കോഴിക്കോട്: പ്രമുഖ ഇസ്ലാമിക പണ്ഡിതനും കേരള ജംഇയത്തുൽ ഉലമ ഉപദേശക സമിതി ചെയർമാനുമായ എ . അബ്ദുൽ ഹമീദ് മദീനി അന്തരിച്ചു. ദീർഘകാലം കേരള ജംഇയത്തുൽ ഉലമ സംസ്ഥാന പ്രസിഡൻ്റായി പ്രവർത്തിച്ചിട്ടുണ്ട് . കേരള നദ്വത്തുൽ മുജാഹിദിൻ്റെ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചു .കേരള ഹിലാൽ കമ്മറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട് . മലയാളം , അറബി ഭാഷകളിൽ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് . മദീന സർവകലാശാലയിൽ നിന്നും പഠനം പൂർത്തിയാക്കിയ എ . അബ്ദുൽ ഹമീദ് ഫാറൂഖ് റൗദത്തുൽ ഉലും പ്രിൻസിപ്പളായി പ്രവർത്തിച്ചു . ഇസ്ലായിക ചിന്തകൻ , പ്രഭാഷകൻ , എഴുത്തുകാരൻ , അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനാണ് . ഇന്ന് പുലർച്ചെ ഫാറൂഖിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത് . ഇന്ന് വൈകുന്നേരം ഫാറൂഖ് കോളജ് കാമ്പസിലെ പള്ളിയിൽ മയ്യത്ത് നമസ്കാരം നടക്കും.
Related Posts
ധനകാര്യസ്ഥാപനത്തിലെ തട്ടിപ്പ്;ആത്മഹത്യക്ക് ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു
തിരുവനന്തപുരം: സ്വകാര്യധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ചാവടിനട സ്വദേശി…
ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി സലാലയിൽ നിര്യാതനായി
സലാല: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി സലാലയിൽ നിര്യാതനായി. കൊല്ലം മീനമ്പലം പുത്തൻകുളം സ്വദേശി മാവില വീട്ടിൽ പ്രവീൺ സുഗുണൻ…
കാസര്‍കോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി
കാസര്‍കോട്: ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. പാണലത്താണ് സംഭവം നടന്നത്. ചര്‍ലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24)…
