കാസർകോട്: പശുവിനെ കറക്കുന്നതിനിടെ ഗൃഹനാഥന് കുറുനരിയുടെ കടിയേറ്റു. പിലിക്കോട് മണിയാട്ട് സ്വദേശി അനിൽ കുമാറിനാണ് കടിയേറ്റത്. ഇയാളുടെ കാലിനാണ് പരുക്ക്. അനിൽ കുമാറിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രദേശത്തെ മൂന്ന് പശുക്കളെയും കുറുനരി കടിച്ചതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് പഞ്ചായത്ത് ജാഗ്രത നിർദേശം നൽകി. പിന്നാലെ നാട്ടുകാർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുറുനരിയെ തെരഞ്ഞ് കണ്ടുപിടിച്ച് കൊന്നു. കുറുക്കനെ തെരയുന്നതിനിടയിൽ പ്രദേശവാസിയായ ടി കെ രതീഷിനും കടിയേറ്റു. ഇയാൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
Related Posts
‘കേരളത്തിലെ കമ്മി ഇക്കോ സിസ്റ്റം തൂത്തെറിയണം’; പരിഹസിച്ച് വി ടി ബൽറാം എംഎൽഎ
തിരുവനന്തപുരം: എസ്എഫ്ഐയെ പരിഹസിച്ച് വി ടി ബൽറാം എംഎൽഎ. പത്തുവർഷമായി ‘സൈലൻറ് ഫെഡറേഷൻ ഓഫ് ഇന്ത്യ’യായി നിന്ന ഒരു വിദ്യാർത്ഥി…
ചെന്താമരയ്ക്ക് അർഹമായ ശിക്ഷ ലഭിച്ചു, ; വധശിക്ഷയിൽ പ്രതികരണവുമായി പ്രോസിക്യൂട്ടർ
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയ്ക്ക് അർഹമായ ശിക്ഷയാണ് ലഭിച്ചതെന്നും അതിയായ സന്തോഷമുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം ജെ…
ഇന്ധന വില കൂടിയത്, കുറയ്ക്കേണ്ട സാഹചര്യം വന്നാൽ കുറയ്ക്കും’: സുരേഷ് ഗോപി
കൊച്ചി: ഇന്ധനവിലയിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്ധനവില കൂടിയതിന് കാരണം ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ എന്നാണ് സുരേഷ് ഗോപിയുടെ പരിഹാസം.…
