തിരുവനന്തപുരം: കനത്ത മഴയിൽ വലഞ്ഞ് രാജ്യം. വിവിധ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ശക്തമായ മഴ തുടരുന്ന അസമിൽ മരിച്ചവരുടെ എണ്ണം 96 ആയി ഉയരുകയും ചെയ്തു. ലക്ഷക്കണക്കിന് പേരെയാണ് പ്രളയം ബാധിച്ചത് എന്നാണ് സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട്. അമ്പതിനായിരത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഹിരാകുഡ് അണക്കെട്ട് തുറന്നതിനെ തുടർന്ന് ഒഡീഷയിൽ 14 ജില്ലകൾ വെള്ളപ്പൊക്ക ഭീഷണിയിലാണെന്ന് അധികൃതർ അറിയിച്ചു. ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ രൂക്ഷമായതോടെ കേദാർനാഥ്, ബദ്രിനാഥ് തീർത്ഥാടകർക്ക് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മരിച്ചവരുടെ എണ്ണം 96; ദുരിതം തീരാതെ അസം
