ദേശീയ കൈത്തറി ദിനം: യുവാക്കളോട് കൈത്തറി വസ്ത്രങ്ങൾ ധരിച്ചുള്ള ‘ഗെറ്റ് റെഡി വിത്ത് മി’ വീഡിയോ തയാറാക്കാൻ‌ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ദേശീയ കൈത്തറി ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കൈത്തറി വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ‘ഗെറ്റ് റെഡി വിത്ത് മി’ (GRWM) വീഡിയോകൾ തയ്യാറാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റഗ്രാം റീലിലൂടെ രാജ്യത്തെ യുവാക്കളോട് അഭ്യർത്ഥിച്ചു. ഇന്ത്യയുടെ സമ്പന്നമായ നെയ്ത്തുപാരമ്പര്യം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും നെയ്ത്തുകാരായ കുടുംബങ്ങളെ പിന്തുണയ്ക്കാനും ഈ ട്രെൻഡ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 7ന് ആഘോഷിക്കുന്ന ദേശീയ കൈത്തറി ദിനത്തിന് മുന്നോടിയായി പങ്കുവെച്ച പുതിയ ഇൻസ്റ്റാഗ്രാം റീലിൽ, ഈ ദിവസത്തിന്റെ ചരിത്രപരമായ പ്രാധാന്യം പ്രധാനമന്ത്രി ഓർമിപ്പിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരെ രാജ്യമെമ്പാടുമുള്ള ജനങ്ങൾ ഒന്നിച്ച സ്വദേശി പ്രസ്ഥാനത്തിന്റെ തുടക്കം കുറിച്ചത് 1905 ഓഗസ്റ്റ് 7നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎം ശ്രീ സ്കൂളുകൾ, അടൽ ടിങ്കറിംഗ് ലാബുകൾ, മെഡിക്കൽ കോളേജുകളുടെ എണ്ണം 823 ആയി വർധിപ്പിച്ചത് എന്നിവയിലൂടെ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖല മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *