DMK ക്ക് മനംമാറ്റം? രാഹുലിനെ തള്ളി
ഡൽഹി : മണ്ഡല പുനർനിർണയ ബില്ലിൽ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെക്ക് മനംമാറ്റമെന്ന് സൂചന. മണ്ഡലപുനർനിർണയത്തോട് എതിർപ്പില്ലെന്ന് ഡിഎംകെ നേതാവ് ആർ.എസ്.ഭാരതി പറഞ്ഞു. ഡിഎംകെയുടെ നിർദേശങ്ങൾ അംഗീകരിച്ചാൽ കേന്ദ്ര സർക്കാറിനെ പിന്തുണയ്ക്കുമെന്നും സർക്കാർ ഭേദഗതികൾ മുന്നോട്ടുവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിന് ദോഷമാകില്ലെങ്കിൽ ബില്ലിനെ എതിർക്കേണ്ടതില്ല. എംപിമാരുമായി ആലോചിച്ച് തീരുമാനിക്കും. എല്ലാ തമിഴരും ബില്ലിനെ എതിർക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആഹ്വാനത്തെയും അദ്ദേഹം തള്ളി. അന്ധമായി ഒന്നിനെയും എതിർക്കേണ്ടതില്ലെന്നും ഭാരതി പറഞ്ഞു. വനിത സംവരണം, മണ്ഡല പുനർ നിർണയം എന്നിവയിൽ സമവായം […]
Read more

