ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ മാസത്തെ ക്ഷേമ പെൻഷൻ, ക്ഷേമ ബോർഡ് പെൻഷൻ വിതരണം ഇന്ന് മുതൽ. ഇതിനായി ആകെ 1088.63 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ക്ഷേമ പെൻഷൻ വിതരണത്തിന് 964.41 കോടി രൂപയും, ക്ഷേമനിധി ബോർഡ് പെൻഷന് 124.22 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.സംസ്ഥാനത്തെ 52,23,388 സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കായി നവംബർ മാസത്തെ വിഹിതമായി 964.41 രൂപയാണ് അനുവദിച്ചത്.

30,04,247 ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക കൈമാറുന്നതിനായി 549.38 രൂപ നീക്കിവെച്ചു. ഇതിൽ എൽ.എസ്.ജി.ഡി അക്കൗണ്ടിലുള്ള 66,50,800 രൂപ കുറച്ച്, ബാക്കി 548.71 രൂപ തിരുവനന്തപുരം സിറ്റി ശാഖയിലെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത 22,19,141 ഗുണഭോക്താക്കൾക്ക് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വീടുകളിലെത്തിച്ച് പെൻഷൻ നൽകാനായി 415.04 രൂപ വകയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *