Category: NEWS

ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നൽകിയ പ്രൊപ്പോസലിനാണ് അംഗീകാരമായത്. പത്താം ക്ലാസ് കഴിഞ്ഞ് ഐടിഐ, ഡിപ്ലോമ, അല്ലെങ്കിൽ മറ്റ് ഭാഷ കോഴ്സുകൾ എടുത്തവർക്കും ഇനി മുതൽ ബിരുദ പഠനത്തിന് അവസരം ലഭിക്കും. ഡിപ്ലോമയോ ഐടിഐ യോഗ്യതയോ ഉള്ളവർക്ക് ഇനി ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഐടിഐ പാസായവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്കും മൂന്ന് […]
Read more

ബാലസംരക്ഷണ സംവിധാനങ്ങൾ ഏകോപിപ്പിക്കാൻ പുതിയ ഡിജിറ്റൽ ഡാഷ്‌ബോർഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാതല ബാലസംരക്ഷണ സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സജ്ജമാക്കിയ ഏകീകൃത ഡിജിറ്റൽ ഡാഷ്ബോർഡ് പ്രകാശനം ചെയ്തു. വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരത്തെ മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഡാഷ്ബോർഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കമ്മീഷന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നിന്ന് പ്രതിമാസാടിസ്ഥാനത്തിൽ ശേഖരിക്കുന്ന ഡാറ്റ സംയോജിപ്പിച്ചാണ് ഈ ഏകീകൃത ഡിജിറ്റൽ ഡാഷ്ബോർഡ് തയ്യാറാക്കിയിരിക്കുന്നത്. ബാലനീതി നിയമം, പോക്‌സോ (POCSO) കേസുകൾ, കുട്ടികളുടെ അവകാശ സംരക്ഷണം, പുനരധിവാസം, […]
Read more

മഴ കനക്കും; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് മുന്നറിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് നൽകിയത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലീ മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്.തിരുവനന്തപുരം, തൃശൂർ, […]
Read more

അമിത് ഷാ പാര്‍ലമെന്റില്‍ ഒളിച്ച് ഇരിക്കുന്നുവെന്ന് കെ.സി വേണുഗോപാല്‍

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് എതിരായ പൊലീസ് നടപടിക്ക് ഉത്തരവ് നല്‍കിയത് ആരെന്ന് പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ ഒളിച്ച് ഇരിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ഒട്ടും പിന്നോട്ടില്ലെന്നും അമിത് ഷാ പ്രസ്താവന നടത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയില്‍ വിശ്വാസികളുടെ പണം അടിച്ച് മാറ്റിയെന്നും കേന്ദ്രം മൗനം പാലിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. […]
Read more

നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി

പത്തനംതിട്ട: പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. യുഡിഎഫ് അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണക്കുകയായിരുന്നു. ആകെയുള്ള രണ്ട് എല്‍ഡിഎഫ് അംഗങ്ങളാണ് യുഡിഎഫ് അവിശ്വാസപ്രമേയത്തെ പിന്തുണച്ചത്. ബിജെപി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനെതിരെയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും ആറ് വീതം അംഗങ്ങളും എല്‍ഡിഎഫിന് രണ്ട് അംഗങ്ങളുമായിരുന്നു പഞ്ചായത്തില്‍ ഉണ്ടായിരുന്നത്. പിന്നാലെ ടോസിലൂടെയായിരുന്നു ബിജെപിക്ക് ഭരണം ലഭിച്ചത്. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച രണ്ട് എല്‍ഡിഎഫ് പ്രതിനിധികളും സിപിഐഎം അംഗങ്ങളാണ്. […]
Read more

തെരഞ്ഞെടുപ്പില്‍ തോറ്റെന്ന് കരുതി പാര്‍ട്ടി ഒലിച്ചുപോയെന്ന് കരുതേണ്ട; പ്രകോപന പ്രസംഗവുമായി കെ.കെ രാഗേഷ്

കണ്ണൂർ: പയ്യന്നൂരിൽ പ്രകോപന പ്രസംഗവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ്. പയ്യന്നൂരിൽ ഷെഡ് മാത്രമല്ല അതിനടിയിൽ ഉള്ളതും മാന്തിയെടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ടെന്ന് രാഗേഷ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോറ്റെന്ന് കരുതി പാര്‍ട്ടി ഒലിച്ചുപോയെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്ന് വിശദീകരിക്കുമ്പോഴായിരുന്നു പരാമർശം. പയ്യന്നൂരില്‍ നാരദന്റെ പണി എടുത്തത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ കെ രാഗേഷ് പറഞ്ഞു. പയ്യന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ മാറ്റിയിരുന്നുവെങ്കില്‍ കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച […]
Read more

