Category: politics

ആഭ്യന്തരവും മുഖ്യമന്ത്രിയ്ക്ക് തന്നെ?, പുതുമയും യുവത്വവുമുള്ള മന്ത്രിസഭ വരണം

തിരുവനന്തപുരം: പുതിയ മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ വഹിച്ചേക്കും. ആഭ്യന്തരവകുപ്പ് വിട്ടുനൽകിയാൽ ഭരണത്തിൽ പല അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്നാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വിലയിരുത്തൽ. മന്ത്രിസഭയ്ക്ക് പുതുമയും യുവത്വവും വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിർണായകമായ അടുത്ത ചർച്ചയിലേക്ക് കടക്കുകയാണ് കോൺഗ്രസും യുഡിഎഫും. മുഖ്യമന്ത്രി അടക്കം 12 പേരാകും കോൺഗ്രസ് പ്രതിനിധികളായി മന്ത്രിസഭയിൽ ഉണ്ടാവുക. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരൻ,പി സി വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എ […]
Read more

വി ഡി സതീശന് ആശംസകൾ നേർന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ നേർന്ന് രമേശ് ചെന്നിത്തല. മന്ത്രിസഭയിൽ ആര് വേണമെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ ഗുരുവായൂരിലേക്ക് പോവുകയായിരുന്നു രമേശ് ചെന്നിത്തല. നിർമാല്യ ദർശനത്തിന് ഇറങ്ങുമ്പോഴായിരുന്നു പ്രതികരണം. പത്തു വർഷത്തെ ഇടതു ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനാണ് ജനവിധിയെന്നും യുഡിഎഫ് പ്രവർത്തകർ സതീശനൊപ്പമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തഴഞ്ഞതോടെ കടുത്ത അമർഷത്തിലായിരുന്നു ചെന്നിത്തല. സീനിയോറിറ്റി പരിഗണിക്കാതെ മുഖ്യമന്ത്രിയെ […]
Read more

പ്രതിപക്ഷ നിരയെ നയിക്കാൻ പിണറായി വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും തീരുമാനമായി. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി യോ​ഗമാണ് പിണറായിയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത്. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഇനി പ്രതിപക്ഷ നേതാവായിട്ടാകും നിയമസഭയിലെത്തുന്നത്. 16-ാം കേരള നിയമസഭയിൽ വി.ഡി സതീശനും പിണറായി വിജയനും നേർക്കുനേർ ഏറ്റുമുട്ടുന്ന കാഴ്ചയാകും ഇനി കാണുക. കഴിഞ്ഞ അഞ്ച് വർഷം ഭരണപക്ഷത്തിരുന്ന പിണറായി […]
Read more

സതീശനങ്കിൾ ഇനി മുഖ്യമന്ത്രി; മധുരം വിതരണം ചെയ്ത് വിനോദിനി

പാലക്കാട്: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് വിനോദിനി. മധുരം വിതരണം ചെയ്തു. തനിക്ക് കരുതലും കൈത്താങ്ങുമായ സതീശനങ്കിൾ കേരളത്തിൻ്റെ മുഖ്യമന്ത്രി ആയതിൽ സന്തോഷമെന്ന് വിനോദിനി പറഞ്ഞു. ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ച് മാറ്റേണ്ടി വന്ന ഒൻപത് വയസുകാരി വിനോദിനിക്ക് കൃത്രിമക്കൈ നൽകിയത് വി ഡി സതീശന്റെ ശ്രമഫലമായിട്ടാണ്. വിനോദിനിക്ക് വീട് വച്ച് നൽകാനും സതീശൻ ഇടപെട്ടു.
Read more

എ.കെ ആന്‍റണിയെ സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശന്‍

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. കെ ആന്‍റണിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശന്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതില്‍ നിർണായക പങ്കുവഹിച്ച എ. കെ ആന്‍റണിയെ നേരിൽ കണ്ട് നന്ദി അറിയിക്കാനും അനുഗ്രഹം തേടാനുമാണ് സതീശൻ എത്തിയത്. സതീശന്റെ നേതൃത്വത്തിലുള്ള അടുത്ത അഞ്ച് വര്‍ഷം കേരളത്തിന്‍റെ സുവര്‍ണകാലമായി മാറട്ടെ എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എ. കെ ആന്‍റണി പ്രതികരിച്ചു. ഒന്നിന് പുറകെ ഒന്നായി ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും എ. കെ ആന്‍റണി കൂട്ടിച്ചേര്‍ത്തു. […]
Read more

