Category: NEWS

രാജ്യത്ത് പ്ലാസ്റ്റിക് കറൻസി പുറത്തിറക്കും

ന്യൂഡൽഹി: രാജ്യത്ത് പ്ലാസ്റ്റിക് കറൻസി അടുത്ത സാമ്പത്തിക വർഷം ആദ്യത്തോടെ വിപണിയിലിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. 10,20 രൂപയുടെ പോളിമർ കറൻസികൾ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ആദ്യം പുറത്തിറക്കുക.ഇത് അച്ചടിക്കുന്നതിനുള്ള പോളിമർ ലഭ്യമാക്കുന്നതിന് ടെൻഡർ വിളിച്ചിട്ടുണ്ട്. ടെൻഡർ പാസാക്കി ലഭിക്കുന്ന വസ്തുക്കളുടെ ഗുണമേന്മയും സുരക്ഷാഫീച്ചറുകളും പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ എന്തെല്ലാം സുരക്ഷാ മുൻകരുതലുകൾ നോട്ടുകളിൽ ഉൾപ്പെടുത്താനാകുമെന്ന് അറിയാനാകൂ. ഇക്കാര്യങ്ങൾ തീരുമാനിക്കുന്ന മുറയ്ക്ക് വിവരങ്ങൾ പുറത്തുവിടുമെന്നും ഗവർണർ പറഞ്ഞു. നിലവിലെ കറൻസികളെ അപേക്ഷിച്ച് പോളിമർ കറൻസികൾ കൂടുതൽ […]
Read more

കൊറിയർ സർവീസ് പുനരാരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറിയർ സർവീസ് പുനരാരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി. സ്വകാര്യ ഏജൻസിയെ ഒഴിവാക്കി കെഎസ്ആർടിസി ഇന്ന് മുതൽ സ്വന്തമായി കൊറിയർ സർവീസ് നടത്തും. കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിയിരുന്നു. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകി. ആന്ധ്രയിലെ singu സൊല്യൂഷൻസിനായിരുന്നു കെഎസ്ആർടിസി കൊറിയർ സർവീസിന്റെ നടത്തിപ്പ് ചുമതല. കൊറിയർ ബുക്ക്‌ ചെയ്യുന്നത് നിർത്തിവെച്ചു. സർവീസ് മോശമെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് നടപടി. കെഎസ്ആർടിസി തന്നെയായിരുന്നു കൊറിയർ ആദ്യം നടത്തിയത്. നല്ല […]
Read more

പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി അർജുൻ ആയങ്കി. ഊന്നുകൽ സിഐയോടാണ് അർജുൻ ആയങ്കിയുടെ ഭീഷണി. ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കു എന്നാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി. ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവു എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരു എന്നും പറ്റുമെങ്കിൽ പിടിക്കാനും അർജുൻ ആയങ്കി വെല്ലുവിളിച്ചു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അർജുൻ ആയങ്കിയുടെ വെല്ലുവിളി. കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് പണി […]
Read more

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി മോൻസ് ജോസഫ്

കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ പ്രതികരിച്ച് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തുമെന്ന് മോൻസ് ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി തലത്തിലുള്ള ചർച്ചയ്ക്കുള്ള ശ്രമം ഉണ്ടാകുമെന്നും കേരളത്തിൻ്റെ ഭാഗത്തുനിന്നും അതിനുള്ള സാധ്യതകൾ തേടുമെന്നും മന്ത്രി അറിയിച്ചു. തമിഴ്നാടിന്റെ പ്രഖ്യാപനം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനകൾ നടന്നിട്ടില്ല. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് 142 അടി നിലനിർത്തുന്നത്. ഇതിൽ മാറ്റം വരുത്താൻ […]
Read more

എട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ആ ദുരന്തത്തിന്റെ മുറിവുകൾ ഉണങ്ങിയിട്ടില്ല; ഹിരോഷിമ ദിനത്തിന് 81 വയസ്

ഇന്ന് ഹിരോഷിമ ദിനം. ഇന്നേ ദിവസമാണ് 81 വർഷങ്ങൾക്കു മുമ്പ് ലോകത്താദ്യമായി യുദ്ധത്തിൽ അണുബോംബ് പ്രയോഗിച്ചത്. ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബുകൾ രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെ കീഴടക്കി. 1945 ആഗസ്ത് 6. വർഷങ്ങൾ ആയി യുദ്ധത്തിന്റെ നിഴലിൽ ആയിരുന്നെങ്കിലും, ജപ്പാനിലെ ഹിരോഷിമ നഗരം ശാന്തമായ പ്രഭാതത്തിലേക്കാണ് ഉണർന്നെഴുന്നേറ്റത്. തൊഴിലാളികൾ ഫാക്ടറികളിലേക്കുള്ള യാത്രയിലായിരുന്നു. കുടുംബങ്ങൾ പ്രഭാതഭക്ഷണത്തിനായി ഒത്തുകൂടി. കുട്ടികൾ തെരുവിൽ കളിക്കുന്നുണ്ടായിരുന്നു. ആ ദിവസം ചരിത്രത്തിലും സ്വന്തം ജീവിതത്തിലും സങ്കൽപ്പിക്കാനാവാത്ത വഴിത്തിരിവുണ്ടാക്കുമെന്ന് അവരാരും കരുതിയിരുന്നില്ല. കേണൽ പോൾ ടിബറ്റ്സ് എന്ന […]
Read more

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള ആദ്യ വായ്പാ വിതരണവും മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നിർവഹിക്കും. തിരുവനന്തപുരം തൈക്കാടുള്ള ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങ്. സംരംഭകരെ ശാക്തീകരിക്കുക, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (MSME) മേഖലയെ ശക്തിപ്പെടുത്തുക, സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് നവീകരിച്ച പദ്ധതിയുടെ ലക്ഷ്യം. പുതിയ സംരംഭങ്ങൾക്കും നിലവിലുള്ള സംരംഭങ്ങൾക്കും […]
Read more

പമ്പയിൽ നിന്ന് മണൽ വാരുമെന്ന പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമാണെന്ന് പഴകുളം മധു

റാന്നി: പമ്പയിൽ നിന്ന് മണൽ വാരുമെന്ന സർക്കാർ പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമാണെന്ന് പഴകുളം മധു എംഎൽഎ. മന്ത്രിസഭാ യോഗ തീരുമാനം നടപ്പാക്കിയില്ലെങ്കിൽ രാഷ്ട്രീയം നോക്കാതെ ജനങ്ങൾക്കൊപ്പം രംഗത്തിറങ്ങും. രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയത്ത് സിപിഎം ജില്ലാ സെക്രട്ടറിയും കെയു ജനീഷ് കുമാർ എംഎൽഎയും അനാവശ്യ വിമർശനം ഉന്നയിക്കുകയാണെന്നും മധു കുറ്റപ്പെടുത്തി.
Read more

മീഡിയ പ്രൊപ്പഗാന്‍ഡ നടന്നോ എന്ന് സംശയമുണ്ട്; തോട്ടപ്പള്ളി മണൽ നീക്കൽ പ്രതിസന്ധിയിൽ മാധ്യമങ്ങൾക്കെതിരെ കളക്ടർ

