Category: NEWS

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസ്; തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ കുറ്റക്കാരന്‍

മുംബൈ: ബലാത്സംഗക്കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ കുറ്റക്കാരനെന്ന് വിധി. കേസില്‍ തരുണിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ഗോവ സര്‍ക്കാരിന്റെ അപ്പീലിലാണ് ബോംബെ ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. 2013ലാണ് തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസ് ഗോവ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഗോവയില്‍ വെച്ച് നടന്ന ഒരു പരിപാടിക്കിടെ ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് ജൂനിയര്‍ ആയിരുന്ന സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. ഈ കേസില്‍ 2021 മെയ്യിലാണ് ഗോവയിലെ സെഷന്‍സ് കോടതി തരുണ്‍ […]
Read more

ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവം ; ഇടപെട്ട് അബിൻ വർക്കി

പത്തനംതിട്ട: ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയ സംഭവത്തിൽ ഇടപ്പെട്ട് അബിൻ വർക്കി എംഎൽഎ. പിഴ ചുമത്തിയ തുക അടക്കാൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിക്ക് നിർദേശം നൽകി. പ്രളയ ബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിക്കാനാണ് ആറന്മുളയിൽ ഓഫ് റോഡ് വാഹനം എത്തിയത്. മെഴുവേലി സ്വദേശിയായ വാഹന ഉടമക്കാണ് എംവിഡി പിഴ ചുമത്തിയത്.
Read more

ടി 20 ക്രിക്കറ്റിലെ റൺവേട്ടക്കാരനായി ജോസ് ബട്‌ലർ

ടി20 ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനായി മാറി ഇംഗ്ലണ്ട് താരം ജോസ് ബട്‌ലർ. വെസ്റ്റ് ഇൻഡീസ് ഇതിഹാസം കെയ്റോൺ പൊള്ളാർഡിന്‍റെ റെക്കോർഡ് മറികടന്നാണ് ബട്‌ലർ ഈ നേട്ടത്തിലെത്തിയത്. ദി ഹണ്ട്രഡ് ലീഗിൽ മാഞ്ചസ്റ്റർ ഒറിജിനൽസിന് വേണ്ടി 27 പന്തിൽ പുറത്താകാതെ 51 റൺസ് നേടിയതോടെയാണ് ഈ നേട്ടത്തിലെത്തിയത്. 522 ടി20 മത്സരങ്ങളിൽ നിന്ന്14,833 റണ്‍സാണ് ബട്‌ലറുടെ നേട്ടം. 10 സെഞ്ച്വറികളും 106 അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്. 14,803 റൺസാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം കെയ്റോൺ പൊള്ളാർഡിന്‍റെ പേരിലുണ്ടായിരുന്നത്. […]
Read more

അവയവദാന ചട്ടങ്ങൾ കർശനമാക്കുന്നു; പുതിയ കരട് ആശുപത്രികൾക്ക് കൈമാറി

കൊച്ചി: സംസ്ഥാനത്തെ അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ നിർണായക കണ്ടെത്തലുകളെ തുടർന്ന്, അവയവദാനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു. സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് വ്യാപകമായ കച്ചവടം നടക്കുന്നുവെന്ന വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് 2010 ലെ വ്യവസ്ഥകൾ പുതുക്കുന്നത്. അവയവദാന നോഡൽ ഏജൻസിയായ കെ-സോട്ടോ ഇതുസംബന്ധിച്ച പുതിയ കരട് ആശുപത്രികൾക്ക് കൈമാറി. സ്ത്രീകളെയും നിർധനരെയും ലക്ഷ്യമിട്ടുള്ള ചൂഷണങ്ങൾ തടയുന്നതിനായി നിരവധി കർശന ഉപാധികളാണ് പുതിയ കരടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബന്ധുക്കൾ അല്ലാത്തവർ തമ്മിലുള്ള അവയവദാനത്തിന് പൊലീസിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് […]
Read more

‘ഇനി എന്താ വരാന്‍ പോകുന്നതെന്ന് നോക്കിയാല്‍ മതി’; അര്‍ജുന്‍ ആയങ്കിക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ക്രിമിനൽ കേസുകളിലെ പ്രതിയായ അര്‍ജുന്‍ ആയങ്കി പൊലീസിനെ വെല്ലുവിളിച്ചതില്‍ മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ധൈര്യമുണ്ടെങ്കിൽ തന്നെ പിടിക്കെന്നാണ് അര്‍ജുന്‍ ആയങ്കി പൊലീസിനെ വെല്ലുവിളിച്ചത്. ഇതിന മറുപടിയായി‘‘ധൈര്യമുണ്ടേല്‍ പിടിക്കാന്‍ പൊലീസിനോട് പറഞ്ഞവര്‍ക്ക് ഇനി എന്താ വരാന്‍ പോകുന്നതെന്ന് നിങ്ങള്‍ നോക്കിയാല്‍ മതി’’ – എന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഗുണ്ടകളെ നേരിടാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും ചെന്നിത്തല പറഞ്ഞു. പുനര്‍ജനി പദ്ധതിയില്‍ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ഒരു തെളിവും കണ്ടെത്താന്‍, കഴിഞ്ഞ സര്‍ക്കാരിന്റെ […]
Read more

ഇടനിലക്കാരുടെ ചൂഷണം, ഹോർട്ടി കോർപ്പ് നൽകാനുള്ളത് 20 ലക്ഷം; ഇത്തവണ കാന്തല്ലൂരിൽനിന്ന് പച്ചക്കറി എത്തില്ല

