Category: NEWS

അടുത്ത3 മണിക്കൂറിൽ മഴ കനക്കും

തിരുവനന്തപുരം :സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അടുത്ത മൂന്ന്‌ മണിക്കൂർ നേരത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം […]
Read more

രേണുവിന്റെ അസുഖം FAKE?

കൊല്ലം : രേണു സുധിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പോസ്റ്റുകളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. ചിലർ റേണുവിനെ പിന്തുണയ്ക്കുമ്പോൾ, മറ്റൊരു വിഭാഗം ആളുകൾ “ഇതെല്ലാം കണ്ടന്റിന് വേണ്ടിയുള്ളതാണോ?”, “അസുഖം ശരിക്കും ഗുരുതരമാണോ?” എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നത്. വീഡിയോകളിലെ ചില കാര്യങ്ങളും പിന്നീട് വരുന്ന സോഷ്യൽ മീഡിയ അപ്ഡേറ്റുകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നാണ് വിമർശിക്കുന്നവരുടെ വാദം. അതേസമയം, ഒരാളുടെ ആരോഗ്യസ്ഥിതി പുറത്തുനിന്ന് നോക്കി തീരുമാനിക്കാൻ കഴിയില്ലെന്നും അസുഖത്തെ ട്രോളാക്കി മാറ്റരുതെന്നും റേണുവിനെ പിന്തുണയ്ക്കുന്നവരും പറയുന്നു. എന്നാൽ […]
Read more

പി.ജെ. ജോസഫിന്റെ ക്യാബിനറ്റ് പദവി വൈകും; മഴക്കെടുതിയിൽ ഉഭയകക്ഷി ചർച്ച മാറ്റി

തിരുവനന്തപുരം: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നൽകുന്ന തീരുമാനം വൈകും. സംസ്ഥാനത്തെ മഴക്കെടുതിയെ തുടർന്ന് യുഡിഎഫും കേരള കോൺഗ്രസും തമ്മിൽ നടത്താനിരുന്ന ഉഭയകക്ഷി ചർച്ചകൾ മാറ്റിവെച്ചതോടെയാണ് തീരുമാനം നീളുന്നത്. കഴിഞ്ഞ യുഡിഎഫ് മുന്നണി യോഗത്തിൽ പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നൽകുമെന്ന ആവശ്യം നേതൃത്വം അംഗീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യവാരം ചർച്ചകൾ നടത്താനായിരുന്നു തീരുമാനം. എന്നാൽ കനത്ത മഴയും ദുരന്തസാഹചര്യവും കാരണം നേതാക്കൾ വിവിധ മേഖലകളിൽ തിരക്കിലായതോടെ ചർച്ചകൾ മാറ്റിവെക്കുകയായിരുന്നു. മുന്നോക്ക […]
Read more

ലൈസൻസ് ഉടമകൾക്ക് ആശ്വാസം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ഉടമകൾക്ക് ആശ്വാസകരമായ പുതിയ രണ്ട് നീക്കങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. ലൈസൻസ് കാലാവധി കഴിഞ്ഞവർക്കും കാലാവധിക്ക് മുന്നേ പുതുക്കുന്നവർക്കും ഗുണകരമാകുന്ന തീരുമാനമാണ് ഈ മാസം 15 മുതൽ നടപ്പാക്കുന്നത്. മോട്ടോർ വെഹിക്കിൾ ആക്ടിൽ ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായാണ് ഈ പ്രധാനപ്പെട്ട ഭേദഗതികൾ.
Read more

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം: കടുത്ത വിമര്‍ശനവുമായി ഫാ. യൂജിന്‍ പെരേര

തിരുവനന്തപുരം: വിഴിഞ്ഞത്തും മുതലപ്പൊഴിയിലും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ വിമര്‍ശനവുമായി ലത്തീന്‍ സഭ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര. സംഭവം ആവര്‍ത്തിക്കുന്നത് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് യൂജിന്‍ പെരേര പറഞ്ഞു. മത്സ്യത്തൊഴിലാളികളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 2018ല്‍ ഓഖിയുണ്ടായപ്പോള്‍ ഭരണകൂടം പരാജയപ്പെട്ടു. അവിടെ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോയിട്ടില്ല. കാലാവസ്ഥാ മുന്നറിയിപ്പിനുള്ള ഫലപ്രദമുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏജന്‍സി ഉറക്കത്തിലാണ്. ജൂണ്‍ മാസത്തില്‍ ഫിഷറീസ് മന്ത്രിയെ നേരിട്ട് കണ്ട് മുതലപ്പൊഴിയില്‍ സുരക്ഷ […]
Read more

സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത്; സാമൂഹികമാധ്യമ പോസ്റ്റുമായി കളക്ടർ

