Category: NEWS

ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി, പന്തിനും ജുറെലിനും നിരാശ

കൊളംബോ: ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ശ്രീലങ്ക ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തിന്‍റെ രണ്ടാം ദിനം ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ഇന്നിംഗ്സില്‍ 363-8 എന്ന സ്കോറില്‍ ഡിക്ലയര്‍ ശ്രീലങ്ക ഇലവന്‍ രണ്ടാം ദിനം തുടക്കത്തിലെ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്. 27 റണ്‍സുമായി രവീന്ദ്ര ജഡേജയും ഒരു റണ്ണോടെ മാനവ് സുതാറും ക്രീസില്‍. മൂന്നാം നമ്പറില്‍ ക്രീസിലെത്തി […]
Read more

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി, സായ് സുദർശനും പുറത്ത്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി. മികച്ച ഫോമിലുള്ള ഇടംകൈയൻ ബാറ്റർ സായ് സുദർശൻ വിരലിനേറ്റ പരിക്കിനെ തുടർന്ന് പരമ്പരയിൽ നിന്ന് പുറത്തായി. ഓഗസ്റ്റ് 15-ന് ഗാലെയിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ സുദർശൻ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനിരുന്നതായിരുന്നു. ഐ.പി.എല്ലിലും തുടർന്ന് ഇന്ത്യ എ, അഫ്ഗാനിസ്ഥാൻ ടെസ്റ്റ് മത്സരങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച താരമാണ് സായ് സുദർശൻ. ഫിറ്റ്‌നസ് തെളിയിക്കുന്നതിന് വിധേയമായാണ് താരത്തെ 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിരുന്നതെങ്കിലും […]
Read more

KPCC അധ്യക്ഷ ചർച്ചകൾ ഡൽഹിയിൽ സജീവം; മുതിർന്ന നേതാക്കളിൽ അഭിപ്രായങ്ങൾ തേടാൻ ഹൈക്കമാൻഡ്

ഡൽഹി: കെപിസിസി അധ്യക്ഷ ചർച്ചകൾ ഡൽഹിയിൽ സജീവം. മുതിർന്ന നേതാക്കളിൽ അഭിപ്രായങ്ങൾ തേടാനാണ് ഹൈക്കമാൻഡ് തീരുമാനം. അതിനിടെ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴൽനാടൻ. കെ സി വേണുഗോപാലിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയതായിരുന്നു കൂടിക്കാഴ്ച. കെസി പക്ഷത്ത് നിന്ന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന നേതാക്കളിൽ ഒരാളാണ് മാത്യു കുഴൽനാടൻ. മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്താൻ ദീപ ദാസ് മിൻഷിയെ ചുമതലപ്പെടുത്തി. മുൻ കെപിസിസി അധ്യക്ഷന്മാരുടെ അഭിപ്രായങ്ങൾ തേടും. പാർലമെൻറ് സമ്മേളനം കഴിഞ്ഞാൽ ചർച്ചകൾ […]
Read more

2028 കോപ്പ അമേരിക്ക: മെസ്സിയുടെ മേൽ യാതൊരുവിധ സമ്മർദ്ദവും ചെലുത്തില്ലെന്ന് എ.എഫ്.എ പ്രസിഡന്‍റ്

2028-ൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ കളിക്കാൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ മേൽ യാതൊരുവിധ സമ്മർദ്ദവും ചെലുത്തില്ലെന്ന് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ (AFA) പ്രസിഡന്റ് ക്ലോഡിയോ ടാപിയ. ദേശീയ ടീമിനൊപ്പം എപ്പോൾ കളിക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് താരം തന്നെയാണെന്ന് ക്ലോഡിയോ ടാപിയ വ്യക്തമാക്കി. 2026-ലെ ലോകകപ്പിൽ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി അർജന്റീനയെ വീണ്ടും ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് 39-കാരനായ മെസ്സിയായിരുന്നു. എന്നാൽ ലോകകപ്പിന് ശേഷം ദേശീയ ടീമിലെ തന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം […]
Read more

ലാലേട്ടനെ അവർ സെക്കന്ററി ആർട്ടിസ്റ്റ് വിളിച്ചു!

തിരുവനന്തപുരം: വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ ദിന കളക്ഷനായി ആഗോളതലത്തിൽ 3 കോടിയോളം ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. നിർമാതാവും നടനുമായ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും തുടക്കത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാലും ചിത്രത്തിന്റെ ഭാഗമാണ്. ഇപ്പോഴിതാ മോഹൻലാലുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടിനെ കുറിച്ച് […]
Read more

കല്ലമ്പലത്ത് ഹോട്ടലിന്റെ മറവിൽ വൻതോതിൽ പുകയില ഉൽപ്പന്ന വ്യാപാരം; മുഖ്യപ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം: കല്ലമ്പലത്ത് ഹോട്ടൽ വ്യാപാരത്തിന്റെ മറവിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്തവ്യാപാരം നടത്തിവന്നയാൾ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. കല്ലമ്പലം പുല്ലൂർമുക്കിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഉടമ നാസറാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വടശ്ശേരികോണത്ത് നിന്നും ചെറിയ അളവിൽ പുകയില ഉൽപ്പന്നങ്ങൾ ചില്ലറ വിൽപ്പന നടത്തിയ ഒരു സ്ത്രീയെ പൊലീസ് പിടികൂടിയിരുന്നു. ഇവരേ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണമാണ് കല്ലമ്പലത്തെ മൊത്ത വ്യാപാരത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ചെറിയ കടകളിലേക്ക് പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചു നൽകുന്ന പ്രധാന കണ്ണിയാണ് […]
Read more

ചെന്നിത്തലയുടെ സുരക്ഷയിൽ ആശങ്കയുണ്ട്

തിരുവനന്തപുരം: ഒരു ഔദ്യോഗിക പദവി പോലും ഇല്ലാതിരുന്ന കാലത്ത് തന്നെ ‘പ്രൗഡ് കേരള’ പോലുള്ള ലഹരിവിരുദ്ധ ക്യാമ്പയിനുകൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് അച്ഛനെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മകൻ രോഹിത് ചെന്നിത്തല. അതുകൊണ്ടുതന്നെ അധികാരവും ഉത്തരവാദിത്തവും ലഭിച്ചാൽ ലഹരിക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് നേരത്തേ തന്നെ ഉറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള വലിയൊരു വിപത്താണ് ലഹരി. അതിന് പിന്നിൽ ശക്തമായ ശൃംഖല പ്രവർത്തിക്കുന്നുണ്ട്. ആ ശൃംഖലയ്‌ക്കെതിരെയാണ് മന്ത്രിയുടെ പോരാട്ടം. അതുകൊണ്ടുതന്നെ കുടുംബമെന്ന നിലയിൽ […]
Read more

കുതിരാൻ തുരങ്കത്തിലെ മണ്ണിടിച്ചിൽ: ഭീഷണിയില്ലെന്ന് പ്രാഥമിക വിലയിരുത്തൽ

തൃശൂർ: കുതിരാൻ തുരങ്ക പാതയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് മന്ത്രിതല സംഘത്തിന്‍റെ അടിയന്തര സന്ദർശനം. തുരങ്കപാതയുടെ തൃശൂർ – പാലക്കാട് കവാടത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിന്‍റെ പശ്ചാത്തലത്തിൽ മന്ത്രി ഒ ജെ ജനീഷ്, അഡ്വ. കെ രാജൻ എംഎൽഎ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തുരങ്കത്തിന് മുകൾഭാഗത്തുണ്ടായ മണ്ണിടിച്ചിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാമെന്ന നിഗമനത്തെ തുടർന്ന് അടിയന്തര പരിശോധനയ്ക്കായി വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ […]
Read more

ഗുണ്ടകൾ പലതും പറയും, നോക്കാം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: അടിയന്തര സാഹചര്യമുണ്ടായാൽ അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അർജുൻ ആയങ്കിയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് വെടിവെയ്ക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വെടിവെച്ചാലും മുട്ടുകുത്തില്ല എന്ന അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘നാട്ടിലുള്ള ​ഗുണ്ടകൾ പലതും പറയും, നോക്കാം’ എന്നായിരുന്നു ചിരിച്ചുകൊണ്ട് മന്ത്രിയുടെ മറുപടി. പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും ഭീഷണിപ്പെടുത്തി ഒളിവിൽപോയ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കിയ്ക്കായി പൊലീസിന്റെ വ്യാപക തെരച്ചിൽ തുടരുന്നതിനിടെയാണ് […]
Read more

ഇസ്‍ലാമിക പണ്ഡിതൻ എ. അബ്ദുൽ ഹമീദ് മദീനി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും കേരള ജംഇയത്തുൽ ഉലമ ഉപദേശക സമിതി ചെയർമാനുമായ എ . അബ്ദുൽ ഹമീദ് മദീനി അന്തരിച്ചു. ദീർഘകാലം കേരള ജംഇയത്തുൽ ഉലമ സംസ്ഥാന പ്രസിഡൻ്റായി പ്രവർത്തിച്ചിട്ടുണ്ട് . കേരള നദ്‌വത്തുൽ മുജാഹിദിൻ്റെ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചു .കേരള ഹിലാൽ കമ്മറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട് . മലയാളം , അറബി ഭാഷകളിൽ പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട് . മദീന സർവകലാശാലയിൽ നിന്നും പഠനം പൂർത്തിയാക്കിയ എ . അബ്ദുൽ ഹമീദ് ഫാറൂഖ് റൗദത്തുൽ ഉലും […]
Read more

Recent News