Category: NEWS

ശബരിമല നെയ്യ് ക്രമക്കേടിൽ പി. എസ് പ്രശാന്ത് പ്രതിയാകും

തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി .എസ് പ്രശാന്ത് പ്രതിയാകും. ക്രമക്കേടിൽ മുൻ അംഗം അജികുമാറിനെയും പ്രതി ചേർക്കും. പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യും. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് എസ്ഐടി രൂപീകരിച്ചത്. അന്വേഷണ സംഘത്തിൽ വിജിലൻസിലെ അഞ്ച് ഇൻസ്പെക്ടർമാരാണ് ഉള്ളത്. മേൽനോട്ട ചുമതലയ്ക്ക് മൂന്ന് പേരുടെ പട്ടിക കൈമാറി. എസ് പിമാരായ ജുവനപ്പുടി മഹേഷ്, എം ജെ സോജൻ, ആ‍ർ ബിനു എന്നിവരുടെ […]
Read more

കെഎസ്ആർടിസിയിൽ ഡിജിറ്റൽ യുഗം: എഐ വാട്‌സ്ആപ്പ് ടിക്കറ്റിങ്, 24 മണിക്കൂർ കസ്റ്റമർ കെയർ, നവീകരിച്ച കൊറിയർ സേവനങ്ങൾ നിലവിൽ വന്നു

തിരുവനന്തപുരം: കെഎസ്ആർടിസി സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായി എഐ (AI) അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ കസ്റ്റമർ കെയർ, നവീകരിച്ച കൊറിയർ സംവിധാനം എന്നിവ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ ഈ മൂന്ന് പ്രവൃത്തികളുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. ആധുനിക എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് […]
Read more

കടലിൽ മീൻ പിടിക്കുന്നതിനിടെ നെഞ്ചുവേദന: മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

ആലപ്പുഴ: കടലിൽ മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പുഴ വാടയ്ക്കൽ തൈയിൽ പീറ്റർ (65) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കടലിൽ മത്സ്യബന്ധത്തിനുപോയി തിരികെവരുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടനെ തന്നെ പീറ്ററിനെ കരക്കെത്തിച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read more

ലാബ് ഓൺ വീൽസ് പദ്ധതിക്ക് തുടക്കം: മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഡിഷണൽ സ്‌കിൽ അക്യുസിഷൻ പ്രോഗ്രാം കേരള (അസാപ്) നടപ്പാക്കുന്ന ‘ലാബ് ഓൺ വീൽസ്’ പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം ഗവ. വനിതാ കോളേജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതിയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. കേരളത്തിലെ ആദ്യത്തെ മൊബൈൽ എക്‌സ്പീരിയൻഷ്യൽ ലേണിംഗ് ലബോറട്ടറിയായ ഈ സംരംഭം വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്‌സ്, കോഡിംഗ്, മൈക്രോകൺട്രോളറുകൾ, ഇലക്ട്രോണിക്‌സ്, 3D ഡിസൈനിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ വിദ്യാർഥികൾക്ക് […]
Read more

പശുവിനെ കറക്കുന്നതിനിടെ ഗൃഹനാഥന് കുറുനരിയുടെ കടിയേറ്റു

കാസർകോട്: പശുവിനെ കറക്കുന്നതിനിടെ ഗൃഹനാഥന് കുറുനരിയുടെ കടിയേറ്റു. പിലിക്കോട് മണിയാട്ട് സ്വദേശി അനിൽ കുമാറിനാണ് കടിയേറ്റത്. ഇയാളുടെ കാലിനാണ് പരുക്ക്. അനിൽ കുമാറിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രദേശത്തെ മൂന്ന് പശുക്കളെയും കുറുനരി കടിച്ചതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് പഞ്ചായത്ത് ജാഗ്രത നിർദേശം നൽകി. പിന്നാലെ നാട്ടുകാർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുറുനരിയെ തെരഞ്ഞ് കണ്ടുപിടിച്ച് കൊന്നു. കുറുക്കനെ തെരയുന്നതിനിടയിൽ പ്രദേശവാസിയായ ടി കെ രതീഷിനും കടിയേറ്റു. ഇയാൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ […]
Read more

മുമ്പ് പ്രഖ്യാപിച്ച റൂട്ടുകളിൽ ഓടില്ല; KSRTC ബിസിനസ് ക്ലാസ് ബസുകൾ നിരത്തിലേക്ക്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസുകൾ സർവീസ് ആരംഭിക്കാനൊരുങ്ങുന്നു. ഈ മാസം 13-ന് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് ആയിരിക്കും ഈ ബസുകളുടെ ഉദ്ഘാടന സർവീസ് നടത്തുക. അതിനുശേഷം 16-ാം തീയതി മുതൽ ആലപ്പുഴ-ബെംഗളൂരു റൂട്ടിലും ബിസിനസ് ക്ലാസ് ബസുകൾ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. മുൻ ഗതാഗത മന്ത്രിയായിരുന്നു കെ.ബി.ഗണേഷ് കുമാറാണ് ബിസിനസ് ക്ലാസ് ബസുകൾ എന്ന ആശയം മുന്നോട്ട് വെച്ചത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും തിരിച്ചും സർവീസ് നടത്തുന്നതിനായാണ് അദ്ദേഹം അത്യാഡംബര സംവിധാനങ്ങളുള്ള ബസുകൾ എത്തിച്ചത്. […]
Read more

ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പത്താം ക്ലാസ് കഴിഞ്ഞ് ഐടിഐ/ ഡിപ്ലോമ/ മറ്റു ഭാഷ കോഴ്സുകൾ എടുത്തവർക്കും ഇനിമുതൽ ബിരുദ പഠനത്തിന് അവസരം. ഡിപ്ലോമയോ ഐടിഐ യോഗ്യതയോ ഉള്ളവർക്ക് ഇനി ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നൽകിയ പ്രൊപ്പോസലിനാണ് അംഗീകാരമായത്. ഐടിഐ പാസായവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്കും മൂന്ന് വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ നേടിയവർക്ക് രണ്ടാം […]
Read more

എല്ലാത്തിനും പഴി, ഒടുവില്‍ രോഹിതില്‍ പിഴച്ചു! അഗാര്‍ക്കർ വില്ലനോ അതോ വിപ്ലവകാരിയോ?

രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നുള്ള വിരമിക്കല്‍, സ‌ഞ്ജു സാംസണിന്റെ മികവിനോട് പരിഹാസത്തോടയുള്ള സമീപനം, ശുഭ്മാൻ ഗില്ലിന്റെ ടി20 ടീമില്‍ നിന്നുള്ള പുറത്താകല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ പലഫോര്‍മാറ്റുകളില്‍ നിന്നും അപ്രത്യക്ഷമായത്…അങ്ങനെ നീതികരിക്കാൻ സാധിക്കുന്നതും അല്ലാത്തതുമായി നിരവധി തീരുമാനങ്ങള്‍. ഇന്ത്യൻ ക്രിക്കറ്റ് കലുഷിതമായ വ‍ര്‍ഷങ്ങളിലൂടെ കടന്നുപോയ അഗാര്‍ക്കര്‍ കാലം അതിന്റെ പര്യവസാനത്തോട് അടുക്കുകയാണ്. അഗാര്‍ക്കര്‍ ഒരു മോശം സെലക്ടര്‍ ആയിരുന്നോ? യഥാർത്ഥത്തില്‍ ചീഫ് സെലക്ടറുടെ സ്ഥാനത്തെ അഗാര്‍ക്കറിന്റെ കാലാവധി കഴിഞ്ഞ ജൂണില്‍ […]
Read more

ടി20യിൽ ചരിത്രമെഴുതിയതിന് പിന്നാലെ ബട്‌ലർ

ലണ്ടൻ: ടി20 ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനെന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ജോസ് ബട്‌ലർ. എന്നെങ്കിലും തന്‍റെ ഈ റെക്കോർഡ് തകരുമെന്നും അത് മിക്കവാറും ഇന്ത്യയുടെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയായിരിക്കുമെന്നും ബട്‌ലർ പറഞ്ഞു. ദി ഹണ്ട്രഡ് ലീഗിൽ വെൽഷ് ഫെയറിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സൂപ്പർ ജയന്‍റ്സിന് വേണ്ടി വെടിക്കെട്ട് അർധസെഞ്ചുറി (27 പന്തിൽ പുറത്താവാതെ 51) കുറിച്ചാണ് ബട്‌ലർ റെക്കോർഡ് പുസ്തകത്തിൽ ഇടംപിടിച്ചത്. […]
Read more

മൈതാനത്ത് മിന്നൽപ്പിണർ; ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരന് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഫുട്ബോൾ മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് 24-കാരനായ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. മൂന്നാം ഡിവിഷൻ ക്ലബ്ബായ യാലാ എഫ്.സിയുടെ വിങ്ങറും സാംകോൾട്ട്സ് ടീം താരവുമായ സോഫ്‍വാൻ അവായ് (24) ആണ് മത്സരത്തിനിടെ മിന്നലേറ്റ് മരിച്ചത്. അപകടത്തിൽ ഒരു മലേഷ്യൻ പൗരൻ ഉൾപ്പെടെ 12 കളിക്കാർക്ക് പരിക്കേറ്റു. ബാങ്കോക്ക്: തായ്‌ലൻഡിൽ ഫുട്ബോൾ മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് 24-കാരനായ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. മൂന്നാം ഡിവിഷൻ ക്ലബ്ബായ യാലാ എഫ്.സിയുടെ വിങ്ങറും സാംകോൾട്ട്സ് ടീം താരവുമായ സോഫ്‍വാൻ അവായ് […]
Read more

Recent News