മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു
തിരുവനന്തപുരം: ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിക്കാത്തതിനാൽ മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു. ലാൽ ഒഴികെ ഉള്ള താരങ്ങൾ ഓസ്‌ട്രേലിയയിൽ എത്തിയിരുന്നു. ഗായിക കെ എസ് ചിത്ര, മനോജ് കെ ജയൻ അടക്കമുള്ളവർ എത്തിയെങ്കിലും മോഹൻലാലിന് വീസ ലഭിച്ചിരുന്നില്ല. വീസ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതേസമയം, ഷോ മറ്റൊരു ദിവസം ഉണ്ടാകുമെന്ന് മോഹൻലാൽ പ്രതികരിച്ചു. ഓസ്‌ട്രേലിയൻ വീസക്കുള്ള കർശന വ്യവസ്ഥകളാണ് മോഹൻലാലിന് വീസ ലഭിക്കുന്നതിന് പ്രശ്നമായതെന്നാണ് വിവരം.
Read more

