ഇന്‍സ്റ്റഗ്രാമില്‍ പുതിയ കാമ്പയിന് തുടക്കമിട്ട് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ ജെന്‍സിയുമായുള്ള സമ്പര്‍ക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാമില്‍ ‘എന്തും ചോദിച്ചോളൂ’ എന്ന തലക്കെട്ടില്‍ പുതിയ കാമ്പയിന് തുടക്കമിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താനുമായി നേരിട്ട് സംവദിക്കാന്‍ രാജ്യത്തെ വിദ്യാര്‍ഥി സമൂഹത്തിന് അവസരം നല്‍കുകയാണ് ലക്ഷ്യം. ഇന്‍സ്റ്റഗ്രാം വഴി തന്നോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അദ്ദേഹം യുവാക്കളെ ക്ഷണിക്കുകയും ചെയ്തു. തനിക്ക് പറ്റുന്നതിനെല്ലാം ഉത്തരം നല്‍കാന്‍ തയാറാണെന്നും എക്‌സില്‍ ഇന്‍സ്റ്റഗ്രാം ലിങ്ക് പങ്കുവെച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘വിദ്യാര്‍ഥികളേ, ജെന്‍സികളേ… നിങ്ങളെ കേള്‍ക്കാന്‍ ഞാന്‍ ഇവിടെയുണ്ട്. നിങ്ങള്‍ക്ക് എന്നോട് എന്തും ചോദിക്കാം. എനിക്ക് കഴിയുന്നത്ര ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കും.’ രാഹുല്‍ ​​ഗാന്ധി വ്യക്തമാക്കി. നീറ്റ് ക്രമക്കേടില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ സമരം നടത്തിയ വിദ്യാര്‍ഥികളുമായി സംവദിച്ചതിന് പിന്നാലെയാണ് രാഹുല്‍ ​ഗാന്ധി പുതിയ കാമ്പയിന്‍ പ്രഖ്യാപിച്ചത്.

ജൂലൈ 20ന് നടന്ന സമരത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് ക്രൂരമായ അടിച്ചമര്‍ത്തലുകളാണ് വിദ്യാര്‍ഥികള്‍ നേരിട്ടത്. സിജെപി സമരത്തിന് പിന്നാലെ, ജെന്‍സികളുമായുള്ള സമ്പര്‍ക്കം ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരും മന്ത്രിമാരോട് നിര്‍ദേശിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *