Category: NEWS

വിവാദങ്ങള്‍ക്കിടെ ഇൻഫാന്‍റിനോയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അർജന്‍റീന

ബ്യൂണസ് അയേഴ്സ്: ഫിഫ ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ പദ്ധതി പിൻവലിച്ചതിന് പിന്നാലെ, ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫഎ). ഇൻഫാന്‍റിനോയുടെ കഴിഞ്ഞ 10 വർഷത്തെ ഭരണം ലോക ഫുട്ബോളിന്‍റെ വികസനത്തിനും സ്ഥാപനപരമായ സുതാര്യതയ്ക്കും വലിയ സംഭാവനകൾ നൽകിയതായി അർജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ പ്രസ്താവനയില്‍ പറഞ്ഞു. ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങളുടെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള ‘ഫിഫ ഫോർവേഡ് എന്‍റർപ്രൈസ്’ […]
Read more

ശ്രീലങ്കക്കെതിരായ സന്നാഹ മത്സരത്തിന് തൊട്ടുമുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പടർത്തി നായകൻ ശുഭ്മാൻ ഗില്ലിന്‍റെ പരിക്ക്. പരിശീലനത്തിനിടെ വിരലിന് പരിക്കേറ്റതിനെ തുടർന്ന് ശ്രീലങ്കൻ ഇലവനെതിരായ ത്രിദിന പരിശീലന മത്സരത്തിന്‍റെ ഒന്നാം ദിനം ഗിൽ കളത്തിലിറങ്ങിയില്ല. ഗില്ലിന്‍റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ കെ.എൽ. രാഹുലാണ് പരിശീലന മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത്. വ്യാഴാഴ്ച നടന്ന നെറ്റ്സ് പരിശീലനത്തിനിടെയാണ് ഗില്ലിന്‍റെ വിരലിന് പരിക്കേറ്റത്. പേസ് ബൗളർ ഗുർനൂർ ബ്രാറിന്‍റെ പന്ത് നേരിടുന്നതിനിടെ ഗില്ലിന്‍റെ വലതുകൈയിലെ മോതിരവിരലിൽ […]
Read more

25-ാം വയസ്സിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോൺ ടേണർ

ലണ്ടൻ: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് 25-ാം വയസ്സിൽ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് യുവ പേസര്‍ ജോൺ ടേണർ. കഴിഞ്ഞ ഒരു വർഷത്തിലേറെയായി തുടർച്ചയായി വേട്ടയാടുന്ന പുറംഭാഗത്തെ പരിക്കാണ് കരിയറിന്‍റെ തുടക്കത്തിൽ തന്നെ വിരമിക്കൽ തീരുമാനത്തിലേക്ക് താരത്തെ എത്തിച്ചത്. 2024 ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിലാണ് ടേണർ ഇംഗ്ലണ്ടിനായി അരങ്ങേറിയത്. ഇംഗ്ലണ്ടിനായി രണ്ട് ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും ജേഴ്സിയണിഞ്ഞ താരം മൂന്ന് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2025 ജൂണിലാണ് ടേണർ അവസാനമായി […]
Read more

ഓട്ടം തുള്ളല്‍ റിലീസ് മാറ്റി

കൊച്ചി : സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഓട്ടം തുള്ളൽ’ ‘ഒരു തനി നാടൻ തുള്ളൽ’ എന്ന ടാഗ് ലൈനുമായി ആണ് ചിത്രം ഒരുക്കുന്നത്. ജി.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്‍ണു ഉണ്ണികൃഷ്‍ണൻ, ഹരിശ്രീ അശോകൻ എന്നിവരാണ് ബിനു ശശിറാം രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പക്കാ ഫാമിലി […]
Read more

ഇടവേളയ്ക്ക് ശേഷം മോഹിനി; ‘ഖലീഫ’യിലെ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി

കൊച്ചി : പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖലീഫ. ആക്ഷന് പ്രാധാന്യമുള്ള ചിത്രം ഓണം റിലീസ് ആയാണ് തിയറ്ററുകളില്‍ എത്തുക. ഓഗസ്റ്റ് 20 ആണ് റിലീസ് തീയതി. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നടി മോഹിനിയുടേതാണ് അത്. നൂര്‍ജഹാന്‍ എന്നാണ് മോഹിനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. തുടര്‍ ദിവസങ്ങളില്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന പോസ്റ്ററുകളും എത്തും.ദുബൈയിൽ ചിത്രീകരണം പൂർത്തിയാക്കിയ ‘ഖലീഫ’ രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. […]
Read more

പുനലൂരിൽ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

കൊല്ലം: കൊല്ലം – ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുനലൂർ പത്തേക്കർ ചേരിക്കോണം ഇട്ടിവിള വീട്ടിൽ അജി ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. കഴിഞ്ഞദിവസം രാത്രി പുനലൂർ പത്തേക്കർ ഭാഗത്ത് വെച്ചാണ് പുനലൂരിൽനിന്ന് കൊല്ലത്തേക്ക് പോയ മെമു ട്രെയിൻ അജിയെ തട്ടിയത്. കൈയ്ക്കും കാലുകൾക്കും ഗുരുതര പരിക്കേറ്റ് പാളത്തിന് സമീപം കിടന്ന അജിയെ പ്രദേശവാസികൾ ആദ്യം പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ […]
Read more

ഇന്ത്യക്കാരനെന്ന് കേട്ടതും പോലീസിനെ വിളിച്ചു’; ജപ്പാനിലെ ഒരു കടയുടമയിൽ നിന്നുണ്ടായ അനുഭവം വിവരിച്ച് യുവാവ്

