Category: NEWS

‘ദേശീയ ടെസ്റ്റിംഗ് ഏജന്‍സി പിരിച്ചുവിടണം’; ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷന്‍ രൂപീകരിക്കണമെന്ന് സിജെപി

ന്യൂഡല്‍ഹി: ദേശീയ ടെസ്റ്റിംഗ് ഏജന്‍സി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി. പകരം സ്ഥിരം സംവിധാനമുള്ള ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷന്‍ രൂപീകരിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. നീറ്റ്-യുജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് സിജെപി ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. പുതുതായി രൂപീകരിക്കുന്ന സംവിധാനത്തിൽ സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്നും സംഘടിപ്പിക്കുന്ന മുഴുവന്‍ പരീക്ഷകളുടെയും ചോദ്യംപേപ്പര്‍ ഓഡിറ്റ് ചെയ്യപ്പെടണമെന്നും സിജെപി വക്താവ് അഷുതോഷ് റാങ്ക ആവശ്യപ്പെട്ടു. രാജ്യത്തെ പരീക്ഷാ സംവിധാനത്തെ ബാധിക്കുന്ന ഘടനാപരമായ പ്രശ്‌നം ഉള്‍പ്പെടെ […]
Read more

“ഡിസി” ; ചിത്രം കേരളത്തിൽ എത്തിച്ചത് ശ്രീ ഗോകുലം മൂവീസ്

കൊച്ചി : ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ ക്ക്‌ ഗംഭീര പ്രേക്ഷക പ്രതികരണം. പ്രേക്ഷകർക്കൊപ്പം നിരൂപകരും വലിയ പ്രശംസ നൽകുന്ന ചിത്രം തീയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിൻ്റെ ഡിസ്ട്രിബുഷൻ പാർട്ണർ. സൂപ്പർ ഹിറ്റ് […]
Read more

കൊല്ലം പത്തനാപുരത്ത് വളർത്തുമൃ​ഗങ്ങളെ കൊന്ന പുലി കെണിയിൽ കുടുങ്ങി

കൊല്ലം: പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ കൊന്ന പുലി കെണിയിൽ കുടുങ്ങി. അലിമുക്ക് ഭാ​ഗത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. കഴിഞ്ഞദിവസങ്ങളിലാണ് പ്രദേശത്ത് പുലിയുടെ ആക്രമണമുണ്ടായത്. ശാന്ത എന്ന വയോധികയുടെ രണ്ട് അടുകളെ പുലി കൊന്നിരുന്നു. പലയിടങ്ങളിലായി വളർത്തു നായ്ക്കളെയും പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് കൂട് സ്ഥാപിച്ചത്.
Read more

ശബരിമല നെയ്യ്; മിൽമയ്ക്ക് കരാർ കൊടുത്തതിൽ നഷ്ടം 2.28 കോടി

തിരുവനന്തപുരം: ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതിൽ പിഎസ് പ്രശാന്തും അജികുമാറും ബോധപൂർവം അഴിമതി നടത്തിയെന്ന് എഫ്.ഐ.ആർ. എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബുവും ക്രമക്കേടിന് കൂട്ടുനിന്നു. ടെണ്ടറിൽ പങ്കെടുത്ത മൂന്ന് കമ്പനികളെ ഒഴിവാക്കിയതിൽ ദുരൂഹതയുണ്ടെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്. കേസിൽ വിജിലൻസ് അന്വേഷണം തുടരുകയാണ്. കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികാളാണ് പിഎസ് പ്രശാന്തും അജികുമാരും മുരാരി ബാബുവും. ഇവർ ഗുരുതരമായ ക്രമക്കേട് കാണിച്ചുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. വിശ്വാസവഞ്ചന, അഴിമതി നിരോധനനിയമത്തിലെ മൂന്ന് കുറ്റങ്ങൾ എന്നിവയാണ് കേസിൽ ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. ശബരിമലയിലേക്ക് […]
Read more

എൻഗോർജ്‌മെന്റും മാസ്റ്റിറ്റിസും തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡൽഹി : അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധം ദൃഢമാക്കുന്ന മനോഹരമായ അനുഭവമാണ് മുലയൂട്ടൽ. എന്നാൽ ആദ്യമായി അമ്മയാകുന്നവർക്ക് പൊതുവെ ഈ കാലഘട്ടം ചില ശാരീരിക ബുദ്ധിമുട്ടുകൾ നിറഞ്ഞതാകാറുണ്ട്. മുലക്കണ്ണിലെ വേദന, സ്തനങ്ങൾ വീങ്ങി വീർക്കൽ (Engorgement), സ്തനങ്ങളിലെ അണുബാധ (Mastitis) എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. മാതൃത്വത്തിന്റെ സന്തോഷങ്ങൾക്കിടയിൽ ഇത്തരം ശാരീരിക അസ്വസ്ഥതകൾ പലരെയും മാനസികമായും തളർത്താറുണ്ട്. എന്നാൽ ഭയപ്പെടേണ്ടതില്ല കൃത്യമായ അറിവും ശ്രദ്ധയും ഉണ്ടെങ്കിൽ ഈ അസ്വസ്ഥതകൾ എളുപ്പത്തിൽ പരിഹരിക്കാനും മുലയൂട്ടൽ സുഗമമാക്കാനും സാധിക്കും. മുലയൂട്ടലിന്റെ […]
Read more

ആലപ്പുഴയിൽ ജനനനിരക്ക് കുത്തനെ കുറഞ്ഞു

ആലപ്പുഴ: സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ജനനനിരക്ക് ആലപ്പുഴയിൽ. ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഒടുവിലത്തെ റിപ്പോർട്ടിലാണ് ഈ വിവരം. ഏറ്റവും കൂടുതൽ മലപ്പുറത്താണ്. പ്രസവ ശസ്ത്രക്രിയാനിരക്കിൽ ആലപ്പുഴ 56 ശതമാനവുമായി മുന്നിലാണ്. 5.28 ആണ് ആലപ്പുഴയിലെ ജനനനിരക്ക്. ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും കുറവ്. 2014-ൽ ആലപ്പുഴയിൽ 20,639 ആയിരുന്നു ജനനം. 2024-ൽ 11,419 ആയി. 44.7 ശതമാനം കുറവ്. മുൻ വർഷങ്ങളിലും ആലപ്പുഴയിലായിരുന്നു കുറഞ്ഞ നിരക്ക്. സംസ്ഥാനത്തെ ശരാശരി ജനനനിരക്ക് 9.66 ആണ്. . മലപ്പുറത്തെ […]
Read more

പ്രവാസികളുടെ പാസ്‌പോർട്ട് ഫീസ് നാട്ടിലേതിന്റെ പലമടങ്ങ്‌

സൗദി : പ്രവാസികളുടെ ജീവിതത്തെ ഏറ്റവുമധികം വേദനിപ്പിക്കുന്ന ചില വിഷയങ്ങൾ ഒരിക്കലും ഗൗരവമായ ഔദ്യോഗിക ചർച്ചകളിലേക്ക് എത്താറില്ല. അതിലൊന്നാണ് ഉയർന്ന പാസ്‌പോർട്ട് ഫീസ്. വിദേശത്തുനിന്ന് പാസ്‌പോർട്ട് പുതുക്കുമ്പോൾ നാട്ടിലേതിനേക്കാൾ പലമടങ്ങ് കൂടുതൽ അടിസ്ഥാന ഫീസ് നൽകേണ്ടിവരുന്നത് എന്തുകൊണ്ടെന്ന ചോദ്യം വർഷങ്ങൾക്കുമുമ്പേ ഉയരേണ്ടതായിരുന്നു. കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ഗൾഫിലെ സംഘടനകളും പ്രവാസികളെക്കുറിച്ച് ധാരാളം സംസാരിക്കാറുണ്ടെങ്കിലും, ഈ വിഷയത്തിൽ വേണ്ടത്ര ഗൗരവമായ ഇടപെടൽ ഉണ്ടായിട്ടില്ല. വിദേശകാര്യ മന്ത്രാലയത്തിൽ ലഭ്യമായ രേഖകൾ പരിശോധിക്കുമ്പോൾ, ഈ വിഷയത്തിൽ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഗൗരവമായ നയചർച്ച […]
Read more

വെന്തുരുകി സൗദി അറേബ്യ

ദമ്മാം: കടുത്ത ചൂടിൽ വെന്തുരുകി സൗദി അറേബ്യ. കിഴക്കൻ സൗദിയിൽ ഇന്നനുഭവപ്പെട്ടത് കൊടും ചൂടാണ്. അൽഹസയിൽ താപനില 50 ഡിഗ്രി കടന്നു. പ്രവിശ്യയുടെ മറ്റു പ്രദേശങ്ങളിലും ഉയർന്ന ചൂടും ഉഷ്ണകാറ്റും തുടരുകയാണ്. എന്നാൽ ദക്ഷിണ സൗദിയിൽ അനുഭവപ്പെട്ടു വരുന്ന മഴയും കോട മഞ്ഞും വരും ദിവസങ്ങളിലും തുടരും. രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടു വരുന്ന കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്‌സയിൽ താപനില 50 °C രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളിൽ താപനില ഉയരുമെന്ന് […]
Read more

കുവൈത്തിലെ എക്‌സ്‌ചേഞ്ച് കമ്പനികളിൽ വൻ പണമിടപാടുകൾക്ക് കർശന പരിശോധന

കുവൈത്ത് സിറ്റി: കുവൈത്തിലെ എക്‌സ്‌ചേഞ്ച് കമ്പനികളിൽ വൻ പണമിടപാടുകൾക്ക് കർശന പരിശോധന ഏർപ്പെടുത്തി. 3,000 ദിനാറിന് മുകളിലുള്ള പണമയക്കലുകൾക്ക് കഴിഞ്ഞ രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് നൽകണം. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്. രാജ്യത്തെ എക്‌സ്‌ചേഞ്ച് കമ്പനികൾ വഴിയുള്ള പ്രതിദിന പണമിടപാട് 1,000 ദിനാറായി പരിമിതപ്പെടുത്തിപ്പെടുത്തിയിട്ടുണ്ട്. 3,000 ദിനാറിന് മുകളിലുള്ള തുക അയക്കുന്നവർ കഴിഞ്ഞ രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് സമർപ്പിക്കണം. ഇതിന് മുകളിലുള്ള ഇടപാടുകൾ ആവശ്യമായ രേഖകളോടെ ബാങ്കിങ് ചാനലുകൾ […]
Read more

യുഎഇയിൽ ചെറുകിട സംരംഭങ്ങൾക്കുള്ള കോർപറേറ്റ് ടാക്‌സ് ഇളവ് നീട്ടി

ദുബൈ: യുഎഇയിൽ ചെറുകിട സംരംഭങ്ങൾക്ക് ലഭിക്കുന്ന കോർപറേറ്റ് ടാക്‌സ് ഇളവ് നീട്ടി. നികുതിയിളവ് 2029 ഡിസംബർ 31 വരെ തുടരാനാണ് തീരുമാനം. പ്രവാസികൾ ഉൾപ്പെടെ നിരവധി ചെറുകിട ബിസിനസ് സംരംഭകർക്ക് ആശ്വാസമേകുന്നതാണ് പുതിയ നിയമഭേദഗതി. 2023 ജൂൺ ഒന്ന് മുതലാണ് യുഎഇയിൽ കോർപറേറ്റ് ടാക്‌സ് നിലവിൽ വന്നത്. അന്നത്തെ നിയമപ്രകാരം 30 ലക്ഷം ദിർഹം വരെ വാർഷിക വരുമാനമുള്ള കമ്പനികൾ കോർപറേറ്റ് ടാക്‌സ് നൽകേണ്ടതില്ല. മൂന്ന് മില്യണ് മുകളിൽ വരുമാനമുള്ള കമ്പനികൾക്കാണ് കോർപറേറ്റ് നികുതി ബാധകമാവുക. ഈ […]
Read more

Recent News