കല്ലമ്പലത്ത് ഹോട്ടലിന്റെ മറവിൽ വൻതോതിൽ പുകയില ഉൽപ്പന്ന വ്യാപാരം; മുഖ്യപ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം: കല്ലമ്പലത്ത് ഹോട്ടൽ വ്യാപാരത്തിന്റെ മറവിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്തവ്യാപാരം നടത്തിവന്നയാൾ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. കല്ലമ്പലം പുല്ലൂർമുക്കിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഉടമ നാസറാണ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം വടശ്ശേരികോണത്ത് നിന്നും ചെറിയ അളവിൽ പുകയില ഉൽപ്പന്നങ്ങൾ ചില്ലറ വിൽപ്പന നടത്തിയ ഒരു സ്ത്രീയെ പൊലീസ് പിടികൂടിയിരുന്നു. ഇവരേ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണമാണ് കല്ലമ്പലത്തെ മൊത്ത വ്യാപാരത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ചെറിയ കടകളിലേക്ക് പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചു നൽകുന്ന പ്രധാന കണ്ണിയാണ് നാസർ എന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് നടത്തിയ പരിശോധനയിൽ, ഹോട്ടൽ ജീവനക്കാരായ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ ഡാൻസാഫ് സംഘം കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *