Category: NEWS

‘കുമ്പളങ്ങി നൈറ്റ്സി’ന് ശേഷം മധു സി നാരായണൻ

കൊച്ചി : ആഗോള തലത്തിൽ വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മധു സി നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഫോർട്ട് കൊച്ചിയിൽ ആരംഭിച്ചു. യുവതാരം നസ്‌ലൻ നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡോക്ടർ അനന്തു പ്രൊഡക്ഷൻസ് ബാനറിൽ ഡോക്ടർ അനന്തുവും സൈലൻ്റ് കാറ്റ് ഫിലിംസും ചേർന്നാണ്. ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ജൂലൈ അവസാന വാരമാണ് നടന്നത്. ചിത്രത്തിൽ നസ്‌ലനൊപ്പം സൗബിൻ […]
Read more

കാർത്തിക് സുബ്ബരാജിന്റെ 10-ാം പടത്തിന്റെ ടൈറ്റിൽ ടീസർ

ചെന്നൈ : കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ദൊറോത്തി’യുടെ ടൈറ്റിൽ ടീസർ റിലീസ് ചെയ്തു. ത്രില്ലും ആക്ഷനും റിവഞ്ചും ഒക്കെയായിട്ടുള്ളൊരു പടമാകും ദൊറോത്തി എന്നാണ് ടീസർ നൽകുന്ന സൂചന. കീർത്തി സുരേഷ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ സാനന്ത്, റിഷികാന്ത് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. ഇളയരാജയാണ് സംഗീത സംവിധാനം. സെപ്റ്റംബർ 25 നാണ്ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദൊറോത്തിയുടെ ഫസ്റ്റ് […]
Read more

ഡിസംബറിൽ തിരികെ പോകും, തന്നെ രാജ്യത്ത് നിന്ന് അടർത്തി മാറ്റാനാകില്ല

ഡൽഹി : ഇന്ത്യയിലിരുന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബം​ഗ്ലാദേശിലേക്ക് തിരികെ പോകുന്ന സമയവും തീയതിയും എല്ലാവരെയും അറിയിക്കുമെന്നും ഡിസംബറിൽ തിരികെ പോകാനാണ് ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു. തന്നെ രാജ്യത്ത് നിന്ന് അടർത്തിമാറ്റാനാകില്ലെന്നും താൻ ബംഗ്ലാദേശിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു. വിദൂരത്തിരുന്ന് രാജ്യത്ത് നടക്കുന്നത് കാണുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ നടക്കുന്നു. ഭയമാണ് രാജ്യത്ത്. അന്ന് നടന്നതിലെ സത്യം മനസ്സിലാക്കണം. നടന്നത് വിദ്യാർത്ഥി പ്രതിഷേധമല്ല. സമരം തീർക്കാൻ പലതവണ ശ്രമിച്ചു. […]
Read more

വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ഡൽഹി : വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമുള്ള രൂപമാറ്റം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വര്‍ക്ക് ഷോപ്പുകളിലോ സര്‍വീസ് സ്റ്റേഷനുകളിലോ നടത്താം. രൂപമാറ്റം വരുത്തുന്നതിന് മുമ്പ് ഫോം 22 സി വഴി രജിസ്റ്ററിംഗ് അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. മാറ്റങ്ങള്‍ വരുത്തിയ ശേഷം 14 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റില്‍ രേഖപ്പെടുത്തണമെന്നതാണ് വ്യവസ്ഥയെന്നും വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്‍റില്‍ രേഖാമൂലം മറുപടി […]
Read more

എഫ്സിആർഎ ഭേദഗതി ബില്ലിൽ തിരക്കിട്ട നീക്കം; ബിൽ നാളെയോ മറ്റന്നാളോ കൊണ്ടുവന്നേക്കും

ഡൽഹി : എഫ്സിആർഎ ഭേദഗതി ബില്ലിൽ തിരക്കിട്ട നീക്കവുമായി കേന്ദ്രം. ബിൽ നാളെയോ മറ്റന്നാളോ പാർലമെൻ്റ് സമ്മേളനത്തിൽ കൊണ്ടുവരാനാണ് നീക്കം. ചർച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്തേക്കും. പാർലമെൻ്റ് സമ്മേളനം നീട്ടാനിടയില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം, മണ്ഡല പുനർനിർണ്ണയ ബിൽ ഈ സമ്മേളനത്തിൽ കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിച്ചേക്കും.
Read more

രാഹുൽ ഗാന്ധിയുമായി കിരൺ റിജിജു കൂടിക്കാഴ്ച നടത്തി, ഫലമില്ല; പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം

ഡൽഹി : മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലില്‍ ഒരിക്കല്‍ കൂടി കൈവയ്ക്കാന്‍ കേന്ദ്ര സർക്കാരിന്‍റെ നീക്കം. കഴിഞ്ഞ സമ്മേളനത്തില്‍ നീക്കം പരാജയപ്പെട്ടെങ്കില്‍ വര്‍ഷകാല സമ്മേളനത്തിന്‍റെ ദൈര്‍ഘ്യം കൂട്ടി പ്രത്യേക സിറ്റിംഗ് നടത്തി പാസാക്കാനാണ് നീക്കം. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസിന്‍റെ നിലപാട് തേടി. ബില്ലിനെ അനുകൂലിക്കില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. എഫ് സി ആര്‍ എ ബില്ലിനെയും പിന്തുണക്കില്ലെന്ന് കെ സി വേണുഗോപാലും അറിയിച്ചു. […]
Read more

ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദില്ലിയിൽനിന്ന് നടത്തിയ വെർച്വൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്തതിന് പിന്നാലെ ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റനും ബംഗ്ലാദേശ് അവാമി ലീഗ് മുൻ എംപിയുമായ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. മഗുര ടൗണിലെ കേശബ് മോറിലുള്ള കുടുംബവീടിന് നേരെ ആണ് ആക്രമണം ഉണ്ടായത്. ബോംബ് ആക്രമണത്തിന് പിന്നാലെ വീട് തല്ലിത്തക‍ർക്കുകയും ചെയ്തു. വീടിന് നേരെ ആക്രമണം നടന്നതായി ബംഗ്ലാദേശ് അവാമി ലീഗ് എക്സിലൂടെ സ്ഥിരീകരിച്ചു. ആസൂത്രിത ആക്രമണമാണെന്നും […]
Read more

തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങി

ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങിയതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. ദേശീയപാത 66ൽ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ആലപ്പുഴ എസി റോഡും, അമ്പലപ്പുഴ സംസ്ഥാനപാതയും വെള്ളത്തിൽ മുങ്ങിയ നിലവിലെ സാഹചര്യക്കിൽ വാഹനങ്ങൾ മുഴുവൻ കടന്നുപോകുന്നത് ദേശീയപാതയിലൂടെയായിരുന്നു. ഇന്നലെ രാത്രി തുടങ്ങിയ മാലിന്യ നീക്കം തുടരുകയാണ്. തിരുവല്ലയിൽ രാത്രി ഇടവിട്ട് ശക്തമായ മഴ പെയ്തു. വെള്ളം ഇറങ്ങുന്നത് തുടരുന്നത് ആശ്വാസമായി. ഇന്നലത്തെക്കാൾ വെള്ളം ഇറങ്ങി. നിലവിൽ നേരിയ ചാറ്റൽ മഴ. രാത്രി പെയ്ത മഴ ജലനിരപ്പ് കൂട്ടിയിട്ടില്ല. ആലപ്പുഴയിൽ […]
Read more

ഇറാൻ-ഒമാൻ ചർച്ച ധാരണയിലെത്തിയതായി റിപ്പോർട്ട്, എണ്ണവില കുറഞ്ഞേക്കും

ദുബൈ: ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കുന്നത് പരി​ഗണനയിൽ. ഇറാനും ഒമാനും മാത്രം കൈകാര്യം ചെയ്യുന്ന താൽക്കാലിക ഗതാഗത പാത സംബന്ധിച്ച് ധാരണയിലെത്തിയെന്ന് ഇറാൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഒമാനുമായി ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി. എന്നാൽ ഹോർമുസിൽ ഇറാന് മേൽക്കൈ അനുവദിക്കുന്ന ധാരണ അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കരാർ നടപ്പിലായേക്കാമെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ സ്ഥിരീകരിച്ചു. ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് ഇറാനും വ്യക്തമാക്കി. അടുത്ത 48 മണിക്കൂറിനുള്ളിൽ ഒരു ധാരണയുണ്ടായേക്കാമെന്ന് […]
Read more

കൊറോണ ഏതാ നിപ്പ ഏതാ എന്നറിയാത്ത മന്ത്രി

തിരുവനന്തപുരം: പത്തനാപുരം താലൂക്ക് ആശുപത്രി നിർമ്മാണത്തെ വിമർശിച്ച ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന് മറുപടിയുമായി മുൻ എംഎൽഎ കെബി ഗണേഷ് കുമാർ. ഇത് ഹോട്ടലാക്കാനേ കൊള്ളൂ എന്നാണ് ആശുപത്രി സന്ദർശിച്ച മന്ത്രി വിമർശിച്ചത്. എന്നാൽ സാധാരണക്കാർക്ക് വേണ്ടിയുളള ആശുപത്രിയ്ക്ക് പഞ്ചനക്ഷത്ര സൗകര്യം വേണമെന്ന് ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റെന്ന് കെബി ഗണേഷ് കുമാർ ചോദിച്ചു. മുടന്തൻ ന്യായങ്ങൾ പറഞ്ഞു ആശുപത്രി നിർമ്മാണം നീട്ടിക്കൊണ്ടുപോയി അവസാനം അതെല്ലാം ചിലരുടെ ക്രെഡിറ്റിലാക്കാനുള്ള ഗൂഢതന്ത്രമാണിതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെബി ഗണേഷ് കുമാർ ആരോപിച്ചു. […]
Read more

Recent News