ആലപ്പുഴ: തോട്ടപ്പള്ളി മണല്‍ നീക്കല്‍ പ്രതിസന്ധി വിവാദത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ വിമർശനവുമായി ജില്ലാ കളക്ടര്‍ ഷാജി വി നായര്‍. മീഡിയ പ്രൊപ്പഗാന്‍ഡ നടന്നോ എന്ന് സംശയമുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. പൊഴി നേരത്തെ മുറിച്ചിരുന്നുവെന്നും കൃത്യമായ നിരീക്ഷണവും ഏര്‍പ്പെടുത്തിയെന്നും കളക്ടര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് കളക്ടറുടെ വിശദീകരണം. ഇല്ലെങ്കില്‍ ഇതിലും വലിയ വെള്ളപ്പൊക്കമുണ്ടായേനെ എന്നും ഷാജി വി നായര്‍ പറഞ്ഞു. ‘2018ന് ശേഷം ആദ്യമായാണ് കുട്ടനാട്ടില്‍ ഇത്രയും വലിയ വെള്ളപ്പൊക്കമുണ്ടാകുന്നത്. എന്‍എച്ച്എഐയുടെ താല്‍കാലിക പാലം പൊളിച്ചു മാറ്റാന്‍ നേരത്തെ […]
Read more

ശബരിമലയിലെ ദോഷങ്ങള്‍ മാറാൻ പരിഹാര ക്രിയകള്‍ ആരംഭിച്ച് ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിലെ ദോഷങ്ങള്‍ മാറാന്‍ പരിഹാര പൂജകൾ ആരംഭിച്ച് ദേവസ്വം ബോര്‍ഡ്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും, കാസര്‍കോടും കുമാരമംഗലം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലുമാണ് പ്രത്യേക പൂജ നടന്നത്. കാസര്‍കോട് കാര്‍ത്തിക പൂജയും, കാണിക്ക സമര്‍പ്പണവും നടത്തി. വാക്ക് ദോഷം മാറാനാണ് കൊല്ലൂരിലെ പൂജകള്‍ നടത്തിയത്. കൊല്ലൂരില്‍ മണി, നാക്ക്, നാരായം എന്നിവ സമര്‍പ്പിച്ച് പൂജ ചെയ്തു. 2018ല്‍ കണ്ടെത്തിയ ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പരിഹാര പൂജകള്‍ ചെയ്യുന്നത്. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ പി എസ് ശാന്തകുമാറിന്റെ നേതൃത്വത്തിലാണ് […]
Read more

മലയാളത്തിന്റെ അനശ്വര നടൻ മുരളിയുടെ ഓര്‍മകള്‍ക്ക് 17 വയസ്

നടന്‍ മുരളിയുടെ ഓര്‍മകള്‍ക്ക് ഇന്ന് 17 വയസ് തികഞ്ഞു. പരുക്കന്‍ രൂപവും ഇടിമുഴക്കം പോലുള്ള ശബ്ദവും കൊണ്ട് മലയാള സിനിമയുടെ നായകസങ്കല്‍പങ്ങളുടെ സകല അളവുകോലുകളും തച്ചുടച്ച പ്രതിഭയാണ് മുരളി. പരുക്കന്‍ ഭാവത്തിനുള്ളില്‍ അതിനിഗൂഢമായ ആര്‍ദ്രതയും രാഗവും രൗദ്രവും ഒളിപ്പിച്ചുവച്ച മറ്റൊരു നടന്‍ മലയാളത്തിലുണ്ടായിട്ടില്ല. ഉജ്ജ്വലമായ ഭാവാഭിനയവും വ്യത്യസ്തമായ ശരീരഭാഷവും ശബ്ദവിന്യാസത്തിലെ മികവുമാണ് മുരളിയെ മറ്റു നടന്മാരിൽനിന്നും വ്യത്യസ്ഥനാക്കിയത്. സൂക്ഷ്മാഭിനയത്തിലൂടെ മറ്റ് അഭിനേതാക്കളില്‍ നിന്ന് എന്നും മുരളിയുടെ കഥാപാത്രങ്ങള്‍ വേറിട്ടുനിന്നു. അമരത്തിലെ കൊച്ചുരാമനിലൂടെ കടപ്പുറത്തിന്റെ രീതികളും ശരീരഭാഷയും സംഭാഷണശൈലിയും […]
Read more

Recent News