അച്ചടക്കം ലംഘനം; മൂന്ന് മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

പട്ന: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും പാർട്ടി അച്ചടക്കം ലംഘിച്ചതിനും ബീഹാറിലെ മൂന്ന് മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി. റാഷിദ് ഫക്രി, ഓംകാർ ശക്തി, ചന്ദൻ സിംഗ് എന്നിവർക്കെതിരെയാണ് നടപടി. ആറ് വർഷത്തേക്കാണ് നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തതിനാണ് നേതാക്കളെ പുറത്താക്കിയത്. മുതിർന്ന കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദിനോട് ഇവർ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. അതേസമയം, പാർട്ടിക്കുള്ളിൽ അച്ചടക്കത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. […]
Read more

വനവാസമല്ല ഇനി പട്ടാഭിഷേകം; സന്തോഷം പ്രകടിപ്പിച്ച് റിനി ആൻ ജോർജ്

തിരുവനന്തപുരം: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നടിയും മോഡലുമായ റിനി ആൻ ജോർജ്. വി ഡിഎല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ വി ഡിക്ക് ഇനി വനവാസമല്ല പട്ടാഭിഷേകമാണെന്ന് റിനി ഫേസ് ബുക്കിൽ കുറിച്ചു. മാത്രമല്ല, പദ്മനാഭന്റെ മണ്ണിൽ ഇനി തന്റെ ശ്രീ പദ്മനാഭൻ വാഴുമെന്നും റിനി ഫേസ്ബുക്കിൽ കുറിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയപ്പോഴും പ്രതികരണവുമായി റിനി രംഗത്തെത്തിയിരുന്നു. സതീശൻ പറഞ്ഞ ഓരോ വാക്കും കിറുകൃത്യമായിരുന്നുവെന്നും കേരളം കണ്ട […]
Read more

പ്രതിപക്ഷനേതാവിനെ ഇന്ന് തീരുമാനിച്ചേക്കും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതിയിൽ പ്രതിപക്ഷ നേതാവാരെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും. കേരളത്തിൽ നിന്നുള്ള പി ബി അംഗങ്ങൾ കൂടിയാലോചിച്ച് നിർദേശം മുന്നോട്ടുവെയ്ക്കും. എഐസിസി വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നേതാവിനെ ഉടൻ പ്രഖ്യാപിക്കും. എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. മുതിർന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചും കേരളത്തിലെ പൊതുവികാരം മാനിച്ചും വിഡി […]
Read more

‘ഇത് സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഫലം’; രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തിൽ. ജനഹിതം മുൻനിർത്തി ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർഥ്യമാക്കുന്ന ഒരു ഭരണമായി ഈ സർക്കാർ മാറുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ പത്ത് വർഷക്കാലമായി നമ്മൾ പ്രതിപക്ഷത്തിന്‍റെ കഠിനമായ രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ കടന്നുപോയവരാണ്. ജനവിരുദ്ധ ഭരണത്തിനെതിരെ തെരുവുകളിൽ സമരം ചെയ്ത പതിനായിരക്കണക്കിന് സഹപ്രവർത്തകർ, ക്രൂരമായ മർദനങ്ങൾ ഏറ്റുവാങ്ങി രക്തം ചൊരിഞ്ഞ സാധാരണക്കാർ, ഭീകരവാദികളെ പോലെ വീടുകളിൽ […]
Read more

‘ലീഗിനെ മുൻനിർത്തി വർഗീയ പ്രചാരണം’; എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ്

തിരുവനന്തപുരം: ബിജെപിയും കാസയും ചേർന്ന് ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗീയ പ്രചാരണം നടത്തുന്നുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ്. ഇത്തരം കൃമികളെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ, ലീഗിന് വഴങ്ങി ശ്രീ. കെ. സി.യെ ഹൈക്കമാൻഡ് ഒഴിവാക്കി എന്നാണ് ഈ കുബുദ്ധികൾ കേരളത്തിൽ പറയുന്നത്. എന്നാൽ ഞാൻ ചിന്തിക്കുന്നത് രാജ്യത്തെ ആർഎസ്എസിന്‍റെയും ബിജെപിയുടെയും അഭ്യർത്ഥന മാനിച്ച് കോൺഗ്രസ് ശ്രീ. കെ. സി.യെ ഡെൽഹിയിലും ശ്രീ. വി. ഡി.യെ […]
Read more

Recent News