കൊല്ലം: സ്കൂളിന് അവധിതേടിയുള്ള കുട്ടികളുടെ സന്ദേശങ്ങളിലും ഫോൺവിളികളിലും പൊറുതിമുട്ടി സാമൂഹികമാധ്യമ പോസ്റ്റുമായി കളക്ടർ ആനി ജൂലാ തോമസ്. കാലാവസ്ഥാ മുന്നറിയിപ്പുകൾ, റെഡ് അലർട്ട്, മറ്റ് സുരക്ഷാ സാഹചര്യങ്ങൾ എന്നിവ കൃത്യമായി വിലയിരുത്തിയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ തീരുമാനമെടുക്കാൻ ഒരിക്കലും മടിക്കില്ലെന്നും പോസ്റ്റിൽ വിശദമാക്കി. അവധിയുണ്ടോയെന്ന് അറിയാൻ കളക്ടറുടെ ഔദ്യോഗിക ഫോണിലേക്കും സാമൂഹികമാധ്യമ പേജുകളിലേക്കും ഇ-മെയിലുകളിലേക്കുമെത്തുന്ന ആയിരക്കണക്കിന് അന്വേഷണങ്ങളുടെ പശ്ചാത്തലത്തിലാണ് കളക്ടറുടെ പോസ്റ്റ്. ഇത്തരം ഫോൺവിളികൾ കാരണം പ്രകൃതിദുരന്തങ്ങൾ, മറ്റ് […]
Read more

കുതിരാൻ തുരങ്കമുഖത്തിന് മുകളിൽ മണ്ണിടിച്ചിൽ

തൃശ്ശൂർ: കുതിരാൻ തുരങ്കത്തിന് മുകൾ ഭാഗത്ത് മണ്ണിടിഞ്ഞു. ഇരട്ട തുരങ്കത്തിന്റെ പടിഞ്ഞാറേ തുരങ്കമുഖത്തിന് മുകളിലായി രണ്ടിടങ്ങളിലാണ് കുന്നിടിഞ്ഞ് മണ്ണും കല്ലും താഴേക്ക് പതിച്ചത്. നേരിയ തോതിൽ മാത്രമാണ് മണ്ണും പാറക്കഷ്ണങ്ങളും നിലവിൽ ഇടിഞ്ഞു വീണിട്ടുള്ളത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയുണ്ടായ മണ്ണിടിച്ചിൽ യാത്രക്കാരിലും പ്രദേശവാസികളിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവമറിഞ്ഞ് ഹൈവേ പട്രോളിങ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കളക്ടർ സ്ഥലത്തെത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ദേശീയപാതകളിലൊന്നായ തൃശ്ശൂർ-പാലക്കാട് […]
Read more

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

കൊച്ചി: ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ഒരുക്കിയ മലയാളം വാമ്പയർ ആക്ഷൻ ത്രില്ലർ ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ. സെപ്റ്റംബറിൽ ആണ് ചിത്രത്തിന്റെ പ്രീമിയർ അരങ്ങേറുന്നത്. ചിത്രം നോർത്ത് ഇന്ത്യയിൽ അവതരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും എക്സൽ എന്റർടൈൻമെന്റും AA ഫിലിംസും ചേർന്നാണ്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മിഡ്നൈറ്റ് മാഡ്‌നെസ്സ് എന്ന വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. രഞ്ജിത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ്, അമല പോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം […]
Read more

പുതിയ ചിത്രം ‘ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

രാജേഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വിഷ്ണു രാമചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു സൈക്കോളജിക്കല്‍ ഇൻവെസ്റ്റി​ഗേഷൻ ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. ഗുഡ് ഹോപ് പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ബാനറില്‍ ഡോക്ടര്‍ ജുനൈസ് ബാബു ഗുഡ് ഹോപാണ് ചിത്രം നിർമ്മിക്കുന്നത്. സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ആത്മസംഘര്‍ഷങ്ങളും തുടര്‍ന്ന് ഉണ്ടാകുന്ന ഉദ്വേഗജനകമായ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ഗുഡ്‌ഫെല്ലാസ് റിലീസും […]
Read more

ആറ് ദിവസത്തിനുള്ളിൽ 1 ബില്യൺ ഡോളർ കളക്ഷൻ നേടി ‘സ്പൈഡർ-മാൻ’

ലോകമെമ്പാടും മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന് ആരാധകരുണ്ട്. മാർവെലിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്. ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രമായ സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ തിയേറ്ററിൽ മികച്ച പ്രതികരണമാണ് ഇപ്പോൾ നേടുന്നത്. ‘സ്പൈഡർ-മാൻ’ ലോകമെമ്പാടുമായി വെറും ആറു ദിവസത്തിനുള്ളിൽ 1 ബില്യൺ ഡോളർ (ഏകദേശം ₹8,700 കോടി) ബോക്സ് ഓഫീസ് കളക്ഷൻ നേടി. 2019ൽ അഞ്ച് ദിവസത്തിനുള്ളിൽ ഈ നേട്ടം സ്വന്തമാക്കിയ ‘അവഞ്ചേഴ്സ്: എൻഡ്‌ഗെയിം’ കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്ന ചിത്രം […]
Read more

Recent News