മസ്കത്ത്: നിക്ഷേപക, റെസിഡൻസി പെർമിറ്റ് കരാറുകൾ ലംഘിച്ചതിനെ തുടർന്ന് മസ്കത്തിൽ ബിസിനസ്സ് ഉടമക്ക് രണ്ട് മാസം തടവും ആയിരം റിയാൽ പിഴയും. കൂടാതെ, സ്ഥാപനം സ്ഥിരമായി അടച്ചുപൂട്ടുകയും ചെയ്തു. മസ്കത്ത് കോടതിയുടേതാണ് വിധി. സേവന -ബിസിനസ് മേഖലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനവുമായി കരാർ ഒപ്പിട്ട ഒരു ഉപഭോക്താവ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിൽ (സിപിഎ) സമർപ്പിച്ച പരാതിയെ തുടർന്നാണ് കേസ്. തൊഴിലാളികൾക്ക് നിക്ഷേപക കാർഡ്, റെസിഡൻസി പെർമിറ്റ് ഇടപാടുകൾ പ്രോസസ്സ് ചെയ്യാനായിരുന്നു ഇദ്ദേഹം സ്ഥാപനത്തെ സമീപിച്ചത്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ സേവനം പൂർണമായി ലഭിക്കാത്തതിനെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയെ സമീപിക്കുകയായിരുന്നു.
Related Posts
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; 12 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ എട്ട് വ്യത്യസ്ത റെയ്ഡുകളിലായി 12 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.…
കുടുംബ സുരക്ഷിതത്വം ഉറപ്പാക്കാൻ കുവൈറ്റ്; പ്രീമാരിറ്റൽ പരിശീലനം നിർബന്ധമാക്കി
കുവൈത്ത് സിറ്റി: കുവൈറ്റിൽ കുടുംബ ഭദ്രതയും സുരക്ഷിതത്വവും കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി രണ്ട് സുപ്രധാന നിയമഭേദഗതികൾക്ക് മന്ത്രിസഭയുടെ അംഗീകാരം. വിവാഹ…
ആരോഗ്യമേഖലയിൽ ‘മിഡ്വൈഫറി’ ഔദ്യോഗിക തസ്തികയായി ഉൾപ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മേഖലയിൽ ‘മിഡ്വൈഫറി’ ഒരു പുതിയ ഔദ്യോഗിക തസ്തികയായി ഉൾപ്പെടുത്തിക്കൊണ്ട് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്…