മറയൂർ: കാന്തല്ലൂരിൽനിന്ന്‌ ഇത്തവണ ഓണക്കാല വിപണികളിൽ പച്ചക്കറി എത്തില്ല. കർഷകർ പച്ചക്കറി കൃഷി ഉപേക്ഷിച്ച് വെളുത്തുള്ളി കൃഷിയിലേക്ക് തിരിഞ്ഞതാണ് കാരണം. നാമമാത്രമായ സ്ഥലത്താണ് ഇപ്പോൾ പച്ചക്കറി കൃഷിയുള്ളത്. ഹോർട്ടി കോർപ്പ്, വി.എഫ്.പി.സി.കെ. ലേലവിപണി തുടങ്ങിയ സർക്കാർ ഏജൻസികളുടെ യാതൊരുവിധ സഹായവും സമീപവർഷങ്ങളിൽ കർഷകർക്ക് ലഭിക്കുന്നില്ല. കഴിഞ്ഞ മൂന്നുവർഷമായി ഒരുകിലോ പച്ചക്കറിപോലും കാന്തല്ലൂരിൽനിന്ന്‌ ഹോർട്ടി കോർപ്പ് സംഭരിച്ചിട്ടില്ല. വർഷങ്ങൾക്കുമുൻപ് കാന്തല്ലൂരിലെ കർഷകരിൽ നിന്നും വാങ്ങിയ പച്ചക്കറിവില 20 ലക്ഷം രൂപ സർക്കാർ ഏജൻസിയായ ഹോർട്ടി കോർപ്പ് നൽകാത്തതും കർഷകർ […]
Read more

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ബിനീഷ് കോടിയേരിയിലേക്ക് അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ബിനീഷ് കോടിയേരിയിലേക്കും അന്വേഷണം. ബിനീഷ് കോടിയേരിയുടെ ഫോൺവിളി വിവരങ്ങൾ ശേഖരിച്ചു. പ്രതികളായ 25 പേരുമായി ബിനീഷ് ആശയവിനിമിയം നടത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അക്രമദിവസത്തെ വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘം ശേഖരിച്ചത്. പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടന്ന ദിവസം ഇ.ഡി ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ 25 പ്രതികളാണുള്ളത്. ആക്രമണത്തിൽ ഇവരുടെ പങ്കും തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് ഇപ്പോഴുള്ളത്. അതിന്റെ ഭാഗമായാണ് […]
Read more

പുനർജനി കേസ്: ‘വി.ഡി സതീശനെതിരെ തെളിവ് ഇല്ലാത്തത് കൊണ്ടാണ് കേസ് ക്ലോസ് ചെയ്തത്’; മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പുനർജനി കേസിൽ മുഖ്യമന്ത്രി വി.ഡി സതീശനെ കണക്ട് ചെയ്യാനുള്ള ഒരു തെളിവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി സർക്കാരിന്റെ കാലത്ത് ആണ് അന്വേഷണം നടന്നത്. മുൻ മുഖ്യമന്ത്രി എന്തുകൊണ്ട് സിബിഐ ഉൾപ്പെടെ ഉള്ളവർക്ക് അന്വേഷണം കൈമാറിയില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. തെളിവ് ഇല്ലാത്തത് കൊണ്ടാണ് കേസ് ക്ലോസ് ചെയ്തത്. കാര്യങ്ങൾ മനസ്സിലാവാത്തത് എം.വി ഗോവിന്ദന് മാത്രമെന്നും അദ്ദേഹം പറഞ്ഞു. എസ്.ശ്രീജിത്തിൻ്റെ സ്ഥാനകയറ്റത്തിലും അദേഹം പ്രതികരിച്ചു. ശ്രീജിത്തിന്റെ പേരിൽ ഒരു കേസുമില്ലായിരുന്നുവെന്നും അങ്ങനെയാണ് ഡിജിപി ആയതെന്നും ആഭ്യന്തര […]
Read more

മുൻ എം പിയും ഗുണ്ടാനേതാവുമായ അതിഖ് അഹമ്മദിൻ്റെ മകൻ അബാൻ അഹമ്മദ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

കാൺപൂർ : കൊല്ലപ്പെട്ട ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായ അതിഖ് അഹമ്മദിന്റെ ഇളയ മകൻ അബാൻ അഹമ്മദ് കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെ ഉത്തർപ്രദേശിലെ ഝാൻസി-കാൺപൂർ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഝാൻസി ജില്ലയിലെ പൂഞ്ച് പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള ദേശീയപാതയിൽ വെച്ച് അബാൻ സഞ്ചരിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഝാൻസി ജയിലിൽ കഴിയുന്ന മൂത്ത സഹോദരനെ കാണാൻ പോകുന്ന വഴിയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന മറ്റൊരാളും അപകടത്തിൽ മരണപ്പെട്ടു. അബാൻ അഹമ്മദ്, രാജയുടെ […]
Read more

തമിഴനാടിന് ദോഷമായത് ഒന്നും ചെയ്തിട്ടില്ല; ഇത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്’; ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ഡീന്‍ കുര്യാക്കോസ് എംപി. തമിഴ്‌നാട് അനാവശ്യ പ്രകോപനമുണ്ടാക്കുന്നെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി, പുതിയൊരു ഡാം എന്ന തീരുമാനം നടപ്പാക്കുന്നതിന് വേണ്ടി കേരളത്തിന്റെ നിലപാടുമായി മുന്നോട്ട് പോകുകയാണ്. തമിഴ്‌നാട് അനാവശ്യമായ പ്രകോപനമാണ് ഇക്കാര്യത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴനാടിന് ദോഷമായത് ഒന്നും കേരളം ചെയ്തിട്ടില്ല. ടിവികെയുടെ പ്രസ്താവനയ്ക്ക് നിലവില്‍ […]
Read more

Recent News