Tag: kasaragod

പ്രതിശ്രുത വധുവിനെയും വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കാസർകോട്: പ്രതിശ്രുത വരനെയും വധുവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാസര്‍കോട് കിഴക്കേക്കര സ്വദേശിനി പി അനുശ്രീ (25), കണ്ണൂര്‍ അമ്പത്തട്ട് സ്വദേശി അമല്‍ എന്നിവരാണ് മരിച്ചത്. ആദ്യം വധുവായ യുവതിയെ കര്‍ണാടകയിലെ ഹുൻസൂരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉന്‍സൂര്‍ ബ്രാഞ്ചിലെ ജീവനക്കാരിയാണ് ഇവര്‍. പിന്നാലെയാണ് വരന്‍ അമലിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഡിസംബര്‍ 26ന് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.
Read more

ബിജെപി ഓഫീസിൽ ദേശീയ പതാകയോട് അനാദരവ്, പതാക കൂട്ടിയിട്ട നിലയിൽ; നടപടി വേണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി

കാസർകോട്: ബിജെപി കാസർകോട് ജില്ലാ ഓഫീസിൽ ദേശീയ പതാകയോട് അനാദരവ്. ഓഫീസിന്റെ ഒരു ഭാഗത്ത് കൂട്ടിയിട്ട നിലയിലാണ് ദേശീയപതാകകൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തിയ തിരംഗ യാത്ര കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഇതിന് ശേഷം ബിജെപി ജില്ലാ ഓഫീസിലേക്ക് എത്തിച്ച ദേശീയപതാകയാണ് അലക്ഷ്യമായി വലിച്ചെറിഞ്ഞ രീതിയിൽ കണ്ടെത്തിയത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വൻ തോതിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ നടപടി വേണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.കുറ്റക്കാർക്കെതിരേ […]
Read more

പശുവിനെ കറക്കുന്നതിനിടെ ഗൃഹനാഥന് കുറുനരിയുടെ കടിയേറ്റു

കാസർകോട്: പശുവിനെ കറക്കുന്നതിനിടെ ഗൃഹനാഥന് കുറുനരിയുടെ കടിയേറ്റു. പിലിക്കോട് മണിയാട്ട് സ്വദേശി അനിൽ കുമാറിനാണ് കടിയേറ്റത്. ഇയാളുടെ കാലിനാണ് പരുക്ക്. അനിൽ കുമാറിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രദേശത്തെ മൂന്ന് പശുക്കളെയും കുറുനരി കടിച്ചതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് പഞ്ചായത്ത് ജാഗ്രത നിർദേശം നൽകി. പിന്നാലെ നാട്ടുകാർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുറുനരിയെ തെരഞ്ഞ് കണ്ടുപിടിച്ച് കൊന്നു. കുറുക്കനെ തെരയുന്നതിനിടയിൽ പ്രദേശവാസിയായ ടി കെ രതീഷിനും കടിയേറ്റു. ഇയാൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ […]
Read more

യോഗ്യതയുള്ള ആളായിരിക്കണം പാർട്ടിയെ നയിക്കേണ്ടത്; കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തന്നെക്കാൾ യോഗ്യതയുള്ള ആളെ കെപിസിസി പ്രസിഡന്റ് ആക്കുന്നതിൽ വിയോജിപ്പില്ലെന്നും ജാതി ഗ്രൂപ്പ് സമവാക്യങ്ങൾ മാനദണ്ഡമാകരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. യുഡിഎഫിന് 102 സീറ്റ് കിട്ടി എന്നത് വലിയ കാര്യമായി കാണേണ്ടതില്ല. ഇനിയും തെരഞ്ഞെടുപ്പ് വരാനുണ്ട്. യോഗ്യതയുള്ള ആളായിരിക്കണം പാർട്ടിയെ നയിക്കേണ്ടതെന്നും കെപിസിസിക്ക് അടിയന്തരമായി പ്രസിഡൻ്റ് ഉണ്ടാവണമെന്നും ഉണ്ണിത്താൻ പ്രതികരിച്ചു. സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്‍റ് ചുമതലയിൽ കാര്യമായി ശ്രദ്ധിക്കാനാകുന്നില്ല. മന്ത്രിയായതിന് തൊട്ടുപിന്നാലെ തന്നെ പ്രസിഡന്‍റ് […]
Read more

മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ലായിരുന്നു, വിവാ​ദത്തിൽ പ്രതികരണവുമായി ‘ഹെലൻ ഓഫ് സ്പാർട്ട’