സർക്കാർ പരാജയപ്പെട്ടു, മീനച്ചിലാറ്റിലെ മണൽ മാറ്റിയില്ലെങ്കിൽ വൻ ദുരന്തമെന്ന് ഷോൺ ജോർജ്

കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. മുൻപ് പിണറായി വിജയൻ ഭരിച്ചപ്പോഴും ഇപ്പോൾ വി ഡി സതീശന്റെ ഭരണത്തിലും ഒരു മാറ്റവുമില്ലെന്നും പേര് മാറി എന്ന് മാത്രമാണ് വ്യത്യാസമെന്നും ഷോൺ ജോർജ് പരിഹസിച്ചു. മുൻ മുഖ്യമന്ത്രി ‘റൂം ഫോർ റിവർ’ പദ്ധതി പഠിക്കാൻ വിദേശത്ത് പോയതല്ലാതെ മീനച്ചിലാറ്റിലേയോ വേമ്പനാട്ട് കായലിലേയോ മണൽ മാറ്റാൻ ഒരു നടപടിയും കൊക്കൊണ്ടിട്ടില്ല. ദുരന്തസമയങ്ങളിൽ രാഷ്ട്രീയ പാർട്ടികളാണ് ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നത്. ദുരന്തസാധ്യത മുന്നിൽ […]
Read more

ശ്വേതാ മേനോൻ കമ്മിറ്റിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ താരങ്ങള്‍ രംഗത്ത്

കൊച്ചി: താരസംഘടന അമ്മയില്‍ ശ്വോതാ മേനോന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരു വിഭാഗം താരങ്ങള്‍ രംഗത്ത്. ജനറല്‍ ബോഡിയില്‍ രാജി സമര്‍പ്പിച്ച കമ്മിറ്റിക്ക് സംഘടനയുടെ പേരില്‍ പ്രവര്‍ത്തനം നടത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഭൂരിഭാഗം താരങ്ങളും കിറ്റ് വാങ്ങാന്‍ തയ്യാറായില്ല. രമേഷ് പിഷാരടിയുടെ കമ്മിറ്റിക്ക് തുടരാനാകില്ലെന്ന് മാത്രമാണ് കോടതി ഉത്തരവെന്നും താരങ്ങള്‍ പറയുന്നു. വീണ്ടും പ്രവര്‍ത്തനം സജീവമാക്കാന്‍ ശ്വേതാ മേനോന്‍ കമ്മിറ്റി ശ്രമിക്കുന്നതിനിടെയാണ് വിവാദം കനക്കുന്നത്. വനിതാ താരങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പായ ‘പെണ്‍മക്കള്‍’ ഗ്രൂപ്പിലെ ചില അംഗങ്ങളാണ് […]
Read more

എൽ നിനോ പ്രതിഭാസം: 2027 ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടുമെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങൾ 45 രാജ്യങ്ങളിലെ ഭക്ഷ്യ ഭക്ഷ്യ അരക്ഷിതാവസ്ഥയെ വഷളാക്കുമെന്ന് ഏറ്റവും പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. അടുത്ത വർഷം അവസാനത്തോടെ 4.9 കോടി ജനങ്ങൾ കൊടും പട്ടിണിയിലാകുമെന്ന് ഐക്യരാഷ്ട്രസഭ ഏജൻസിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. പശ്ചിമേഷ്യൻ സംഘർഷവും എൽ നിനോ കാലാവസ്ഥാ പ്രതിഭാസവുമാണ് വരാൻ പോകുന്ന ഭക്ഷ്യദൗർലഭ്യത്തിന് കാരണമാകുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടി. പട്ടിണി ദുരന്തം ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ഡബ്ല്യു.എഫ്.പി ആവശ്യപ്പെടുന്നു. വേൾഡ് ഫുഡ് പ്രോഗ്രാമിന്‍റെ ‘ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രിഷൻ അനാലിസിസ് സർവീസ്’ […]
Read more

ഹൈസ്‌കൂളുകളിൽ ‘എറൈസ് ഹബ്ബുകൾ’ ലക്ഷ്യമിട്ട് കൈറ്റ് ARISE

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ‘എറൈസ്’ (ARISE – AI & Robotics Initiative for School Education) പദ്ധതിക്ക് തുടക്കം കുറിച്ചു. കൈറ്റിന്റെ (KITE) നേതൃത്വത്തിൽ ഹൈസ്‌കൂളുകളിൽ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ സജ്ജമാക്കി ‘എറൈസ് ഹബ്ബുകൾ’ സ്ഥാപിക്കുകകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 16 പ്രധാന പദ്ധതികളിൽ ഐ.ടി. സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നൽകി കൈറ്റ് ഹൈസ്‌കൂളുകളിൽ നടപ്പാക്കുന്ന നാല് പ്രധാന […]
Read more

Recent News