ജപ്പാൻ : ജപ്പാൻ യാത്രയിലെ അവസാന ദിവസം സാധനങ്ങൾ വാങ്ങാനായി ഷിസുവോകയിലെ ഒരു സ്റ്റോറിൽ എത്തിയപ്പോൾ ജീവനക്കാരിയുടെ പെരുമാറ്റം ആദ്യം തന്നെ അസ്വാഭാവികമായിരുന്നുവെന്ന് അനന്ത് വീഡിയോയിൽ പറയുന്നു. അവിടെ വച്ച് തന്‍റെ ഭക്ഷണം ചൂടാക്കിത്തരാൻ ഒരു ജീവനക്കാരിയോട് ആവശ്യപ്പെട്ടു. അവ‍ർ അതിന് സമ്മതിച്ചു. എന്നാൽ ആ കടയുടെ ഉടമ ദേഷ്യത്തോടെയാണ് പെരുമാറിയത്. എവിടെ നിന്നാണെന്ന് അവർ ചോദിച്ചപ്പോൾ ഇന്ത്യയിൽ നിന്നാണെന്ന ഉത്തരം അവരെ അസ്വസ്ഥയാക്കി. പിന്നാലെ സ്ത്രീ പോലീസിനെ വിളിച്ചു. എന്നാൽ, താൻ ഒരു പ്രശ്നവും അവിടെ […]
Read more

ജോലിയുണ്ടെങ്കിലും ചേരാൻ ആളില്ല, കാരണം തേടിയ എച്ച് ആർ മാനേജർ ഞെട്ടി

ഡൽഹി : ഒരു സ്ഥാപനത്തിലെ മുൻ ജീവനക്കാർ ഓൺലൈനിൽ പങ്കുവെച്ച, സ്ഥാപനത്തെ കുറിച്ചുള്ള വിലയിരുത്തലുകൾ പുതിയ ഉദ്യോഗാർത്ഥികളെ ആ സ്ഥാപനത്തിൽ ചേരാൻ പിന്തിരിപ്പിക്കുന്നെന്ന സമൂഹ മാധ്യമത്തിൽ പങ്കുവെച്ച അനുഭവ കുറിച്ച് വലിയ ശ്രദ്ധനേടി. ജോലി സംബന്ധമായ ഒരു കുറിപ്പാണ് സംഭവം പുറത്തുകൊണ്ടുവന്നത്. പിന്നാലെ തൊഴിലാളികളോടുള്ള സ്ഥാപനങ്ങളുടെ മനോഭാവം മാറ്റേണ്ട കാലം കഴിഞ്ഞെന്ന് നിരവധി പേരാണ് എഴുതിയത്. സ്ഥാപനത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി ഉദ്യോഗാർത്ഥികൾ അഭിമുഖം വിജയകരമായി പൂർത്തിയാക്കിയ ശേഷവും ജോലിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് പിന്മാറുകയായിരുന്നു. ഏതാണ്ട് […]
Read more

ഗുജറാത്തിൽ ‘സ്വയം ഇളകുന്ന കിണർ വെള്ളം’, കാരണം കണ്ടെത്താൻ ജില്ലാ ഭരണകൂടം

ഗുജറാത്ത് : ഗുജറാത്തിലെ മോർബി ജില്ലയിലെ വിർപാർദ ഗ്രാമത്തിലെ ഒരു കിണർ വീണ്ടും വാർത്താ പ്രാധാന്യം നേടുകയാണ്. യാതൊരു ബാഹ്യ ഇടപെടലും ഇല്ലാതെ കിണറിലെ വെള്ളം സ്വയം ഇളകി മറിയുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം വീണ്ടും ശ്രദ്ധ നേടിയത്. ദിവസങ്ങൾക്ക് മുമ്പും സമാനമായ പ്രതിഭാസമുണ്ടായിരുന്നെന്നും എന്നാൽ പിന്നീട് കിണർ വെള്ളത്തിന്‍റെ ചലനം നിന്നിരുന്നെന്നും നാട്ടുകാർ കൂട്ടിച്ചേർക്കുന്നു. കിണർ വെള്ളത്തിന് വീണ്ടും സമാന ചലനമുണ്ടായത് നാട്ടുകാരെ ഒരേ സമയം അമ്പരിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് കിണറിലെ […]
Read more

ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ

അമേരിക്ക: അമേരിക്കയിലെ ടെക്സസിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റ് ശൃംഖലയ്‌ക്കെതിരെ ദമ്പതികൾ കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ മറ്റൊരു ഭക്ഷ്യസുരക്ഷാ കേസ് കൂടി ലോക ശ്രദ്ധ നേടുകയാണ്. റെസ്റ്റോറന്‍റിൽ നിന്ന് വാങ്ങിയ ഫ്രൈഡ് ചിക്കനിൽ കോണ്ടം പോലെയുള്ള വസ്തു കണ്ടെത്തിയെന്നാണ് ദമ്പതിമാരുടെ ആരോപണം. 15 ലക്ഷം ഡോളറിലധികം (ഏതാണ്ട് 14 കോടിയോളം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദമ്പതികൾ നിയമനടപടിക്ക് ഒരുങ്ങുന്നതെന്ന് റിപ്പോർട്ട്. ഹൂസ്റ്റണിലെ ഒരു ഔട്ട്‌ലെറ്റിൽ നിന്ന് ഓർഡർ ചെയ്ത ഫ്രൈഡ് […]
Read more

Recent News