കാസർകോട്: മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് കേസെടുത്ത സംഭവത്തിൽ ഒടുവിൽ പരസ്യമായി ക്ഷമാപണം നടത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും വ്ലോഗറുമായ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ. താൻ മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ സ്വന്തം ചെലവിൽ നടത്തിയ ഡ്രഗ് ആൻഡ് ആൽക്കഹോൾ പരിശോധനയുടെ മെഡിക്കൽ റിപ്പോർട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് താരം വിശദീകരണ വീഡിയോയുമായി രംഗത്തെത്തിയത്. ഒരു ബിയർ കുടിച്ചുവെന്ന കാര്യം താൻ നിഷേധിക്കുന്നില്ലെന്നും ഇനി ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്നും ഹെലൻ ഓഫ് സ്പാർട്ട വ്യക്തമാക്കുന്നു.“ഒരു സാധാരണക്കാരന് മദ്യപിച്ച് വണ്ടിയോടിച്ചാൽ […]
Read more

കാസർഗോഡ് സിപിഐഎം ഓഫീസിന് നേരെ അക്രമം, പിന്നിൽ ബിജെപി പ്രവർത്തകരെന്ന് സിപിഐഎം

എണ്ണപ്പാറ: കാസർഗോഡ് എണ്ണപ്പാറയിൽ സിപിഐഎം ഓഫീസിന് നേരെ അക്രമം. എണ്ണപ്പാറയിൽ പ്രവർത്തിക്കുന്ന തായന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ അർധരാത്രിയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന്റെ ജനൽ ചില്ലുകളും കൊടിമരവും തകർത്തു.പിന്നിൽ ബിജെപി പ്രവർത്തകരെന്ന് സിപിഐഎം ആരോപിച്ചു. ഇന്നലെ രാത്രിയിലാണ് ആക്രമണം ഉണ്ടായത് എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. യാതൊരു രാഷ്ട്രീയ സംഘർഷവും ഇല്ലാത്ത പ്രദേശമാണ് അവിടെ ബോധപൂർവം സംഘർഷം ഉണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം ആണിതെന്നാണ് സിപിഐഎം ആരോപിക്കുന്നത്. […]
Read more

നിയന്ത്രണം നഷ്ടപ്പെട്ട കാർ പട്രോളിംഗ് പൊലീസുകാരെ ഇടിച്ച് തെറിപ്പിച്ചു

കാസർ​ഗോഡ്: കാസർ​ഗോഡ് നിയന്ത്രണം നഷ്ടപ്പെട്ട മാരുതി കാർ ഹൈവേ പട്രോളിംഗ് പൊലീസുകാർക്ക് നേരെ പാഞ്ഞുകയറി. കാഞ്ഞങ്ങാട് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെയാണ് നിയന്ത്രണം വിട്ട് എത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്. ഇന്ന് ഉച്ചയോടെ ആണ് അപകടം നടന്നത്. രണ്ട് പൊലീസുകാർക്ക് സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വാഹനത്തിന് പിന്നിൽ നിൽക്കുകയായിരുന്ന ഹൈവേ പട്രോളിംഗ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, അലോഷി എന്നിവർക്കാണ് പരിക്കേറ്റത്. സൂരജിന് കാലിനാണു പരിക്ക്. അലോഷിക്കും സാരമായ പരിക്കുണ്ട്. ഇതുവരെയും ആദ്യം […]
Read more

കനത്ത മഴ ; ഇന്ന് മൂന്ന് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയായി അവധി നൽകിയത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഈ […]
Read more

കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർ​ഗോഡ്: കാസർകോട്, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 9, ചൊവ്വ) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട് ) പ്രവചിച്ചിരിക്കുന്നതിനാൽ മുൻകരുതൽ നടപടിയായിട്ടാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉള്ള കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ […]
Read more

മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ വ്യാപക എൻഐഎ പരിശോധന

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ വ്യാപക എൻഐഎ പരിശോധന. മലപ്പുറത്ത് രണ്ടിടങ്ങളിലാണ് പരിശോധന. ഒന്ന് മലപ്പുറം തിരൂരങ്ങാടിയിൽ ഹോളോബ്രിക്സ ഗോഡൌണിലാണ്, മറ്റൊന്ന് വണ്ടൂരിലുള്ള ഒരു വീട്ടിലാണ്. ഫെബ്രുവരി 7ന് തിരൂരങ്ങാടി ചെമ്മാട്ട് വെച്ച് ഒരു ലോറിയിൽ നിന്നുള്ള സ്ഫോടക വസ്തുക്കള്‍ പിടികൂടിയിരുന്നു. അത് ഹോളോബ്രിക്സ് കടയിലേക്ക് സാധനങ്ങളിറക്കുന്ന ലോറിയായിരുന്നു ഇത്. ലോറിയിലെ ഉള്ളിച്ചാക്കുകള്‍ക്കിടയിലാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥര്‍ ഇവ പിടിച്ചെടുത്തിരുന്നു. ക്വാറിയിലേക്കുള്ള ആവശ്യത്തിന് എത്തിച്ചെന്നായിരുന്നു പറഞ്ഞത്. അതിന്‍റെ തുടരന്വേഷണം എന്ന നിലയിലാണ് ഇപ്പോള്‍ രണ്ടിടങ്ങളിൽ […]
Read more

Recent News