമില്ലെന്നും ഉദയനിധി സ്റ്റാലിൻ അറിയിച്ചു. ബില്ലിനെതിരെ ഭാവിയിലും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലങ്ങൾ പുനർനിർണ്ണയിക്കാനാണ് ബില്ലിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇത് നടപ്പിലായാൽ നിലവിലെ 543 ലോക്‌സഭാ സീറ്റുകൾ 850 ആയി ഉയരും. എന്നാൽ 2011 ന് […]
Read more

ഉത്തരേന്ത്യയിൽ അതിതീവ്ര മഴ തുടരുന്നു: കേദാർനാഥ് യാത്ര നിർത്തിവെച്ചു, അസമിൽ മരണം 97 ആയി

ഡൽഹി: ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ഉത്തരാഖണ്ഡിൽ അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ വളരെ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർ‍ട്ട് ചെയ്യുന്നത്. പ്രളയത്തെ തുടർന്ന് കേദാർനാഥ് യാത്ര തടസ്സപ്പെട്ടു. അസമിലെ പ്രളയത്തിൽ മരണസംഖ്യ 97 ആയി. ഡൽഹിയിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകിയതോടെ പത്തുലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും താൽക്കാലിക ഷെൽട്ടറുകളിലുമായി കഴിയുന്നു. നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളും പൂർണ്ണമായി ഒറ്റപ്പെട്ടു. സിക്കിം, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലും കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായി. ഉത്തരാഖണ്ഡിൽ മലയോര […]
Read more

Recent News